അതെ ഞങ്ങള്‍ കൊന്നിട്ടുണ്ട്.. ബിജെപി നേതാവ് കെ സുരേന്ദ്രന് പണി കിട്ടുമോ, പൊങ്കാല തുടങ്ങിക്കഴിഞ്ഞു!

കേരളത്തില്‍ ബി ജെ പി അടിക്ക് അടിയും കൊലയ്ക്ക് കൊലയും ചെയ്തിട്ടുണ്ട് എന്ന് പരസ്യമായി പ്രസംഗിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം സന്ദര്‍ശനത്തിന് മുമ്പായി നടത്തിയ പ്രസംഗത്തിലാണ് കെ സുരേന്ദ്രന് നിയന്ത്രണം വിട്ടത്. കെ സുരേന്ദ്രന്റെ പ്രസംഗത്തെ മണി മോഡല്‍ പ്രസംഗം എന്നാണ് സോഷ്യല്‍ മീഡിയ വിളിക്കുന്നത്.

Read Also: എന്നാലും വേണ്ടായിരുന്നു.. സുനിയെ അറസ്റ്റ് ചെയ്യണ്ടായിരുന്നു.. ലോലഹൃദയന്‍ കുമ്മനത്തിന് മാരക ട്രോള്‍!

Read Also: പൾസർ സുനി കീഴടങ്ങിയെന്ന് മനോരമയുടെ ലൈവ് റിപ്പോര്‍ട്ടിങ്.. പച്ചക്കള്ളം വലിച്ചുകീറി സോഷ്യല്‍ മീഡിയ, വീഡിയോ!

എന്നാല്‍ ഇതൊന്നും താന്‍ നിയന്ത്രണം വിട്ട് പറഞ്ഞ് പോയതല്ല എന്ന് വ്യക്തമാക്കി സുരേന്ദ്രന്‍ ഫേസ്ബുക്കിലും പ്രസംഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. മംഗലാപുരത്ത് ഞാന്‍ നടത്തിയ പ്രസംഗം വെട്ടും തിരുത്തുമില്ലാതെ എന്ന് പറഞ്ഞ് കെ സുരേന്ദ്രന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് കീഴെ തന്നെ പൊങ്കാല തുടങ്ങിയിട്ടുണ്ട്. അതിനിടെ ചിലര്‍ കെ സുരേന്ദ്രന്‍ ആണ്‍കുട്ടിയാണെന്ന് പറഞ്ഞ് അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. കാണാം അക്കളികള്‍...

വെട്ടും തിരുത്തുമില്ലാതെ പ്രസംഗം

വെട്ടും തിരുത്തുമില്ലാതെ പ്രസംഗം

ഇതാണ് ഞാന്‍ നടത്തിയ പ്രസംഗം എന്ന് പറഞ്ഞുകൊണ്ടാണ് വെട്ടും തിരുത്തുമില്ലാതെ കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഞങ്ങള്‍ സംഘ്പരിവാര്‍ ജനാധിപത്യത്തില്‍ ആണ് വിശ്വസിക്കുന്നത്, സ്‌നേഹത്തിലും സഹോദര്യത്തിലും സഹനത്തിലും സഹിഷ്ണുതയിലുമാണ് വിശ്വസിക്കുന്നത്.. അല്ലെങ്കില്‍ ഡല്‍ഹിയിലും മധ്യപ്രദേശിലും യു പിയിലും മഹാരാഷ്ട്രയിലും പഞ്ചാബിലും നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യുന്ന അക്രമങ്ങള്‍ അതെ രീതിയില്‍ ഞങ്ങള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ ഓടുന്ന വഴിക്കു പൊടി പോലും കാണില്ല.

എകെജി സെന്ററില്‍ പാറുന്ന കൊടി

എകെജി സെന്ററില്‍ പാറുന്ന കൊടി

ദില്ലിയിലെ എ കെ ജി സെന്ററില്‍ ഇപ്പോഴും ചുവന്ന കൊടിയും അരിവാളും കത്തിയും മുട്ടിയും അവിടെ നില്‍ക്കുന്നതു ഞങ്ങളുടെ മഹത്തായ സഹിഷ്ണുതയുടെ ഫലമാണ്. അയല്‍സംസ്ഥാനത്തു നടത്തുന്ന ഈ ഹര്‍ത്താല്‍ മാതൃകാപരമായ ഒരു സന്ദേശമാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കും കേരള ഗവണ്മെന്റിനും നല്‍കുന്നത്, അക്രമം അവസാനിപ്പിക്കണം, ആയുധം താഴെ വയ്ക്കാന്‍ തയ്യാറാവണം, കേരളത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാവണമെങ്കില്‍ സി പി എം ആയുധം താഴെ വയ്ക്കണം, കൊലക്കത്തി താഴെ വയ്ക്കാന്‍ തയ്യാറാവണം.

