കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി നടത്തിയ ശേഷം കയ്യൂക്ക് കാണിച്ചാൽ വകവെച്ച് തരില്ല: കെ സുരേന്ദ്രൻ

Google Oneindia Malayalam News

ആലപ്പുഴ: അഴിമതിക്കെതിരെ നടപടിയെടുത്താൽ തെരുവിൽ നേരിടേണ്ടി വരുമെന്ന തോമസ് ഐസക്കിന്റെ വെല്ലുവിളിയെ വകവെച്ച് തരില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നിയമങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നും കടം വാങ്ങിയതു കൊണ്ടാണ് കിഫ്ബിക്കെതിരെ കേസെടുത്തതെന്നും ആലപ്പുഴയിൽ വിജയയാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സുരേന്ദ്രൻ പറഞ്ഞു.

k surendran

എന്നാൽ ഇതിനെതിരെ കയ്യൂക്കിന്റെ ഭാഷയിൽ സംസാരിച്ചാൽ അത് നേരിടാൻ യുവമോർച്ച മാത്രം മതി. തെരുവിൽ നേരിടാൻ ഐസക്ക് 100 ജന്മം ജനിക്കേണ്ടി വരും. അഴിമതി നടത്തിലയ ശേഷം സമരം ചെയ്ത് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ഇടതുസർക്കാർ. മസാല ബോണ്ട് ഇറക്കുമ്പോൾ ആർബിഐയുടെ അനുമതി ഉണ്ടോ? ആരായിരുന്നു നിങ്ങളുടെ വിദേശത്തെ ഇടനിലക്കാർ? പിണറായി വിജയന്റെ അഴിമതി നേരിടാൻ ഉമ്മൻചാണ്ടിയെ ഇറക്കിയത് പരിഹാസ്യമാണ്. അഴിമതി ഇല്ലാത്ത വികസനമുള്ള പ്രീണനമില്ലാത്ത ഒരു കേരളം ഉണ്ടാക്കാനാണ് വിജയയാത്ര. നരേന്ദ്രമോദി സർക്കാരിന്റെ ഏഴുവർഷത്തെ അഴിമതി രഹിത ഭരണം നമ്മുടെ മുമ്പിലുണ്ട്.

കേരളത്തിൽ ഇടത്-വലത് മുന്നണികളുടെ ഭരണത്തിന് അന്ത്യം കുറിക്കും. ലോകം മുഴുവൻ തകർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലും തകരും. വൈരുദ്ധ്യാതിഷ്ഠിത ഭൗതികവാദം നടപ്പിലാകില്ലെന്ന് കമ്മ്യൂണിസ്റ്റുകാർക്കും മനസിലായി. ഇനി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കാലമാണെന്നും അദ്ദേഹം പറഞ്ഞു.

ഞെട്ടിക്കാനുറച്ച് പിജെ ജോസഫ്;പുതിയ സർവ്വേ... പഴയമുഖങ്ങൾ തെറിക്കും... ചങ്ങനാശേരിയിലും പുതുമുഖംഞെട്ടിക്കാനുറച്ച് പിജെ ജോസഫ്;പുതിയ സർവ്വേ... പഴയമുഖങ്ങൾ തെറിക്കും... ചങ്ങനാശേരിയിലും പുതുമുഖം

വേണു രാജമണിയല്ല, വട്ടിയൂർക്കാവിൽ പ്രശാന്തിനെതിരെ ഈ നേതാവ്..നിർദ്ദേശിച്ച് തരൂരും മുരളീധരനുംവേണു രാജമണിയല്ല, വട്ടിയൂർക്കാവിൽ പ്രശാന്തിനെതിരെ ഈ നേതാവ്..നിർദ്ദേശിച്ച് തരൂരും മുരളീധരനും

പാലായ്ക്ക് പിന്നാലെ എൻസിപിക്ക് സിപിഎം വക അടുത്ത ഷോക്ക്; കുട്ടനാടും ഏറ്റെടുക്കും?പാലായ്ക്ക് പിന്നാലെ എൻസിപിക്ക് സിപിഎം വക അടുത്ത ഷോക്ക്; കുട്ടനാടും ഏറ്റെടുക്കും?

ക്യൂട്ട് ലുക്കില്‍ പ്രിയ ഭവാനി ശങ്കര്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം

English summary
K Surendran Slams Thomas Isaac on His Comment on Corruption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X