കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി ഫോൺ വിളിച്ചു സംസാരിക്കുമ്പോഴേക്കും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും സബൂറായി; സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷമായ യു ഡി എഫിന് കാര്യമായ എന്തോ തകരാറു സംഭവിച്ചിരിക്കുന്നു എന്നത് ഇപ്പോൾ ബി ജെ പിയുടെ മാത്രം സംശയമല്ലെന്നും കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി എന്നോടും ഫോണിൽ ഇക്കാര്യം സംസാരിച്ചതാണ്. ഞാൻ അദ്ദേഹത്തോട് പറഞ്ഞ മറുപടി സഹപ്രവർത്തകരുമായി ആലോചിച്ച് അഭിപ്രായം പറയാമെന്നാണ്. സമരം എന്തിന് നിർത്തണം? സമരം കാരണം കേരളത്തിൽ കോവിഡ് കൂടിയിട്ടില്ല. സർക്കാരിന്റെ പിടിപ്പുകേടാണ് കോവിഡ് വർദ്ധിക്കാൻ കാരണം. കോവിഡ് പ്രോട്ടോക്കോൾ ആദ്യം ലംഘിച്ചത് മുഖ്യമന്ത്രി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രന്‍റെ ഫേസ്ബുക്കിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എന്തോ തകരാറു സംഭവിച്ചിരിക്കുന്നു

എന്തോ തകരാറു സംഭവിച്ചിരിക്കുന്നു

കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷമായ യു ഡി എഫിന് കാര്യമായ എന്തോ തകരാറു സംഭവിച്ചിരിക്കുന്നു എന്നത് ഇപ്പോൾ ബി. ജെ. പിയുടെ മാത്രം സംശയമല്ല. ഇന്നിപ്പോൾ സർക്കാരിനെതിരെ സമരം തുടരുമെന്ന പ്രസ്താവന കൺവീനർ വക വന്നിരിക്കുന്നു. ഒരാലോചനയുമില്ലാതെ പിണറായി വിജയൻ ഒന്നു ഫോൺ വിളിച്ചു സംസാരിക്കുമ്പോഴേക്കും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും സബൂറായി.

എന്നോടും ഫോണിൽ സംസാരിച്ചു

എന്നോടും ഫോണിൽ സംസാരിച്ചു

മുഖ്യമന്ത്രി എന്നോടും ഫോണിൽ ഇക്കാര്യം സംസാരിച്ചതാണ്. ഞാൻ അദ്ദേഹത്തോട് പറഞ്ഞ മറുപടി സഹപ്രവർത്തകരുമായി ആലോചിച്ച് അഭിപ്രായം പറയാമെന്നാണ്. സമരം എന്തിന് നിർത്തണം? സമരം കാരണം കേരളത്തിൽ കോവിഡ് കൂടിയിട്ടില്ല. സർക്കാരിന്റെ പിടിപ്പുകേടാണ് കോവിഡ് വർദ്ധിക്കാൻ കാരണം. കോവിഡ് പ്രോട്ടോക്കോൾ ആദ്യം ലംഘിച്ചത് മുഖ്യമന്ത്രി തന്നെയാണ്.

മകളുടെ വിവാഹത്തിന്

മകളുടെ വിവാഹത്തിന്

അതും സ്വന്തം മകളുടെ വിവാഹത്തിന്. പിന്നെ കുഞ്ഞനന്തൻ സഖാവിന്റെ മരണാനന്തര ചടങ്ങിലും വെഞ്ഞാറമൂട് വിലാപയാത്രയിലും. രണ്ടിടത്തുമായി പതിനായിരങ്ങളെയാണ് പാർട്ടി അണിനിരത്തിയത്. ഇനി ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളുടെ കാര്യം. ഇതു സംബന്ധിച്ച വാർത്ത വന്നയുടനെത്തന്നെ യു. ഡി. എഫ് സ്വാഗതം ചെയ്തു.

എല്ലാവർക്കും അത് അംഗീകരിക്കേണ്ടി വന്നു

എല്ലാവർക്കും അത് അംഗീകരിക്കേണ്ടി വന്നു

വൈകാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണവും തുടങ്ങി. സത്യത്തിൽ കേരളം ആ തെരഞ്ഞെടുപ്പ് ആഗ്രഹിച്ചിരുന്നില്ല. ബി. ജെ. പി അക്കാര്യം തുറന്നുപറഞ്ഞു. അവസാനം ആഴ്ചകൾക്കുശേഷം എല്ലാവർക്കും അത് അംഗീകരിക്കേണ്ടി വന്നു. സത്യത്തിൽ യു. ഡി. എഫിന് ജനങ്ങളുടെ മനസ്സ് കാണാനാവുന്നില്ല.

കേവലം യാന്ത്രികം മാത്രം

കേവലം യാന്ത്രികം മാത്രം

അവിശ്വാസപ്രമേയത്തിലടക്കം അതാണ് കേരളം കണ്ടത്. എതിർപ്പും പ്രതിഷേധങ്ങളും കേവലം യാന്ത്രികം മാത്രം. ആത്മാവ് നഷ്ടപ്പെട്ട വെറും സാങ്കേതിക പ്രതിപക്ഷമാണ് യു. ഡി. എഫ്. സാമന്തപ്രതിപക്ഷം എന്ന വിശേഷണത്തിന് തികച്ചും യോഗ്യർ.....

 ആര്‍എസ്എസ്സിന്റെ വൃത്തികെട്ട പുരുഷാധിപത്യ മാനസികാവസ്ഥ: ബിജെപി എംഎല്‍ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ആര്‍എസ്എസ്സിന്റെ വൃത്തികെട്ട പുരുഷാധിപത്യ മാനസികാവസ്ഥ: ബിജെപി എംഎല്‍ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

Recommended Video

cmsvideo
Ramesh chennithala troll video | Oneindia Malayalam

English summary
k surendran slams congress leaders and pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X