തിരിച്ചടിക്കാന്‍ പറ്റാത്തത് കൊണ്ടല്ല

തിരിച്ചടിക്കാന്‍ പറ്റാത്തത് കൊണ്ടല്ല

ഈ അഭ്യര്‍ത്ഥനയാണ് ഞങ്ങള്‍ക്ക് വേണ്ടി രാജ്യമാസകലമുള്ള ആളുകള്‍ പറയുന്നത്, ആ സന്ദേശമാണ് നാളത്തെ ഹര്‍ത്താല്‍ നല്‍കുന്നത്. ഇവിടെ അക്രമത്തിനു പ്രസക്തിയില്ല, കൊലപാതകത്തിന് പകരം കൊലപാതകം അക്രമത്തിനു പകരം അക്രമം.. കണ്ണിനു കണ്ണ്, പല്ലിനു പല്ലു, ചോരക്കു ചോര.. ഇത് ഞങ്ങളുടെ രീതിയല്ല. ഞങ്ങള്‍ക്ക് അതിനു കഴിവില്ലാത്തതു കൊണ്ടല്ല, തിരിച്ചടിക്കാന്‍ ശക്തിയില്ലാത്ത കൊണ്ടല്ല.

അടിക്കു തിരിച്ചടി, കൊലയ്ക്ക് കൊല

അടിക്കു തിരിച്ചടി, കൊലയ്ക്ക് കൊല

കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 16 ശതമാനം വോട്ട് കിട്ടിയിട്ടുണ്ട്, എന്നാല്‍ 2 ശതമാനം മാത്രം വോട്ട് ഉണ്ടായിരുന്ന കാലത്തു അടിക്കു തിരിച്ചടിയും കൊലക്കു തിരിച്ചും കൊടുത്തിട്ടുണ്ട് എന്നാല്‍ ഇപ്പോള്‍ അടിക്കു പകരം അടിയോ കൊലക്കു പകരം കൊലയോ ഇല്ല പക്ഷെ നിങ്ങളെ ഞങ്ങള്‍ വെറുതെ വിടില്ല.. നിങ്ങള്‍ കര്‍ണാടകയില്‍ പോയാല്‍ ഞങ്ങള്‍ അവിടെയുണ്ടാകും, നിങ്ങള്‍ ആന്ധ്രയില്‍ പോയാല്‍ ഞങ്ങള്‍ അവിടെയുണ്ടാകും, നിങ്ങള്‍ മധ്യപ്രദേശില്‍ പോയാല്‍ ഞങ്ങള്‍ അവിടെയുണ്ടാവും നിങ്ങള്‍ ദില്ലിയില്‍ പോയാല്‍ ഞങ്ങള്‍ അവിടെയുണ്ടാകും.

ഞങ്ങളെ തടയാന്‍ വരല്ലേ

ഞങ്ങളെ തടയാന്‍ വരല്ലേ

ഞങ്ങളുടെ പ്രവര്‍ത്തനത്തെ തടയാന്‍ നിങ്ങള്‍ വന്നാല്‍ ഇന്ത്യയില്‍ എല്ലായിടത്തും ജനാധിപത്യപരമായ പ്രതിഷേധം ഉണ്ടാവും. അതിന്റെ സൂചനയാണ് മംഗലാപുരത്ത്. കേരളം ദൈന്യതയുടെയും കഷ്ടത്തിന്റെ നടുക്കാണ് വെള്ളമില്ല, അരിയില്ല, കൊലമാത്രമാണ്, കൊലയാളി ഭരണമാണ്, കേരളത്തെ രക്ഷിക്കാനാണ് ഞങ്ങള്‍ സംഘപരിവാര്‍ ജീവന്‍ കൊടുത്തും ശ്രമിക്കുന്നത്. നിങ്ങളുടെ സഹായത്തിനു നന്ദി.. ഭാരത് മാതാ കി ജയ്. - ഇതാണ് കെ സുരേന്ദ്രന്റെ പ്രസംഗം. ഇനി അതിനുള്ള മറുപടികള്‍ നോക്കൂ.

