കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രന്‍ അധ്യക്ഷനായി ചുമതലയേറ്റു; കുമ്മനവും ശോഭ സുരേന്ദ്രനും പരിപാടിയില്‍ പങ്കെടുത്തില്ല

Google Oneindia Malayalam News

Recommended Video

cmsvideo
K.Surendran takes over as Kerala BJP president | Oneindia Malayalam

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ചുമതലയേറ്റു. തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്ത് വി മുരളീധരന്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ്. ബിജെപിയുടെ പുതുയുഗത്തിന്‍റെ തുടക്കമെന്നായിരുന്നു വി മുരളീധരന്‍ സുരേന്ദ്രന്‍റെ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടത്.

'പി ജയരാജനേയും വെകിളി പിടിച്ച പാർട്ടിക്കൂട്ടത്തേയും നിയന്ത്രിക്കാൻ പിണറായി മുൻകൈ എടുക്കണം': ബല്‍റാം'പി ജയരാജനേയും വെകിളി പിടിച്ച പാർട്ടിക്കൂട്ടത്തേയും നിയന്ത്രിക്കാൻ പിണറായി മുൻകൈ എടുക്കണം': ബല്‍റാം

നേമം എംഎല്‍എ ഒ രാജഗോപാല്‍, പിപി മുകുന്ദന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. എറെ കാലമായി പാര്‍ട്ടിയോട് അകന്നു കഴിയുന്ന പിപി മുകുന്ദന്‍ അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ സുരേന്ദ്രന്‍റെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

k surend

അതേസമയം, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍, എന്നിവര്‍ ചടങ്ങിന് എത്താതിരുന്നത് ശ്രദ്ധേയമാണ്. മറ്റ് പരിപാടികള്‍ ഉള്ളതിനാല്‍ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങിന് എത്തില്ലെന്ന് കുമ്മനം രാജശേഖരന്‍ അറിയിച്ചിരുന്നുവെന്നാണ് വിശദീകരണം. എഎന്‍ രാധാകൃഷ്ണന്‍ ഏറെ വൈകിയാണ് പാര്‍ട്ടി ആസ്ഥാനത്ത് എത്തിയത്. എംടി രമേശ് റെയിൽവെ സ്റ്റേഷനിലെ സ്വീകരണത്തിൽ മാത്രമാണ് പങ്കെടുത്തത്.

വിജയ് രാഷ്ട്രീയത്തിലേക്ക്? സൂചനകളുമായി പിതാവ്; രജനീകാന്ത് തമിഴരെ പറ്റിച്ചു, ബിജെപിക്ക് വെല്ലുവിളിവിജയ് രാഷ്ട്രീയത്തിലേക്ക്? സൂചനകളുമായി പിതാവ്; രജനീകാന്ത് തമിഴരെ പറ്റിച്ചു, ബിജെപിക്ക് വെല്ലുവിളി

തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും തുറന്ന വാഹനത്തിലായിരുന്നു കെ സുരേന്ദ്രനെ പാര്‍ട്ടി ആസ്ഥാനത്തേക്ക് സ്വീകരിച്ചത്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിവി രാജേഷിന്‍റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകരാണ് സ്വീകരണ പരിപാടിയില്‍ പങ്കെടുത്തത്.

English summary
k surendran takes charge as bjp kerala state president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X