കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തബ്‌ലീഗ് സമ്മേളത്തിന് പോയവരെ കുറിച്ചുള്ള വിവരങ്ങൾ കേരളം പുറത്തുവിടണമെന്ന് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; തബ്‌ ലീഗ്‌ സമ്മേളനത്തിൽ സംബന്ധിച്ചതിനെ തുടർന്ന് കോവിഡ് 19 രോഗം ബാധിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ സർക്കാർ പുറത്തു വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മറ്റു സംസ്ഥാനങ്ങളെല്ലാം ഈ വിവരങ്ങൾ പരസ്യപ്പെടുത്തുമ്പോൾ കേരളം അതു മാത്രം പറയുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചു വന്നവരുടെ നിരീക്ഷണ കാലാവധി അവസാനിച്ചോ, ഇവരുടെ സമ്പര്‍ക്കം വഴി ആര്‍ക്കെങ്കിലും രോഗം പിടിപെട്ടോ തുടങ്ങിയ കാര്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നില്ല. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കര്‍ണ്ണാടക സര്‍ക്കാര്‍ ചെയ്യുന്നുതുപോലെ രോഗികളുടെ നാള്‍വഴികള്‍ പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. മുഖ്യമന്ത്രിയുടെ വൈകുന്നേര പത്ര സമ്മേളനത്തിൽ എല്ലാം വിവരിക്കുന്നെന്ന് പറയുമ്പോഴും തബ് ലീഗ് വഴി രോഗം വന്നവരെ കുറിച്ച് ഒന്നും പറയുന്നില്ല.

 ksurendran-05-

കൊറോണയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇത് വളരെയധികം ആശങ്ക സൃഷ്ടിക്കുന്നു. ഗള്‍ഫില്‍ നിന്നുള്ളവര്‍ എത്തി 30 ദിവസം കഴിഞ്ഞിട്ടും ഇപ്പോള്‍ കൊറോണ സ്ഥിരീകരിക്കുകയാണ്. ഇതിലൂടെ പല തരത്തിലുള്ള സംശയങ്ങളാണ് ഉയരുന്നത്. സംശയങ്ങൾ ദുരീകരിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.
കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പലതരത്തിലുള്ള പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും പലതും ഇപ്പോഴും നടക്കുന്നില്ല. പ്രഖ്യാപനങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്നുകൂടി അന്വേഷിക്കണം.

എല്ലാവർക്കും റേഷൻ കടകൾ വഴി പലവ്യഞ്ജന കിറ്റുകൾ നൽകുമെന്ന പ്രഖ്യാപനം നടപ്പിലാക്കാത്തതിൽ ഒന്നു മാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ 894.5 കോടി രൂപ കേരള സര്‍ക്കാരിന് ഇന്നലെ നല്‍കി. എന്നാല്‍ ധനമന്ത്രി ഇതേകുറിച്ച് ഒന്നും പറയുന്നില്ല. കേന്ദ്രം പണം തരുന്നില്ലന്ന് വിലപിക്കുന്ന മന്ത്രി കേന്ദ്രം നൽകിയ പണത്തെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ വഴി ജനങ്ങള്‍ക്ക് പണം നേരിട്ട് നല്‍കുന്നുണ്ട്. കേരളവും അത് മാതൃകയാക്കണം.

ജനങ്ങളുടെ കയ്യിൽ പണമെത്തിയാൽ മാത്രമേ പ്രതിസന്ധികൾ അയ യുകയുള്ളൂ.
കൊറോണ പ്രതിസന്ധിയുടെ മറവില്‍ പണം ഉണ്ടാക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിലൂടെ വ്യക്തമാകുന്നത്. ഇതും കൊറോണക്കാലത്തെ അഴിമതിയാണ്. അടിയന്തരമായി സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്മാറണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ മാധ്യമ പ്രവർത്തകർ സിപിഎമ്മിന്റെ ഏറാൻ മൂളികളായോ? രൂക്ഷ വിമർശനവുമായി വി മുരളീധരൻകേരളത്തിലെ മാധ്യമ പ്രവർത്തകർ സിപിഎമ്മിന്റെ ഏറാൻ മൂളികളായോ? രൂക്ഷ വിമർശനവുമായി വി മുരളീധരൻ

English summary
K Surendran slams Pinarayi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X