കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാത്തിനും കാരണം മുഖ്യമന്ത്രി..തിരിച്ചടി തുടങ്ങിയാല്‍ റോഡിലിറങ്ങില്ല.. കെ സുരേന്ദ്രന്‍റെ ഭീഷണി !!

കേരളത്തില്‍ ഇതാദ്യമായാണ് ഒരു പാര്‍ട്ടിക്കെതിരെ നിരന്തരം ആക്രമണം നടക്കുന്നതെന്ന് കെ സുരേന്ദ്രന്‍.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ പരക്കെ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. ആക്രമണത്തിന് പിന്നില്‍ ആരാണെന്നതിനെക്കുറിച്ച് ഇരു വിഭാഗവും അന്യോന്യം പഴി ചാരുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമികള്‍ തകര്‍ത്തത്. പിന്നാലെ കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു.

ബിജെപി ഓഫീസില്‍ അക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിരുന്നു. ആയുധവുമായി ബൈക്കിലെത്തിയ സംഘം ഓഫീസിന് നേരെയും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐപി ബിനു അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

കെ സുരേന്ദ്രന്റെ ഭീഷണി

കെ സുരേന്ദ്രന്റെ ഭീഷണി

സിപിഎമ്മിനെതിരെ തിരിച്ചടിക്കാത്തത് ബലഹീനത കൊണ്ടല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമികള്‍ തകര്‍ത്തിരുന്നു.

റോഡിലിറങ്ങാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വരും

റോഡിലിറങ്ങാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വരും

ആക്രമണം തുടരുകയാണെങ്കില്‍ സിപി ഐഎം നേതാക്കളും മന്ത്രിമാരും റോഡിലിറങ്ങാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. തലസ്ഥാനത്തെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു പ്രസ്താവന അദ്ദേഹം നടത്തിയത്.

ആദ്യത്തെ സംഭവം

ആദ്യത്തെ സംഭവം

കേരളത്തില്‍ നിരന്തരമായി ഒരു പാര്‍ട്ടി ഓഫീസ് ആക്രമിക്കപ്പെടുന്ന സംഭവം ഇതാദ്യമായിട്ടാണെന്ന് അദ്ദേഹം പറയുന്നു. അരാജകത്വം സൃഷ്ടിക്കാനാണ് ഭരണകക്ഷികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്

ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്

പാര്‍ട്ടിയുടെ ഗുണ്ടകളല്ല ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഡിവൈഎഫ് ഐയുടെ സംസ്ഥാന കമ്മിറ്റി അംഗവും എസ്എഫ് ഐയുടെ ജില്ലാ കമ്മിറ്റി അംഗവുമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയിട്ടുള്ളത്. എകെജി സെന്ററില്‍ നിന്നുമാണ് ഇവര്‍ എത്തിയിട്ടുള്ളത്. സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കാണെന്നും കെ സുരേന്ദ്രന്‍ പറയുന്നു.

സസ്‌പെന്‍ഡ് ചെയ്തു

സസ്‌പെന്‍ഡ് ചെയ്തു

ബിജെപി ഓഫീസ് ആക്രമണത്തില്‍ പങ്കെടുത്തവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സിപി ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

പാര്‍ട്ടി ഓഫീസും വീടും ആക്രമിക്കപ്പെടുന്നത് അംഗീകരിക്കില്ലെന്ന് കോടിയേരി

പാര്‍ട്ടി ഓഫീസും വീടും ആക്രമിക്കപ്പെടുന്നത് അംഗീകരിക്കില്ലെന്ന് കോടിയേരി

ഏത് തരത്തിലുള്ള പ്രശ്‌നമായാലും പാര്‍ട്ടി ഓഫീസുകളും വീടും ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.

English summary
K Surendran's statement against CPM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X