കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്റ്റാലിൻ സുരേന്ദ്രൻ'... കെ സുരേന്ദ്രനെതിരെ നേതൃയോഗത്തിൽ പോര്; ശോഭയെ പുറത്ത് ചാടിക്കാൻ ശ്രമമെന്ന്

Google Oneindia Malayalam News

കൊച്ചി: ബിജെപി രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന നീക്കങ്ങളാണ് കൊച്ചിയില്‍ നടക്കുന്ന നേതൃയോഗത്തില്‍ ഉണ്ടായിരിക്കുന്നത്. വിഭാഗീയത രൂക്ഷമായിരിക്കെ ശോഭ സുരേന്ദ്രന്‍ യോഗത്തില്‍ പങ്കെടുത്തില്ല.

'സിംഗം' സുരേന്ദ്രനോട് കലിപ്പില്‍... ഖേദം പ്രകടിപ്പിച്ച് പിന്‍മാറിയില്ലെങ്കില്‍ പണി കിട്ടും'സിംഗം' സുരേന്ദ്രനോട് കലിപ്പില്‍... ഖേദം പ്രകടിപ്പിച്ച് പിന്‍മാറിയില്ലെങ്കില്‍ പണി കിട്ടും

എന്നാല്‍ ശോഭ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന വിഭാഗം, യോഗത്തില്‍ കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേന്ദ്രന് സ്റ്റാലിനിസ്റ്റ് നിലപാടാണെന്നും ശോഭയെ പുറത്ത് ചാടിക്കാനാണ് ശ്രമിക്കുന്ന് എന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍...

സുരേന്ദ്രന്‍ പരുങ്ങലില്‍

സുരേന്ദ്രന്‍ പരുങ്ങലില്‍

നേതൃയോഗത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യു എന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ശോഭ സുരേന്ദ്രന്‍ വിഷയം ചര്‍ച്ച ചെയ്യുകയേ ഇല്ലെന്നായിരുന്നു നിലപാട്. എന്നാല്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയം ഇത് തന്നെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റാലിന്‍ സുരേന്ദ്രന്‍

സ്റ്റാലിന്‍ സുരേന്ദ്രന്‍

കെ സുരേന്ദ്രന് സ്റ്റാലിനിസ്റ്റ് മനോഭാവം ആണെന്നാണ് ശോഭയെ പിന്തുണയ്ക്കുന്നവര്‍ യോഗത്തില്‍ പറഞ്ഞത് എന്നാണ് വിവരം. ഏകാധിപതിയെ പോലെയാണ് സുരേന്ദ്രന്‍ പ്രവര്‍ത്തിക്കുന്നത് എന്നും വിമര്‍ശനം ഉന്നയിച്ചതായാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

ശോഭയെ പുറത്താക്കാന്‍

ശോഭയെ പുറത്താക്കാന്‍

ശോഭ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് ചാടിക്കാനുള്ള നീക്കമാണ് വി മുരളീധരനും കെ സുരേന്ദ്രനും നടത്തിയത് എന്നും ആക്ഷേപമുയര്‍ന്നു. ശോഭയെ സ്ഥാനമോഹിയെന്ന് ചിത്രീകരിക്കാനും ഒറ്റപ്പെടുത്താനും നീക്കം നടന്നു. ഈ വിഷയങ്ങളില്‍ സൈബര്‍ ആക്രമണം നേരിടുന്നു എന്നും യോഗത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

വിഭാഗീയതയുടെ ആഴം

വിഭാഗീയതയുടെ ആഴം

സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന നൂറിലേറെ നേതാക്കളേയും പ്രാദേശിക, ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തി അഞ്ഞൂറോളം നേതാക്കളേയും വിഭാഗീയതയുടെ പേരില്‍ മാറ്റി നിര്‍ത്തിയിരിക്കുകയാണ് എന്ന ആരോപണവും ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ബിജെപി വിഭാഗീയതയുടെ ആഴം വ്യക്തമാക്കുന്നതാണ് ഇത്.