ചര്‍ദിച്ചത് വിഴുങ്ങേണ്ടി വരും

ചര്‍ദിച്ചത് വിഴുങ്ങേണ്ടി വരും

പിണറായി മംഗലാപുരം പരിപാടി കഴിഞ്ഞ് വന്നാല്‍ നിന്നെ പെക്കും സുരേന്ദ്രാ നീ ഇന്ന് ചര്‍ദിച്ചത് വിഴുങ്ങേണ്ടി വരും എന്നാണ് ഒരു കമന്റ്. സംഘികള്‍ക്ക് ഉള്ള മറുപടി തിരിച്ചു വന്നിട്ട് തരാമെന്ന്, അത് നന്നായി പിണറായി അല്ലെങ്കില്‍ അതിനു കൂടി ഉള്ളത് നാളെ ചേര്‍ത്ത് കിട്ടിയേനെ - എന്ന് എതിര്‍പാര്‍ട്ടിക്കാരന്റെ വക കളിയാക്കല്‍.

കേരളത്തില്‍ തന്നെ തടഞ്ഞൂടേ

കേരളത്തില്‍ തന്നെ തടഞ്ഞൂടേ

അല്ല സുരേട്ടാ, കേരളത്തില്‍ തന്നെയൊന്നു തടയാമോ പിണറായിയെ? 16 ശതമാനത്തിന്റെ കണക്കക്കെ പറഞ്ഞെല്ലോ, ഒന്ന് കാണട്ടെ. പിന്നെ നാളെയെന്നൊരു ദിവസവും, മംഗലാപുരം എന്നൊരു സ്ഥലവുമുണ്ടെങ്കില്‍ പിണറായി അവിടെ പോയിരിക്കും. വിരട്ടലൊന്നും ഇങ്ങോട്ടെ വേണ്ട.ട

സുരു കൊന്നതൊക്കെ അറിയാം

സുരു കൊന്നതൊക്കെ അറിയാം

പിന്നെ പിന്നെ... സുരു കൊന്നിട്ടുണ്ട്.. രണ്ട് കോഴിയെയും.. രണ്ട് തൊരപ്പനേയും.. പണ്ട് പേടിച്ചിട്ട് കഴിച്ച ബീഫ് ഉള്ളിക്കറിയെന്ന് പറഞ്ഞ ധൈര്യശാലിയാ.... ജയ് ജയ് സുരേന്ദ്രജി. ജനാധിപത്യം സഹിഷ്ണത സംഘപരിവാര്‍, കോമ്പിനേഷന്‍ കൊള്ളാം, അലുവയും മത്തിക്കറിയും പോലുണ്ട്. ജനാധിപത്യമുണ്ടെങ്കില്‍ അവിടെ എങ്ങനെ സംഘപരിവാര്‍ ഉണ്ടാകും?

ചോര കണ്ടാല്‍ കറങ്ങി വീഴുമോ

ചോര കണ്ടാല്‍ കറങ്ങി വീഴുമോ

ചോര കണ്ടാല്‍ തല കറങ്ങി വീഴുന്ന നീ ആരെ അടിച്ചിട്ടുണ്ട് എന്നാണു പറയുന്നത്. അതിനുള്ള ആംപിയറൊന്നും ഉള്ളി സുരക്കില്ല എന്നു വ്യക്തമായി അറിയുന്ന മലയാളികള്‍ക്ക് ഒന്നറിയാം നീ ആളെ വിട്ടു കൊല്ലിച്ചിട്ടുണ്ടാകും അതു ആരെയാണ് എന്തിനു വേണ്ടിയാണ് അതാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്... അതു അന്വേഷിക്കേണ്ടത് പൊലീസാണ് ആ കര്‍ത്തവ്യം പോലീസ് നിര്‍വ്വഹിക്കും എന്നു കരുതുന്നു.. ഇല്ലെങ്കില്‍ സുരേന്ദ്രനെ പോലുള്ള ക്രിമിനലുകള്‍ വര്‍ദ്ധിക്കും..

എന്തിനാണ് തമ്മിലടിപ്പിക്കുന്നത്

എന്തിനാണ് തമ്മിലടിപ്പിക്കുന്നത്

സുരേന്ദ്രന്‍ ജി അങ്ങയോട് ബഹുമാനത്തോടെ ഒരു കാര്യം ചോദിക്കട്ടെ നാട്ടില്‍ ഉള്ള ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ എന്തിനാണ് അങ്ങ് ശ്രമിക്കുന്നത്? ഒരു ലഹള ഉണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്താതിരുത്തുക. കാരണം താങ്കളെ പോലുള്ള രാഷ്ട്രീയ നേതാക്കള്‍ ഇത് പോലുള്ള പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഇവിടെ തമ്മിലടിക്കുന്നത് പാവം പ്രവര്‍ത്തകരാണ്, പ്രസ്താവനകള്‍ നടത്തി ഐക്യത്തില്‍ പോകുന്ന ജനങ്ങളെ തമ്മിലടിപ്പിക്കരുത്.

