കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെജി എന്താ പടച്ചോനാണോ? കാളേടെ മോനെന്നും അമിട്ടു ഷാജിയെന്നും വിളിച്ച ബൽറാമിന് സുരേന്ദ്രൻ വക...

Google Oneindia Malayalam News

Recommended Video

cmsvideo
എകെജി എന്താ പടച്ചോനാണോ? ബൽറാമിന് കട്ട സപ്പോർട്ടുമായി സുരേന്ദ്രൻ

കോഴിക്കോട്: വിടി ബല്‍റാമിനെ ഏറ്റവും രൂക്ഷമായി വിമര്‍ശിക്കുന്ന ആളാണ് കെ സുരേന്ദ്രന്‍. ബല്‍റാം തിരിച്ചും അങ്ങനെ തന്നെ. ബിജെപി നേതാക്കളെ അധിക്ഷേപിച്ചതിന്‍റെ പേരില്‍ അത്രയും വാക് പോര് രണ്ട് പേരും നടത്തിയിട്ടുണ്ട്.

<strong>ഒരു അച്ഛനും മകനും ഈ ഗതി വരുത്തരുതേ...!!! ഫോട്ടോയിട്ട മോഹന്‍ലാലിനും പ്രണവിനും അടപടലം ട്രോളുകള്‍</strong>ഒരു അച്ഛനും മകനും ഈ ഗതി വരുത്തരുതേ...!!! ഫോട്ടോയിട്ട മോഹന്‍ലാലിനും പ്രണവിനും അടപടലം ട്രോളുകള്‍

എന്തായാലും എകെജിക്കെതിരെ വിടി ബല്‍റാം നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ കെ സുരേന്ദ്രന്‍ വിടി ബല്‍റാമിനൊപ്പം ആണ്. ബല്‍റാമിനോട് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഇപ്പോള്‍ ബല്‍റാമിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്.

<strong>പാർവ്വതിക്ക് ആശ്വാസം, ബൽറാമിന് പൊങ്കാല, ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ അതുക്കും മേലെ പൊങ്കാല, സംഘികളും!</strong>പാർവ്വതിക്ക് ആശ്വാസം, ബൽറാമിന് പൊങ്കാല, ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ അതുക്കും മേലെ പൊങ്കാല, സംഘികളും!

എകെജി എന്താ പടച്ചോനായിരുന്നോ എന്നാണ് കെ സുരേന്ദ്രന്‍ ചോദിക്കുന്നത്. എകെജി വിമര്‍ശനാതീതനാണെന്നും ബല്‍റാമിന്‍റെ വിമര്‍ശനം മഹാ അപരാധമാണെന്നും പറയുന്നതിനോട് ഒട്ടും യോജിപ്പില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്....

എതിരഭിപ്രായമുണ്ട്

എതിരഭിപ്രായമുണ്ട്

വിടി ബൽറാമിനെ പലപ്പോഴും നിശിതമായി വിമർശിച്ചിട്ടുണ്ട്. നമ്മുടെ പ്രധാനമന്ത്രിയെ കാളേടെ മോനെന്നും അമിത് ഷായെ അമിട്ടു ഷാജിയെന്നും വിളിച്ചപ്പോൾ ശക്തമായിത്തന്നെ തിരിച്ചടിച്ചിട്ടുമുണ്ട്. നവമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയെപ്പററി ഇപ്പോഴും അഭിപ്രായവ്യത്യാസവുമുണ്ട്.

എകെജി എന്താ പടച്ചോനായിരുന്നോ

എകെജി എന്താ പടച്ചോനായിരുന്നോ

എന്നാൽ എകെജി വിമർശനാതീതനാണെന്നും ഇപ്പോഴത്തെ ബൽറാമിൻറെ വിമർശനം മഹാ അപരാധമാണെന്നുമൊക്കെ പറയുന്നതിനോട് ഒട്ടും യോജിപ്പില്ല. എകെജി എന്താ പടച്ചോനായിരുന്നോ? പടച്ചോനോടുപോലും വിയോജിക്കാനുള്ള സ്വാതന്ത്ര്യമുള്ള നാടാണിത്.

