കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതു പഴയ കേരളമല്ല, താങ്കളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കും';കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; നടൻ കൃഷ്ണകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല. ഇതു പഴയ കേരളമല്ലെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

'പ്രിയപ്പെട്ട ശ്രീ. കൃഷ്ണകുമാർ, നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല. ഇതു പഴയ കേരളമല്ല. ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കൾക്കുണ്ട്. താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്. എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു'

krishnadd-159

തന്റെ ബിജെപി ബന്ധത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ച് പുകഴത്തി കൃഷ്ണകുമാർ രംഗത്തെത്തിയിരുന്നു.ഇന്ത്യ കൈവിട്ട് പോകുമെന്ന് തോന്നിയപ്പോൾ എത്തിയ അവതാരമാണ് മോദിയെന്നും അദ്ദേഹം ഒരു പ്രസ്ഥാനമാണെന്നുമായിരുന്നു ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണകുമാർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടനെ പിന്തുണച്ച് കെ സുരേന്ദ്രൻ രംഗത്തെത്തിയത്.

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സ്വർണകട്ടതുമായി ബന്ധപ്പെട്ട് അഹാന പങ്കുവെച്ച പോസ്റ്റിനെ കുറിച്ചും അതിനെ തുടർന്നുണ്ടായ വിവാദങ്ങളെ കുറിച്ചും കൃഷ്മകുമാർ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു.
മകൾ പറഞ്ഞതിൽ തെറ്റില്ല. പക്ഷേ കേരളത്തിൽ ജീവിക്കുമ്പോൾ മതത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും സംസാരിക്കരുതെന്നാണ് താൻ മകൾക്ക് നൽകിയ ഉപദേശം എന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞു. സിനിമയാണ് ലക്ഷ്യമെങ്കിലും ഈ രണ്ട് വിഷയങ്ങളിൽ നിന്ന് നമ്മൾ തത്കാലം മാറി നിൽക്കണം അത് പക്ഷേ ഭയന്നിട്ടല്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

എന്തെങ്കിലും പറയണമെങ്കിൽ നമ്മൾ ഏതെങ്കിലും പാർട്ടിയിൽ മെമ്പർഷിപ്പ് എടുക്കുക അതിന് ശേഷം പ്രതികരിക്കുക. എന്നാൽ സിനിമയാണ് നമ്മുടെ ലക്ഷ്യമങ്കിൽ മാറി നിൽക്കുക. കാരണം കേരളത്തിലെ സിനിമ ഇന്ന് വേറൊരു ലോകമാണ്, എന്നായിരുന്നു കൃഷ്ണകുമാറിന്റെ വാക്കുകൾ.

'മോദി വെറും വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ്,ഇന്ത്യ കൈവിട്ടുപോകുന്നുവെന്ന് തോന്നിയപ്പോഴെത്തിയ അവതാരം''മോദി വെറും വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ്,ഇന്ത്യ കൈവിട്ടുപോകുന്നുവെന്ന് തോന്നിയപ്പോഴെത്തിയ അവതാരം'

കമല ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചുകമല ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

രാജധാനി, നേത്രാവതി എക്‌സപ്രസുകൾ സെപ്റ്റംബർ 10 വരെ റദ്ദാക്കി, കൊങ്കൺപാത ഒഴിവാക്കി മംഗളയും തുരന്തോയുംരാജധാനി, നേത്രാവതി എക്‌സപ്രസുകൾ സെപ്റ്റംബർ 10 വരെ റദ്ദാക്കി, കൊങ്കൺപാത ഒഴിവാക്കി മംഗളയും തുരന്തോയും

English summary
K surendran supports actor krishna kumar for praising modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X