കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഐ അന്വേഷണം പര്യാപ്തം... പക്ഷേ സന്ദീപ് സിപിഎം, സ്വര്‍ണക്കടത്ത് കേസില്‍ സുരേന്ദ്രന്‍ പറയുന്നത്!!

Google Oneindia Malayalam News

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ നിലവിലുള്ള അന്വേഷണത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. എന്‍ഐഎ അന്വേഷണം പര്യാപ്തമാണെന്ന് സുരേന്ദ്രന്‍ പഞ്ഞു. എന്‍ഐഎയുടെ അധികാരം വിപുലീകരിച്ചതിനാല്‍ കേസിലെ എല്ലാവരെയും പുറത്തുകൊണ്ടുവരാന്‍ സാധിക്കും. സിബിഐ അന്വേഷിക്കുന്ന തലങ്ങളില്‍ പോലും അവര്‍ക്ക് അന്വേഷണം നടത്താന്‍ സാധിക്കും. മോദി സര്‍ക്കാരാണ് എന്‍ഐഎയുടെ അധികാരം വിപുലീകരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

1

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫ് ആവശ്യത്തില്‍ കഴമ്പില്ല. നിലവില്‍ സമരവുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം ചെയ്യാന്‍ ബിജെപി തീരുമാനിച്ചിട്ടില്ല. എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണ് സമരവുമായി മുന്നോട്ടുപോകുന്നത്. അത് തന്നെയാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതി സന്ദീപ് നായര്‍ സിപിഎം തന്നെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി മണ്ഡലം പ്രസിഡന്റിന്റെ സഹോദരന്റെ ഡ്രൈവറായിരുന്നു സന്ദീപ്. സഹോദരന്‍ സിപിഎമ്മുകാരനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതിനിടെ മറ്റൊരു ആരോപണവുമായി ബിജെപി രംഗത്തെത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പരാജയപ്പെടുകയും, രോഗവ്യാപനം ഉണ്ടാവുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മതം പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ആരോപിച്ചു.

അതേസമയം തിരുവനന്തപുരത്തെ പൂന്തുറയില്‍ അടക്കമുള്ള തീരപ്രദേശങ്ങളില്‍ രോഗ വ്യാപനമുണ്ടായത് സര്‍ക്കാരിന്റെ കൃത്യതയോടെയും ശരിയായ സമയത്തുള്ള ഇടപെടല്‍ ഇല്ലാത്തത് കൊണ്ടാണ്. രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ ജനങ്ങളുടെ സഹകരണത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം. അല്ലാതെ മതം പറഞ്ഞ് ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്തരുതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ആവശ്യമായാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം ചെയ്യുമെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

English summary
k surendran says nia investigation enough for gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X