തീയ്യില്‍ കുരുത്തത് വെയിലത്ത് വാടില്ല

തീയ്യില്‍ കുരുത്തത് വെയിലത്ത് വാടില്ല

ജനാധിപത്യത്തില്‍ കൂടി ജനങ്ങള്‍ തിരെഞ്ഞെടുത്ത ഒരു സംസ്ഥാന മുഖ്യമന്ത്രിയെ ജനാധിപത്യവിശ്വാസികള്‍ജനാധിപത്യവിശ്വാസികള്‍ എന്ന് ഉരുളക്കുപ്പേരി പോലെ ഇരുപത്തിനാലുമണിക്കൂറും ഓരിയിടുന്ന ഒരു ദേശീയ പാര്‍ട്ടിയുടെ വക്താക്കള്‍ എന്തിനാണാവോ വഴിയില്‍ തടയുന്നതു ഇവിടുത്തെ പ്രശ്‌നം അതൊന്നുമല്ല പിണറായി വിജയന്‍ എന്ന വ്യക്തിയാണ് നിങ്ങളുടെ പ്രശ്‌നം. തീയ്യില്‍ കുരുത്തത് വെയിലുകൊണ്ടാല്‍ വാടില്ല അതോര്‍ത്താല്‍ നന്ന്.

കഷ്ട്ടം തന്നെ അണ്ണാ

കഷ്ട്ടം തന്നെ അണ്ണാ

ആക്രമണം അവസാനിപ്പിക്കണം ആയുധം താഴെ വെക്കണം - രണ്ടു വരിയില്‍ കാര്യം തീര്‍ക്കാം സുരേന്ദ്രന്‍ ജി. താങ്കള്‍ക്ക് മഹാത്മാ ഗാന്ധി എന്നൊരു വ്യക്തിത്വത്തെ അറിയാമോ? നാഥുറാം ഗോഡ്സെ എന്ന് പറയുന്ന വ്യക്തിയെ അറിയുമോ ആ നിങ്ങള്‍ ആണോ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പാടിപ്പുകഴ്ത്തുന്നത്. കഷ്ട്ടം തന്നെ അണ്ണാ.

പിണറായിക്ക് വാര്‍ത്താപ്രാധാന്യം

പിണറായിക്ക് വാര്‍ത്താപ്രാധാന്യം

സഖാവ് പിണറായി വിജയന്‍ പങ്കെടുക്കുന്ന മത സൗഹാര്‍ദ്ധ റാലി രാജ്യം മുഴുവന്‍ ശ്രദ്ധായാകര്‍ഷിക്കുന്ന തരത്തില്‍ വാര്‍ത്ത പ്രാധാന്യം നേടി തന്നതിന് നിങ്ങളോടു തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് സുരേന്ദ്രാ. പിന്നെ കേരളത്തിലെ ജനങ്ങളുടെ ശാന്തിയും സമാധാനവും നഷ്ട്ടപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിനു കാരണക്കാര്‍ സുരേന്ദ്രന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ് കേരളത്തിലെ സമാധാന അന്തരീക്ഷത്തിനു ഭീഷണി ആര്‍ എസ് എസുകാരുടെ ആയുധ പരിശീലനവും ആയുധപ്പുരകളുമാണ് സുരേന്ദ്രാ.

അണികളുടെ രക്തം കണ്ടിട്ടാണോ

അണികളുടെ രക്തം കണ്ടിട്ടാണോ

ഇനിയും ബുദ്ധി ഉദിക്കാത്ത സംഘികളേ, ഇവനെക്കെ നിന്നു പ്രസംഗിക്കുന്നത് പാവം അണികളായ നിങ്ങളുടെ രക്തം കണ്ടിട്ടാണ്. ഇവനൊന്നും ഒന്നും നഷ്ടപെടാനില്ല, ഒരാളു മരിച്ചാല് ഒരു പുഷ്പചക്രം വച്ചു നിറകണ്ണുകളുമായി വിടവാങുന്ന ഇവനെക്കെ പറയുന്ന കണക്ക് അടുത്ത ആളുടെ രക്തം മാത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+