കേരളത്തിലും പശുവിനെ കൊല്ലാന്‍ അനുവദിക്കില്ല..!! ധൈര്യമുണ്ടെങ്കില്‍ കൊന്നു നോക്ക്..!! ബീഫ് കത്തുന്നു!
മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ ബീഫ് വിവാദം കത്തുന്നു. മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശിന്റെ ബീഫ് പ്രസ്താവനയ്ക്ക് പിന്നാലെ വിവാദം ആളിക്കത്തിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്ത്. കേരളത്തിലും പശുവിനെ കൊല്ലാന്‍ അനുവദിക്കില്ലെന്ന് മനോരമ ന്യൂസിന്റെ തിരഞ്ഞെടുപ്പ് സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കവേ സുരേന്ദ്രന്‍ വീരവാദം മുഴക്കി. കൊല്ലാന്‍ ധൈര്യമുള്ളവരെ സുരേന്ദ്രന്‍ വെല്ലുവിളിക്കുകയും ചെയ്തു.

മലപ്പുറത്ത് വിജയിച്ചാല്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന് എന്‍ ശ്രീപ്രകാശ് വ്യക്തമാക്കിയിതുന്നു. ബീഫ് നിരോധനത്തെ അനുകൂലിക്കുന്നു എന്നതിന്റെ പേരില്‍ തനിക്കാരും വോട്ട് ചെയ്യാതിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബീഫ് സംബന്ധിച്ച ബിജെപിയുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടു. ബിജെപി നേതാക്കള്‍ ഉരുണ്ടു കളിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പ്രകോപനപരമായ വെല്ലുവിളി സുരേന്ദ്രന്‍ ഉയര്‍ത്തിയിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായിരുന്നു.












Click it and Unblock the Notifications