'മോദിയെ പിന്തുണക്കുന്നവരുണ്ട്'; കേരളത്തിലെ മുസ്ലിം സംഘടനകളുമായി ബിജെപി ചര്‍ച്ച നടത്തുമെന്ന് കെ സുരേന്ദ്രന്‍
കോട്ടയം: കേരളത്തിലെ മുസ്ലിം സംഘടനകളുമായി ചര്‍ച്ച നടത്താന്‍ ബി ജെ പി ആലോചിക്കുന്നുണ്ട് എന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തീവ്രവാദത്തെ എതിര്‍ക്കുന്ന, നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന നിരവധി മുസ്ലിങ്ങള്‍ ഉണ്ട് എന്നും കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു.
കേരളത്തിലെ മുസ്ലിം സംഘടനകളുമായി ആശയ വിനിമയം നടത്തുന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ക്ക് ഇന്ന് ചേര്‍ന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തില്‍ തുടക്കം കുറിച്ചിട്ടുണ്ട് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കേരളത്തില്‍ വന്നപ്പോള്‍ ക്രിസ്ത്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹം സ്വീകരിച്ച നിലപാട് ബി ജെ പിയ്ക്ക് സഹായകരമാകും എന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. അതേസമയം കേരളത്തിലേക്ക് ലഹരി കടത്തുന്നത് മതഭീകരവാദികളാണ് എന്നും സുരേന്ദ്രന്‍ പറഞ്ഞു. ലഹരിക്കടത്ത് മതഭീകരവാദത്തിന് ഉപയോഗിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണാനാകുന്നത്.

ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ലഹരി മാഫിയയോട് മൃദുസമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മത ഭീകരവാദികള്‍ക്ക് അതൊരു സുരക്ഷയാണ് എന്നും സര്‍ക്കാരിന്റെ ലഹരിക്കെതിരായ ക്യാമ്പയിന്‍ തൊലിപ്പുറത്തുള്ള ചികിത്സയാണെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.

അതിനിടെ ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ പാര്‍ട്ടി വക്താവ് സ്ഥാനത്തു നിന്ന് നീക്കിയതായി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം കെ സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ സംഘടനാപരമായ നടപടിയാണെന്നും പുറത്തു പറയേണ്ട കാര്യമില്ലെന്നും ആണ് സുരേന്ദ്രന്‍ ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

പാര്‍ട്ടിയുടെ പേര് പറഞ്ഞ് പലരില്‍ നിന്നും സന്ദീപ് വാര്യര്‍ പണം വാങ്ങിയതായി പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ നേതാക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതിലാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഷാജ് കിരണും സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതും വിവാദമായിരുന്നു.












Click it and Unblock the Notifications