കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവര്‍ക്കറുടെ പടം എടുത്ത് മാറ്റിയത് ഭീകരവാദികളെ പ്രീണിപ്പിക്കാന്‍; തുറന്നടിച്ച് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ജോഡോ യാത്രയില്‍ ധീര ദേശാഭിമാനി വീര്‍ സവര്‍ക്കറുടെ പടം എടുത്ത് മാറ്റിയത് ഭീകരവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണ് ഇതെന്ന് വ്യക്തമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കൊച്ചി നെടുമ്പാശ്ശേരിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ പടങ്ങളില്‍ നിന്നും സവര്‍ക്കറെ മാത്രം എടുത്ത് കളഞ്ഞതിലൂടെ കോണ്‍?ഗ്രസ് രാജ്യത്തിനെതിരാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. സവര്‍ക്കറുടെ പടം വെച്ചതിന് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയ നടപടി ആ പാര്‍ട്ടിയുടെ ദുരവസ്ഥ തെളിയിക്കുന്നതാണ്.

k surendran

സവര്‍ക്കറുടെ സ്റ്റാമ്പ് ഇറക്കിയ ഇന്ദിരഗാന്ധിയെ തള്ളിപറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമോ? ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ ആ പാര്‍ട്ടിയില്‍ നിന്നും പുറത്തുവരണം. ഭീകരവാദികളുടെ കയ്യടി മാത്രം ലക്ഷ്യം വെച്ചാണ് രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നത്. ദേശവിരുദ്ധ ശക്തികളാണ് കോണ്‍?ഗ്രസിന്റെ യാത്ര സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ജോഡോ യാത്രയില്‍ സവര്‍ക്കര്‍; സംഘിയെയും സേവാഗിനെയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയെന്ന് പിവി അന്‍വര്‍ജോഡോ യാത്രയില്‍ സവര്‍ക്കര്‍; സംഘിയെയും സേവാഗിനെയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയെന്ന് പിവി അന്‍വര്‍

പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട് കടപ്പുറത്ത് നടത്തിയ വര്‍ഗീയ വിദ്വേഷ സമ്മേളനത്തിനെതിരെ ഒരക്ഷരം പോലും ഒരു കോണ്‍?ഗ്രസ് നേതാവും പറയുന്നില്ല. വോട്ട്ബാങ്ക് രാഷ്ട്രീയം മാത്രമാണ് കോണ്‍ഗ്രസ് യാത്രയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് നടത്തിയ അപകടകരമായ പ്രസംഗത്തിനെതിരെ പൊലീസ് കേസെടുക്കണം. മതനേതാക്കള്‍ പോലും ഇതിനെതിരെ രംഗത്ത് വന്നിട്ടും ഭരണപക്ഷവും പ്രതിപക്ഷവും മൗനത്തിലാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

അതേസമയം, എറണാകുളത്തെ പര്യടത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററിലാണ് സവര്‍ക്കറിന്റെ ചിത്രം ഉള്‍പ്പെടുത്തിയത്. ചിത്രം വിവാദമായതിന് പിന്നാലെ ഐ എന്‍ ടി യു സി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്പെന്റ് ചെയ്തു. കോട്ടായി ജങ്ഷനില്‍ വച്ച ബോര്‍ഡ് വിവാദമായതിന് പിന്നാലെയാണ് നടപടി. പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഗവര്‍ണര്‍ക്ക് ബില്ലില്‍ ഒപ്പിടാതിരിക്കാനാവില്ല; സര്‍ക്കാരിന് കോടതിയെ സമീപിക്കാം, വഴികള്‍ ഇങ്ങനെഗവര്‍ണര്‍ക്ക് ബില്ലില്‍ ഒപ്പിടാതിരിക്കാനാവില്ല; സര്‍ക്കാരിന് കോടതിയെ സമീപിക്കാം, വഴികള്‍ ഇങ്ങനെ

സംഭവത്തില്‍ പ്രതികരിച്ച് ഇടത് നേതാക്കള്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. നെടുമ്പാശേരി അത്താണിയില്‍ സ്ഥാപിച്ച ബാനറിലാണ് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തില്‍ സവര്‍ക്കര്‍ ഉള്‍പ്പെട്ടിട്ടുള്ളത് . സവര്‍ക്കറിന്റെ ചിത്രം മറയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനെതിരെ നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്.

 ബിഗ് ബോസിൽ നിന്നും ലഭിച്ച പ്രതിഫലം; തുറന്ന് പറഞ്ഞ് ഫിറോസും സജിനയും..ചെലവഴിച്ചത് ഇങ്ങനെ ബിഗ് ബോസിൽ നിന്നും ലഭിച്ച പ്രതിഫലം; തുറന്ന് പറഞ്ഞ് ഫിറോസും സജിനയും..ചെലവഴിച്ചത് ഇങ്ങനെ

English summary
K Surendran Says Veer Savarkar's picture was hidden to appease terrorists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X