• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഴിമതി നടത്തിയത് പിടിക്കപ്പെടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് മറവിരോഗം: കെ സുരേന്ദ്രൻ

പട്ടാമ്പി: അഴിമതി നടത്തിയത് പിടിക്കപ്പെടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് മറവിരോഗം ബാധിക്കുന്നെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ വരുന്നവരെ കുറിച്ച് അദ്ദേഹത്തിന് ഓർമ്മയില്ല. കള്ളക്കടത്തുകാർ ഓഫീസിൽ കയറിയിറങ്ങിയതും സ്വപ്ന വന്നതും അദ്ദേഹം മറന്നു. അദ്ദേഹത്തിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ കള്ളക്കടത്തിന് കൂട്ടുനിന്നതും അറിഞ്ഞില്ല. ഏറ്റവും ഒടുവിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് വന്ന തട്ടിക്കൂട്ട് കമ്പനിക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങിയതും അദ്ദേഹത്തെ കണ്ടതും മറന്നു. മറവിരോഗം ബാധിച്ച ഒരാളെ വീണ്ടും മുഖ്യമന്ത്രി ആക്കേണ്ടതുണ്ടോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. പട്ടാമ്പിയിൽ വിജയ യാത്രക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

ആഴക്കടൽ മത്സ്യബന്ധനത്തിന് തട്ടിപ്പ് കമ്പനിക്ക് അനുമതി നൽകിയതിനു പിന്നിൽ വലിയ അഴിമതിയാണ്. ഇതു പിടിക്കപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിക്ക് ഒന്നും ഓർമ്മയില്ലാതായത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ തീയതി കുറിക്കാൻ പോയതുപോലും ശിവശങ്കരനെയും കൂട്ടിയാണ്. അത്ര അടുപ്പമായിരുന്നു. ഇപ്പോൾ ശിവശങ്കരനെ തന്നെ ഓർമ്മയില്ല. അഞ്ചു കൊല്ലം നടത്തിയ അഴിമതികളൊന്നും ഓർമ്മയിലേയില്ല. അഞ്ചു കൊല്ലം ഉമ്മൻ ചാണ്ടി അഴിമതി നടത്തി മുടിപ്പിച്ചപ്പോഴാണ് പിണറായി കയറിയത്. കൂടുതൽ വലിയ അഴിമതിക്കാരനാകാനുള്ള മത്സരത്തിലാണവർ.

പിണറായി സർക്കാരിൻ്റെ അഴിമതിയിൽ മടുത്താണ് ജേക്കബ് തോമസിനെ പോലുള്ള ഉദ്യോഗസ്ഥർ അവർക്കെതിരായത്. അവരെല്ലാം ബിജെപിയെ ആണ് തെരഞ്ഞെടുത്തത്. ബ്രിട്ടീഷുകാരും രാജാക്കന്മാരും പണിത നൂറും ഇരുനൂറും വർഷം പഴക്കമുള പാലങ്ങൾ ഒരു കുഴപ്പവും ഇല്ലാതെ നിൽക്കുമ്പോഴാണ് ഉമ്മൻചാണ്ടി പണിത ഒന്നര കൊല്ലം പഴക്കമുള്ള പാലം പൊളിഞ്ഞത്. ആ പാലം പുതുക്കി പണിയാനുള്ള കാലാവധി 18 മാസമായിരുന്നു. അഞ്ചര മാസം കൊണ്ട് പണി തീർത്ത് മെട്രോമാൻ ഈ. ശ്രീധരൻ ബിജെപിയിൽ ചേർന്നു. ഇവരുടെയെല്ലാം അഴിമതി കണ്ട് മടുത്താണ് അദ്ദേഹം നരേന്ദ്ര മോദിയുടെ പാർട്ടി യിൽ എത്തിയത്. സുരേന്ദ്രൻ പറഞ്ഞു.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

ലക്ഷക്കണക്കിന് യുവാക്കൾ തൊഴിലിനു വേണ്ടി സമരം ചെയ്യുമ്പോൾ പി എസ് സി റാങ്ക് പട്ടികയെല്ലാം റദ്ദാക്കി നേതാക്കന്മാരുടെ ഭാര്യമാർക്ക് പിൻവാതിലിലൂടെ ജോലി നൽകുന്ന പ്രസ്ഥാനമായി സിപിഎം. സാംസ്കാരിക നായകനായി മേനി നടിച്ചു നടക്കുന്ന സുനിൽ പി ഇളയിടം ജോലി നേടിയതും തട്ടിപ്പ് നടത്തിയാണ്. സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും വഴിവിട്ട് ജോലി നൽകാനുള്ള സ്ഥാപനമായി കാലടി സംസ്കൃത സർവകലാശാല മാറി. കാലഹരണപ്പെട്ട പ്രസ്ഥാനമാണ് സിപിഎമ്മെന്ന് സുരേന്ദ്രൻ പറഞ്ഞു. ആശയത്തെ പോലും അവർ തള്ളിക്കളഞ്ഞു. ആശയമല്ല ആമാശയമാണാവർക്കുള്ളത്. സിപിഎം പിരിച്ചുവിട്ട് നേതാക്കൾ കാശിക്കു പോകണമെന്നും സുരേന്ദ്രൻ പറഞ്ഞു.

English summary
K Surendran slams CM Pinarayi Vijayan over allegations against government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X