കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരമോഹിയായ വിഎസ് ഇത്തവണ ശശിയാകുമെന്ന് കെ സുരേന്ദ്രന്‍

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: വെള്ളാപ്പള്ളി നടേശനെ മിക്കവാറും എല്ലാ തെരഞ്ഞെടുപ്പ് പ്രസംഗത്തിലും വിമര്‍ശിക്കുന്ന വിഎസ്സിനെതിരെ ബിജെപി നേതാവ് നേതാവ് കെ.സുരേന്ദ്രന്‍. 100 വയസായിട്ടും വിഎസ് അച്യുതാനന്ദന് പാര്‍ലിമെന്ററി വ്യാമോഹമാണെന്നും എന്നാല്‍ കൊക്കിന് ജീവനുണ്ടെങ്കില്‍ പിണറായി വിഎസ്സിന് സീറ്റ് നല്‍കില്ലെന്നും കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെയും ബിജെപിയെയും വിമര്‍ശിക്കുന്ന വിഎസ് കാരായി സഹോദരന്മാരുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് എന്താണ് മിണ്ടാത്തതെന്ന് സുരേന്ദ്രന്‍ ചോഗിക്കുന്നു. മലപ്പുറത്തും കാസര്‍കോടും സിപിഎമ്മും ലീഗും ഒന്നിച്ചു മത്സരിക്കുകയാണ്. വിഎസ് ഇപ്പോള്‍ ലീഗിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു.

k-surendran

വെള്ളാപ്പള്ളിയുടെ കൈയ്യില്‍ നിന്നും കാശുവാങ്ങി സ്വന്തം ഗ്രൂപ്പുകാര്‍ക്കുവേണ്ടി ചെലവഴിച്ച വിഎസ് അതേക്കുറിച്ചുള്ള ചോദ്യത്തിന് ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ദല്ലാള്‍ നന്ദകുമാറിനെയും കൂട്ടി അദാനിയെ കണ്ട വിഎസ് ആണ് അദാനി വിരോധം പറയുന്നത്. വെള്ളാപ്പള്ളിയേയും ഭാര്യയെയും കൂട്ടി വോട്ടുപിടിക്കാന്‍ വിഎസ്സിന് ഉളുപ്പുണ്ടായില്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

്‌നവംബര്‍ ഏഴിന് ഇടതുമുന്നണിയുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം ധൃതരാഷ്ട്രരുടെ അധികാര ദുരകൂടി ഇല്ലാതാകും. സീറ്റുകിട്ടാതെ വിഎസ് ഇക്കുറി ശശിയാകുമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപിയെ ഉപയോഗിച്ച് മൈക്രോ ഫിനാന്‍സിലൂടെ കോടികള്‍ തട്ടിയെന്ന് വിഎസ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
k surendran says VS most power-greedy politician in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X