Get Updates
Get notified of breaking news, exclusive insights, and must-see stories!

ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍

കാസര്‍കോട്: ചിത്തിര ആട്ട പൂജാദിനത്തില്‍ നടന്ന വത്സന്‍ തില്ലങ്കേരിയുടെ ആചാരലംഘന വിവാദത്തില്‍ മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തില്ലങ്കേരി ആചാരം ലംഘിച്ചിട്ടുണ്ടെങ്കില്‍ 41 ദിവസം ഭജനമിരുത്താന്‍ സംഘപരിവാര്‍ തയ്യാറാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട്ടെ മധൂറില്‍ നടക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന യോഗത്തിലാണ് സുരേന്ദ്രന്റെ മറുപടി. തന്ത്രി കല്‍പ്പിക്കുന്ന പ്രായശ്ചിത്തം ചെയ്താല്‍ തീരാവുന്ന കുറ്റമേ വത്സന്‍ തില്ലങ്കേരി ചെയ്തിട്ടുള്ളുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. നേരത്തെ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതും പടിക്കെട്ടില്‍ പുറംതിരിഞ്ഞ് നിന്ന് സംസാരിച്ചതും വലിയ വിവാദമായിരുന്നു. ഇത് ബിജെപിക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് സുരേന്ദ്രന്‍ മറുപടി നല്‍കിയത്.

1

അതേസമയം ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്ത് ദേവസ്വം ബോര്‍ഡില്‍ അംഗമായ ശങ്കര്‍ ദാസ് ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്നും തങ്ങള്‍ കോടതിയെ സമീപിച്ചാല്‍ അദ്ദേഹം കുടുങ്ങുമെന്നും സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തി. ബിജെപിയുടെ രഥയാത്ര കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് ഉദ്ഘാടനം ചെയ്തത്. തുഷാര്‍ വെള്ളാപ്പള്ളിയും പിഎസ് ശ്രീധരന്‍പിള്ളയും ചേര്‍ന്നാണ് രഥയാത്ര നയിക്കുന്നത്. ഇതിനിടെ ആചാരലംഘനം വിവാദമായതോടെ തെറ്റ് പറ്റിയെന്ന് തില്ലങ്കേരിയും സമ്മതിച്ചിരുന്നു. പരിഹാരക്രിയകള്‍ ചെയ്ത കഴിഞ്ഞെന്നായിരുന്നു തില്ലങ്കേരിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+