കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർപ്രദേശിൽ ഭീകരർ ജയിലറയിൽ, കേരളത്തിൽ മന്ത്രിസഭയിലെന്ന് കെ സുരേന്ദ്രൻ

Google Oneindia Malayalam News

കാസർഗോഡ്; ഉത്തർപ്രദേശിൽ ഭീകരവാദികൾക്ക് യോഗിസർക്കാർ ജയിലറ ഒരുക്കുമ്പോൾ കേരളത്തിൽ പിണറായി വിജയൻ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. കാസർഗോഡ് നടന്ന വിജയയാത്രയുടെ ഉദ്ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദ ശക്തികളെ താലോലിക്കുകയാണ് കേരള സർക്കാർ എന്നും സുരേന്ദ്രൻ പറഞ്ഞു.

k surendran

കേരളത്തിൽ മാറി മാറി ഭരിച്ച ഇടതു വലത് മുന്നണികൾക്കെതിരെയുള്ള ജനരോഷം വിജയയാത്രയിലുയരും. വിജയരാഘവൻ ന്യൂനപക്ഷ വർഗീയതയാണ് അപകടം എന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ വിജയരാഘവന് അത് തിരുത്തേണ്ടി വന്നു. ഉമ്മൻ ചാണ്ടിയും വിജയരാഘവനും ബിജെപിയും സംഘപരിവാറും 50 വർഷമായി പറയുന്ന കാര്യം ഇപ്പോൾ സമ്മതിക്കുന്നത് നല്ലതാണ്. ശബരിമലയെ കുറിച്ച് സംസാരിക്കുന്ന ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വിശ്വാസികളുടെ കണ്ണിൽ പൊടിയിടുകയാണ്.

പിണറായി സർക്കാരിൻ്റെ ഹിന്ദുവേട്ട നടന്നപ്പോൾ കുറ്റകരമായ മൗനം അവലംബിച്ച നേതാവാണ് ഉമ്മൻചാണ്ടിയെന്നും സുരേന്ദ്രൻ പറഞ്ഞു. യോഗിയെ തടയുമെന്ന് പറഞ്ഞ എസ്ഡിപിഐക്കാർ അദ്ദേഹം പിണറായി വിജയനും ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ല ഉത്തർപ്രദേശിൻ്റെ കരുത്തനായ മുഖ്യമന്ത്രിയാണെന്ന് ഓർക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ലൗ ജിഹാദിനെ നിയന്ത്രിക്കുന്നതിൽ കേരളം നടപടി എടുക്കുന്നില്ല; കേരളത്തിൽ ദേശവിരുദ്ധ ശക്തികൾ വളരുന്നുവെന്നും യോഗിലൗ ജിഹാദിനെ നിയന്ത്രിക്കുന്നതിൽ കേരളം നടപടി എടുക്കുന്നില്ല; കേരളത്തിൽ ദേശവിരുദ്ധ ശക്തികൾ വളരുന്നുവെന്നും യോഗി

തെക്കന്‍ കേരളത്തിലും എൽഡിഎഫ്; പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ് സർവ്വേതെക്കന്‍ കേരളത്തിലും എൽഡിഎഫ്; പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ് സർവ്വേ

സോളാർ ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടിയാവും; കോൺഗ്രസിനെ ഞെട്ടിച്ച് ഏഷ്യാനെറ്റ് സർവ്വേസോളാർ ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടിയാവും; കോൺഗ്രസിനെ ഞെട്ടിച്ച് ഏഷ്യാനെറ്റ് സർവ്വേ

English summary
K Surendran says terrorists are in jail in Uttar Pradesh and in kerala they are in cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X