Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തലയ്ക്ക് തലച്ചോറിന്റെ കുറവുണ്ടെന്നത് ബിജെപിയുടെ മാത്രം പരാതിയാവാനിടയില്ല, പരിഹസിച്ച് സുരേന്ദ്രൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ എല്‍ഡിഎഫിനെ പിന്തുണച്ച് യുഡിഎഫ്. തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തിലാണ് എല്‍ഡിഎഫിന് യുഡിഎഫ് നിരുപാധികം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി ഇവിടെ അധികാരത്തില്‍ എത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുളള തീരുമാനം. നിലവില്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും ഇവിടെ 6 സീറ്റുകളുണ്ട്. എല്‍ഡിഎഫിന് 5 സീറ്റുകളാണ് ഉളളത്. ഒരു സ്വതന്ത്രനും വിജയിച്ചു. വനിതാ സംവരണമാണ് പഞ്ചായത്ത് പ്രസിഡണ്ട് പദവി. എന്നാല്‍ യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നില്ല. അതേസമയം എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും വിജയിച്ച വനിതാ സ്ഥാനാര്‍ത്ഥികളുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്ത് ബിജെപി ഭരിക്കുന്നത് ഒഴിവാക്കാന്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുളള യുഡിഎഫ് തീരുമാനം

ks

സംഭവത്തിൽ രമേശ് ചെന്നിത്തലയേയും കോൺഗ്രസിനേയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിൽ ബി. ജെ. പിയെ തോൽപ്പിക്കാൻ ഇടതുവലതു സഖ്യമുണ്ടാവുമെന്ന് ഞങ്ങൾ ആദ്യമേ പറഞ്ഞതാണ്. ഇപ്പോൾ അതു യാഥാർത്ഥ്യമായിരിക്കുന്നു. അക്കാര്യം പുറംലോകത്തെ അറിയിച്ചതു ചെന്നിത്തല തന്നെ. നന്നായി ശ്രീ രമേശ്. ഹരിപ്പാട് താങ്കൾ ഇടതു സഹകരണം പ്രതീക്ഷിക്കുന്നു എന്നു ചുരുക്കം.

എന്നാൽ രാഷ്ട്രീയത്തിൽ രണ്ടും രണ്ടും ചേർന്നാൽ നാലാവണമെന്നു നിർബന്ധമില്ലെന്ന സത്യം ഞാന്‍ താങ്കളെ വിനയത്തോടെ ഓർമ്മിപ്പിക്കുന്നു. ഭരണകക്ഷിയും പ്രതിപക്ഷവും ഒന്നാവുന്ന വിചിത്ര കാഴ്ച കേരളത്തിലല്ലാതെ ഇന്ത്യയിലൊരിടത്തും നമുക്കു വേറെ കാണാനാവില്ല. ചെന്നിത്തലയ്ക്കു തലച്ചോറിന്റെ കുറവുണ്ടെന്നത് ബി. ജെ. പിയുടെ മാത്രം പരാതിയാവാനിടയില്ല....''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+