Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ബിജെപിക്ക് 71 സീറ്റ്, മോദിയുടെ സ്വപ്‌നം അടുത്തുതന്നെ യാഥാര്‍ത്ഥ്യമാകും: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന ഘടകമെന്ന നിലയില്‍ ബി ജെ പി വളരെ ശക്തമാണെന്നും കേരളത്തില്‍ ബി ജെ പിക്ക് 71 സീറ്റെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ ഓരോ ദിവസവും കഴിയുമ്പോള്‍ ഞങ്ങള്‍ ശക്തരാകുകയാണ്. ഒരു പ്രധാന സ്ഥലത്തേക്ക് എത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടുകയെന്നതാണ് സ്വാധീനം വര്‍ദ്ധിപ്പിക്കാനും പ്രധാന കക്ഷിയാകാനുമുള്ള ഏറ്റവും മികച്ച വഴിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

1

ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഞങ്ങളുടെ വിജയം കാണിക്കുന്നത് സമയമാകുമ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട പാര്‍ട്ടിയായി ബി ജെ പി മാറുമെന്നാണ്. ബി ജെ പി സംസ്ഥാന ഘടമെന്ന നിലയില്‍ വളരെ ശക്തമാണ്. കേരളത്തില്‍ ബി ജെ പിക്ക് 71 സീറ്റെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

2

കേരളത്തില്‍ ശക്തമായ കേഡര്‍ സംവിധാനമുണ്ട്. എന്നാല്‍ വോട്ട് ബാങ്ക് ദുര്‍ബലമാണ്. കേരളത്തില്‍ നിന്നും ഞങ്ങള്‍ നേരിടുന്ന വെല്ലുവിളി തികച്ചും സവിശേഷയുള്ളതാണ്. നിയോജക മണ്ഡലങ്ങള്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ളതെന്ന തരത്തില്‍ വേര്‍തിരിഞ്ഞതാണെങ്കിലും ഹിന്ദു സമുദായത്തിലെ ഭൂരിപക്ഷം വോട്ടുകളും എല്‍ ഡി എഫിന് ലഭിക്കുമെന്ന് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി പറഞ്ഞു.

3

ഒരു സമുദായത്തെയെങ്കിലും ഞങ്ങള്‍ക്ക് ഒപ്പം ലഭിക്കേണ്ടതുണ്ട്. മുസ്ലീങ്ങളോ, ക്രിസ്ത്യാനികളോ എന്നാലെ ഞങ്ങള്‍ക്ക് കേരളത്തില്‍ വിജയിക്കാനാവൂ. വിജയിക്കാന്‍ കഴിയുന്ന ഒരു സമവാക്യമാണ്' പാര്‍ട്ടിക്ക് ആവശ്യമെന്ന് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സികെ പത്മനാഭന്‍ പറഞ്ഞു. കേരളത്തിലെ ബി ജെ പി വളര്‍ച്ചയെ കുറിച്ച് രോഹിണി സ്വാമിയെഴുതിയ റിപ്പോര്‍ട്ടിലാണ് നേതാക്കള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കോടിയേരിക്ക് അതില്‍ അസ്വസ്ഥതയുണ്ടാകുന്നതില്‍ അത്ഭുതമില്ല: കെ സുരേന്ദ്രന്‍

കോടിയേരിക്ക് അതില്‍ അസ്വസ്ഥതയുണ്ടാകുന്നതില്‍ അത്ഭുതമില്ല: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സംഘപരിവാറിനെയും ശ്രീനാരായണവിരോധികളാക്കി മുദ്രകുത്താനുള്ള നീക്കത്തിന്റെ പേരിലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗുരുദേവന് സ്തുതി പാടുന്നതില്‍ കൗതുകമുണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ശിവഗിരി മഠത്തിന്റെ പരിപാടികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതാണ് കോടിയേരിയുടെ അസഹിഷ്ണുതയ്ക്ക് കാരണം. ഗുരുദേവനും ശിവഗിരിമഠത്തിനും ഇന്ത്യയുടെ പ്രധാനമന്ത്രി നല്‍കുന്ന ആദരവും ബഹുമാനവും ഏതൊരു മലയാളിക്കും അഭിമാനമാണെന്നിരിക്കെ കോടിയേരിക്ക് അതില്‍ അസ്വസ്ഥതയുണ്ടാകുന്നതില്‍ അത്ഭുതമില്ല. ഗുരുനിന്ദ രക്തത്തിലലിഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിക്കും ബിജെപിക്കും ശ്രീനാരായണഗുരുദേവനും ഗുരുദേവദര്‍ശനവും വോട്ട് ലക്ഷ്യമിട്ടുള്ള പാര്‍ട്ടി പരിപാടിയല്ല. അത് ഒരു ശീലമാണ്. ആര്‍എസ്എസ് കാര്യാലയങ്ങളില്‍ പുലര്‍ച്ചെ ചൊല്ലുന്ന പ്രാര്‍ത്ഥനാഗീതം മുതല്‍ തുടങ്ങുന്ന ശീലം. ഭാരതത്തിലെ മഹത്തുക്കളെയും പുണ്യകേന്ദ്രങ്ങളെയും അഭിമാനഗോപുരങ്ങളെയും ധീരനായകരെയും സ്മരിക്കുന്ന പ്രാതസ്മരണയില്‍ ശ്രീനാരായണഗുരുദേവനുമുണ്ട്.

'ശ്രീനാരായണഗുരു-നവോത്ഥാനത്തിന്റെ പ്രവാചകന്‍' എന്ന് ഗുരുദേവന്റെ സമഗ്രജീവിതദര്‍ശനത്തെ കാച്ചിക്കുറുക്കി ഭാരതമൊട്ടാകെ എത്തിച്ചത് ആര്‍എസ്എസ് പ്രചാരകനും സൈദ്ധാന്തികനുമായ പി. പരമേശ്വരനാണ്. 1968ല്‍ കോഴിക്കോട് നടന്ന ജനസംഘം ദേശീയസമ്മേളനവേദിക്ക് നല്‍കിയ പേര് ശ്രീനാരായണനഗര്‍ എന്നായിരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും എന്തിലും ഏതിലും ജാതിയും മതവും വര്‍ണവെറിയും ആരോപിക്കുന്ന സിപിഎമ്മിന്റെ ക്ഷുദ്രരാഷ്ട്രീയത്തിന് മറുപടി പറയേണ്ടിവരും എന്നതുകൊണ്ട് ആചരിച്ചുപോന്ന ആദര്‍ശമല്ല സംഘപരിവാറിന് ശ്രീനാരായണദര്‍ശനമെന്ന് സാരം- കെ സുരേന്ദ്രന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+