കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടേറിയേറ്റിലെ തീപിടിത്തം; മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കുന്നു.. ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; സെക്രട്ടേറിയേറ്റിലെ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് ഫോറിൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടും പൊലീസിനെ ഉപയോ​ഗിച്ച് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഫോറൻസിക് പരിശോധന ശാസ്ത്രീയമാണ്. ഫോറൻസിക് പരിശോധനാ ഫലത്തെ തള്ളാൻ പൊലീസിന് എങ്ങനെയാണ് സാധിക്കുകയെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ ചോദിച്ചു.

main-154295275

ദേശീയ ഏജൻസികൾക്ക് പ്രോട്ടോകോൾ വിഭാ​ഗത്തിലെ ഫയലുകൾ ലഭിക്കാതിരിക്കാൻ സർക്കാർ ആസൂത്രിതമായി തീവെക്കുകയായിരുന്നുവെന്ന ബി.ജെ.പി വാദം തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ആഭ്യന്തരവകുപ്പിന്റെ ഇടപെടലുകൾ. ആനിമേഷൻ ചിത്രങ്ങളുമായി വന്ന് ഫോറൻസിക് പരിശോധനഫലം തള്ളുന്ന പൊലീസ് പാലക്കാട് പീഡനം അന്വേഷിച്ച സി.പി.എം കമ്മീഷനേക്കാൾ അപഹാസ്യമാവുകയാണ്.

അമർചിത്രകഥയെ വെല്ലുന്ന വിചിത്രമായ ഭാവനയാണ് പൊലീസിന്റേത്. ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന് ഫോറൻസിക് വിഭാ​ഗം കോടതിയിൽ നൽകിയ റിപ്പോർട്ട് ഇത്തരം അടിസ്ഥാനമില്ലാത്ത വാദവുമായി പ്രതിരോധിക്കാമെന്നത് ശുദ്ധവിവരക്കേടാണ്.

സംഭവം നടന്നതിന് മുമ്പും ശേഷവും സർക്കാരിന്റെ ഓരോ ഇടപെടലുകളും സംശയകരമായിരുന്നെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മാദ്ധ്യമങ്ങളെയും ബി.ജെ.പി നേതാക്കളെയും പുറത്താക്കാൻ ചീഫ് സെക്രട്ടറി നേരിട്ടെത്തിയത് ​ഗൂഢാലോചനയുടെ ഭാ​ഗമായിരുന്നു. മന്ത്രിമാരുടെ പ്രസ്താവനകളും മുഖ്യമന്ത്രിയുടെ വെപ്രാളവും കുറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു.

Recommended Video

cmsvideo
Ramesh chennithala troll video | Oneindia Malayalam

സത്യം തുറന്ന് പറഞ്ഞ തന്നെയും മാദ്ധ്യമങ്ങളെയും വേട്ടയാടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഫയലുകൾക്ക് തീയിട്ടത്. ദേശീയ ഏജൻസികൾ തന്നെ സെക്രട്ടേറിയേറ്റ് തീവെപ്പും അന്വേഷിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

English summary
K surendran slams Pinarayi vijayan on Kerala secretariat fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X