പറഞ്ഞ ഭാഷ

പറഞ്ഞ ഭാഷ

വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിൻറെ ആണിക്കല്ല്.
പറഞ്ഞ ഭാഷ നല്ലതല്ലെന്ന് ചൂണ്ടിക്കാണിക്കാം. എന്നാൽ എകെജിയെ വിമർശിച്ചാൽ ആപ്പീസു തല്ലിപ്പൊളിക്കുന്നതും ഉപരോധമേർപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ല.

അത്ര വലിയ രഹസ്യമല്ല

അത്ര വലിയ രഹസ്യമല്ല

എകെജിയുടെ ഒളിവുജീവിതം ഒരു രഹസ്യമല്ല നമ്മുടെ നാട്ടിൽ. അദ്ദേഹം തന്നെ അത് തുറന്നെഴുതിയിട്ടുമുണ്ട്. പ്രായപൂർത്തിയാവാത്ത സുശീലയോട് ഒരുപാട് പ്രായവ്യത്യാസമുള്ള വിഭാര്യനായ എകെജിക്കു തോന്നിയ പ്രണയം കേരളം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു രഹസ്യവുമല്ല. മാത്രമല്ല ഈയിടെയാണ് ഗൗരിയമ്മ എകെജിയെക്കുറിച്ച് അവർക്കുണ്ടായ ഒരു അനുഭവം തുറന്നുപറഞ്ഞതും.

 മാര്‍ക്സും ഗാന്ധിജിയും

മാര്‍ക്സും ഗാന്ധിജിയും

നമ്മുടെ നാട്ടിൽ മരണാനന്തരം പല മഹാൻമാരുടേയും സ്വകാര്യജീവിതം ചർച്ചാവിഷയമാവുന്നതും ഇതാദ്യമല്ല. മാർക്സിൻറെ സ്വകാര്യജീവിതം തന്ന വലിയ ചർച്ചയായതുമാണ്. ഗാന്ധിജിയുടേയും നെഹ്രുവിൻറേയും വ്യക്തിജീവിതത്തിലെ പല ഏടുകളും ജീവചരിത്രകാരന്മാരും മാധ്യമപ്രവർത്തകരുമൊക്കെ പലതവണ ചർച്ചാവിഷയമാക്കിയിട്ടുമുണ്ട്.

അത്ര വലിയ മഹത്വമല്ല

അത്ര വലിയ മഹത്വമല്ല

നാടുമുഴുവൻ ഇല്ലാത്ത അസഹിഷ്ണുതയുടെ പേരിൽ തുള്ളുന്നവരാണ് ഇപ്പോൾ ഇതും പൊക്കിപ്പിടിച്ച് ചാടുന്നത്. എകെജിയുടെ മഹത്വം ഒരാളുടെ പ്രസ്താവനകൊണ്ട് ഇല്ലാതായിപോകുന്നതാണെങ്കിൽ അത് അത്ര വലിയ മഹത്വമല്ല.

കിങ് ജോങ് ഉന്നിലെ വാഴ്ത്തുന്നവര്‍ക്ക്

കിങ് ജോങ് ഉന്നിലെ വാഴ്ത്തുന്നവര്‍ക്ക്

ആധുനിക ലോകം കണ്ട ഏററവും വലിയ മനുഷ്യാവകാശധ്വംസകനായ കിംഗ് ജോങ്ങിനെ മാതൃകാപുരുഷനായി വാഴ്ത്തുന്നവർക്കെന്താണ് സഹിഷ്ണുതയെക്കുറിച്ച് പറയാനുള്ളത്? യേശുദേവനേയും മുഹമ്മദ് നബിയെയും ശ്രീരാമചന്ദ്രനേയും വിമർശിക്കാൻ സ്വാതന്ത്ര്യമുള്ള നാട്ടിൽ എകെജിയെപ്പററി മിണ്ടാൻ പാടില്ല എന്നു പറയുന്നത് അംഗീകരിക്കാൻ ആത്മാഭിമാനമുള്ളവർക്കു കഴിയില്ല.

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക്

ഇതാണ് കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്

English summary
K Surendran supports VT Balram on AKG Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X