കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാ ഹിന്ദി അറിയില്ലെന്നു പറഞ്ഞത്, പ്രസംഗം കേള്‍ക്കാത്തതാണ് പ്രശ്‌നമായതെന്ന് കെ.സുരേന്ദ്രന്‍

  • By Sruthi K M
Google Oneindia Malayalam News

കോട്ടയം: നരേന്ദ്ര മോദിയുടെ പ്രസംഗം പരിഭാഷ പെടുത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെ സോഷ്യല്‍ മീഡിയ കൊന്നു കൊല വിളിച്ചു എന്നു തന്നെ പറയാം. ട്രോളു കൊണ്ടുള്ള പൂരമാണ് പിന്നീട് കണ്ടത്. ഹിന്ദി അറിയാത്തവനെ ഈ പണിക്ക് നിര്‍ത്തിയാല്‍ ഇങ്ങനെയിരിക്കുമെന്നുള്ള പരിഹാസങ്ങളായിരുന്നു ഉയര്‍ന്നത്.

സത്യത്തില്‍ കെ.സുരേന്ദ്രന് ഹിന്ദി അറിയാമായിരുന്നോ എന്നുള്ള ചോദ്യം വരെ ഉയര്‍ന്നു. വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമൊടുവില്‍ കെ.സുരേന്ദ്രന്‍ തന്നെ ഇതിനെക്കുറിച്ച് വിശദീകരിച്ചു. ആരാണ് കെ.സുരേന്ദ്രന് ഹിന്ദി അറിയില്ലെന്നു പറഞ്ഞത്. മോദിയുടെ പ്രസംഗം കേള്‍ക്കാതെ എങ്ങനെയാണ് പരിഭാഷപ്പെടുത്തുക. ഇതു പറഞ്ഞത് മറ്റാരുമല്ല സുരേന്ദ്രന്‍ തന്നെയാണ്.

ksurendran

നരേന്ദ്രമോദിയുടെ പ്രസംഗം ശരിക്ക് കേള്‍ക്കാത്തതാണ് പ്രശ്‌നമായതെന്ന് സുരേന്ദ്രന്‍ പറയുന്നു. മോദിയുടെ പ്രസംഗം കൃത്യമായി കേള്‍ക്കാന്‍ സാധിച്ചില്ലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കേട്ടിരുന്നെങ്കില്‍ ഇപ്പോള്‍ തകര്‍ത്തേനെ എന്നു ട്രോളര്‍മാര്‍ ചിന്തിക്കുന്നുണ്ടാകും. തുടക്കത്തില്‍ തന്നെ തെറ്റ് പറ്റിയെന്നു സുരേന്ദ്രന്‍ തുറന്ന് സമ്മതിച്ചിരിക്കുകയാണ്. മൈക്ക് അടുത്തു വെക്കാതെയുള്ള പ്രസംഗമായിരുന്നു, പിന്നീട് മൈക്ക് ശരിയാക്കി കൊടുക്കുകയാണുണ്ടായതെന്നും അദ്ദേഹം പറയുന്നു.

തനിക്ക് കേള്‍ക്കാത്തതു കൊണ്ടാണ് വി.മുരളീധരനോട് തര്‍ജമ ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും സുരേന്ദ്രന്‍ പറയുന്നു. മോദി തന്നെ ശാസിച്ചു ഇറക്കിവിട്ടു എന്നുള്ള പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറയുന്നു. ഇവിടെ സംഭവിച്ചത് ഏതു മനുഷ്യനും പറ്റുന്ന തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വടി കിട്ടിയാല്‍ അടിക്കാന്‍ വേണ്ടി നില്‍ക്കുന്നവരാണല്ലോ സോഷ്യല്‍ മീഡിയക്കാരെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എനിക്ക് ഹിന്ദി അറിയില്ലെന്നു ആരു പറഞ്ഞു. മുന്‍പ് മോദിയുടെ പ്രസംഗം ഞാന്‍ തന്നെയാണ് തര്‍ജമ ചെയ്തിട്ടുള്ളതെന്നും സുരേന്ദ്രന്‍ പറയുന്നു.

English summary
K Surendran talk about Narendra Modi speech translation mistake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X