പത്തനംതിട്ടയില്‍ ഇത്തവണ ബിജെപി അട്ടിമറി വിജയം നേടുമെന്ന് കെ സുരേന്ദ്രന്‍
പത്തനംതിട്ട: ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ഇത്തവണ എന്‍ഡിഎ അട്ടിമറി വിജയം നേടുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. പത്തനംതിട്ടയില്‍ സാഹചര്യങ്ങള്‍ ഇത്തവണ ബിജെപി ഏറെ അനകൂലമാണ്. കേരളത്തില്‍ ഇത്തവ ബിജെപി വിജയിക്കുന്ന മണ്ഡലങ്ങളിലൊന്നായിരിക്കും പത്തനംതിട്ടയെന്നും അദ്ദേഹം പറഞ്ഞു.
ഏറെനാള്‍ നാള്‍ നീണ്ടുനിന്ന അഭ്യുഹങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിന് ശേഷം ആദ്യമായി മണ്ഡലത്തില്‍ എത്തിയ സുരേന്ദ്രന് ആവേശോജ്വല സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.

തിരുവല്ല റെയില്‍വേ സ്റ്റേഷനിലില്‍ നിന്ന് റോഡ് ഷോയോടെ മണ്ഡലത്തിലെ പ്രചരണത്തിന് സുരേന്ദ്രന്‍ തുടക്കം കുറിക്കുകയും ചെയ്തു. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ ശേഷമാണ് കെ സുരേന്ദ്രൻ കാവുഭാഗം വഴി പൊടിയാടി വരെ റോഡ് ഷോ നടത്തിയത്.
റോഡ് ഷോയ്ക്ക് ശേഷം തിരുവല്ലയിലെ മണ്ഡലം ഭാരവാഹികളുമായി സുരേന്ദ്രന്‍ പ്രത്യേകം കൂടിക്കാഴ്ച്ച നടത്തി.ബിജെപി കോര്‍ കമ്മിറ്റിയോഗത്തിൽ പങ്കെടുക്കേണ്ടതിനാല്‍ വൈകീട്ടോടെ അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. ചൊവ്വാഴ്ച്ച പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന എൻഡിഎ കൺവൻഷനോടെയാണ് സുരേന്ദ്രന്‍റെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കമാകുക.












Click it and Unblock the Notifications