തിരഞ്ഞെടുപ്പില്‍ അറിയാം

തിരഞ്ഞെടുപ്പില്‍ അറിയാം

ഈ വിഭാഗീതയയുടേയും ഏകാധിപത്യത്തിന്റേയും ഫലം തിരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്ന മുന്നറിയിപ്പും സുരേന്ദ്രന് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പിറകോട്ടടിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം വിമത ഗ്രൂപ്പുകള്‍ക്ക് മേല്‍ വച്ചുകെട്ടാനാണ് കെ സുരേന്ദ്രന്റെ നീക്കമെന്ന് പികെ കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രന്‍ പക്ഷവും ആരോപിക്കുന്നു. ഈ വിഷയം കേന്ദ്ര നേതൃത്വത്തിന് മുന്നിലും അവര്‍ അവതരിപ്പിച്ചിട്ടുണ്ട്.

എന്തിന് യോഗത്തില്‍ പങ്കെടുക്കണം

എന്തിന് യോഗത്തില്‍ പങ്കെടുക്കണം

പ്രശ്‌നപരിഹാരത്തിന്റെ ഒരു സൂചനയും ഇല്ലാത്ത സ്ഥിതിയ്ക്ക് എന്തിന് ഭാരവാഹി യോഗത്തില്‍ പങ്കെടുക്കണം എന്നതാണ് ശോഭ സുരേന്ദ്രന്റെ നിലപാട്. സംസ്ഥാന ഉപാധ്യക്ഷയായി നിയമിതയായെങ്കിലും ശോഭ ചുമതല ഏറ്റെടുത്തിട്ടില്ല എന്നാണ് പറയുന്നത്.

ശോഭ മാത്രമല്ല

ശോഭ മാത്രമല്ല

ശോഭ സുരേന്ദ്രന്‍ മാത്രമല്ല, സംസ്ഥാനത്തെ ഏറ്റവും തലമുതിര്‍ന്ന നേതാവും ഏക എംഎല്‍എയും ആയ ഒ രാജഗോപാലും നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ല. മുതിര്‍ന്ന നേതാക്കളായ സികെ പത്മനാഭന്‍, ജെആര്‍ പത്മകുമാര്‍ തുടങ്ങിയവരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു എന്നാണ് വിവരം.

മുറിവുണക്കിയില്ലെങ്കില്‍

മുറിവുണക്കിയില്ലെങ്കില്‍

കാര്യങ്ങള്‍ കെ സുരേന്ദ്രന്റേയും വി മുരളീധകരന്റേയും കൈവിട്ടുപോകുന്ന സാഹചര്യമാണ് ഇപ്പോള്‍ ബിജെപിയ്ക്കുള്ളില്‍ ഉള്ളത്. എതിര്‍പക്ഷങ്ങളെ മാത്രം കുറ്റപ്പെടുത്തി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഇനി പിടിച്ചുനില്‍ക്കാന്‍ ആകില്ലെന്ന സ്ഥിതിയാണുള്ളത്. കേന്ദ്ര നേതൃത്വവും വ്യക്തമായ സന്ദേശമാണ് നല്‍കിയിട്ടുള്ളത്.

 സാധ്യതകള്‍ അടഞ്ഞു

സാധ്യതകള്‍ അടഞ്ഞു

സംസ്ഥാനത്ത് തന്നെ നേതാക്കള്‍ തമ്മില്‍ സംസാരിച്ച് ഒത്തുതീര്‍പ്പില്‍ എത്താനുള്ള എല്ലാ സാധ്യതകളും ഈ നേതൃയോഗത്തോടെ അടഞ്ഞിരിക്കുകയാണ്. ഇനി കേന്ദ്ര നേതൃത്വം അച്ചടക്കത്തിന്റെ വാള്‍ വീശുമോ, ബംഗാള്‍ മോഡല്‍ പുന:സംഘടന നടത്തുമോ എന്നൊക്കെയാണ് അറിയാന്‍ ബാക്കിയുള്ളത്.

Recommended Video

cmsvideo
Shobha surendran filed complaint against k surendran to amit shah
പ്രതികൂലം

പ്രതികൂലം

ശോഭ സുരേന്ദ്രന്‍ ഗ്രൂപ്പിനും പികെ കൃഷ്ണദാസ് ഗ്രൂപ്പിനും കാര്യങ്ങള്‍ അനുകൂലമാകാനുള്ള സാധ്യതകളും കുറവാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശോഭ സുരേന്ദ്രന്റെ പരസ്യ പ്രതികരണത്തില്‍ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

English summary
K Surendran is a Stalinist in Party- allege opposition factions in leadership meeting: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X