Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ്റ്റർ പിണറായി പൊതുജനം കഴുതയല്ല, ആ പേര് ചേരുക നിങ്ങൾക്ക്; കെ സുരേന്ദ്രൻ

തിരുവനന്തപുരം; കൊവിഡ് പ്രതിരോധ നടപടികളിൽ കേന്ദ്രത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊവിഡ് രണ്ടാം വരവിന്റെ സമയത്തും പിണറായി രാഷ്ട്രീയം കളിക്കുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഓഖി കാലത്തും മഹാപ്രളയത്തിന്റെ കാലത്തും പിണറായി രാഷ്ട്രീയം കഴിച്ചു. പൊതുജനം കഴുതയാണെന്ന് പിണറായി വിജയൻ കരുതരുത്. ഓരോ ദുരന്തം കഴിയുമ്പോഴും മോദിയുടെ ജനപിന്തുണ ഉയർന്ന് വരികയാണെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

Recommended Video

cmsvideo
    BJP leader K Surendran criticises chief minister Pinarayi Vijayan on vaccine challenge
    kerala

    സുരേന്ദ്രന്‍ പറഞ്ഞത്-ഓഖി ദുരന്തമുണ്ടായപ്പോൾ ഈ വൃത്തികെട്ട രാഷ്ട്രീയം നിങ്ങൾ കളിച്ചു. രണ്ടു മഹാപ്രളയത്തിലും ഇതുതന്നെ നിങ്ങൾ ആവർത്തിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലും ഈ നാറിയ കളി തന്നെ നിങ്ങൾ തുടർന്നു. ഇപ്പോൾ കോവിഡിന്റെ രണ്ടാം വരവിലും ഇതു നിങ്ങൾ തുടരുകയാണ്.

    ഓരോന്നു കഴിയുമ്പോഴും മോദിയുടെ ജനപിന്തുണ കൂടുകയാണെന്ന് നിങ്ങൾ ഓർക്കണം. മിസ്റ്റർ പിണറായി വിജയൻ പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങൾക്കാണ് ആ പേരിന് ഏറ്റവും യോഗ്യത. ആസ്ഥാനഗായക സംഘത്തിനും പി. ആർ. പ്രമാണിമാർക്കും നല്ല നമസ്കാരം. ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം. മനോരോഗികൾ വീണ്ടും വീണ്ടും കരഞ്ഞു കരഞ്ഞു തളരും....

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+