കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് അതല്ല.... ട്രോളന്‍മാരെ വിശ്വസിച്ച് മുഖ്യമന്ത്രിയെ ട്രോളിയ കെ സുരേന്ദ്രനും കിട്ടി എട്ടിന്റെ പണി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാനോ പരിഹസിക്കാനോ ഒരു അവസരം കിട്ടിയാല്‍ ഒരിക്കലും ഒഴിവാക്കാത്ത ആളാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന്‍. എന്നാല്‍ ഇത്തവണ അതിന് തുനിഞ്ഞിറങ്ങിയപ്പോള്‍ സുരേന്ദ്രന് കിട്ടിയത് എട്ടിന്റെ പണിയാണ്.

ട്രോളന്‍മാരുടെ സ്ഥിരം ഇരയായിരുന്ന കെ സുരേന്ദ്രൻ ഇപ്പോള്‍ പെട്ടത് ട്രോളന്‍മാരെ വിശ്വസിച്ചതുകൊണ്ട് മാത്രമാണ്. മുഖ്യമന്ത്രിയെ ട്രോളരുതെന്ന് പോലീസ് നിര്‍ദ്ദേശം എന്ന വാര്‍ത്ത കെ സുരേന്ദ്രന്‍ വിശ്വസിക്കാനുള്ള കാരണവും അത് തന്നെ!

നടന്‍ കലിംഗ ശശിയുടേയും പിണറായി വിജയന്റേയും ചിത്രങ്ങള്‍ ചേര്‍ത്ത് ഫോട്ടോ ഷോപ്പില്‍ തയ്യാറാക്കിയ ഒരു ചിത്രം ആയിരുന്നു കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ട്രോളും ട്രോളും ട്രോളും- ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു ആ പോസ്റ്റ്.

ചീറ്റിയ പോസ്റ്റ്

ചീറ്റിയ പോസ്റ്റ്

കെ സുരേന്ദ്രന്‍ പിണറായി വിജയനെ ട്രോളിക്കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് വലിയ സ്വീകരണം ആണ് ലഭിച്ചത്. ഒരുപക്ഷേ, അടുത്ത കാലത്ത് കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ വലിയ പിന്തുണ കിട്ടിയ പോസ്റ്റും ഇത് തന്നെ ആയിരിക്കണം. കോണ്‍ഗ്രസ്സുകാര്‍ അടക്കമുള്ളവര്‍ കെ സുരേന്ദ്രനെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തു. എന്നാല്‍ ആ സന്തോഷം അധികനേരം നീണ്ടു നിന്നില്ല. സംഗതി ട്രോളന്‍മാര്‍ക്ക് പറ്റിയ ഒരു അബദ്ധം ആയിരുന്നു. എന്നാലും ട്രോളുകള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

സുരേന്ദ്രന്‍ ശ്രദ്ധിക്കണ്ടേ...

സുരേന്ദ്രന്‍ ശ്രദ്ധിക്കണ്ടേ...

ട്രോളന്‍മാര്‍ക്ക് അബദ്ധം പറ്റാം. അതില്‍ തെറ്റ് പറയാന്‍ പറ്റില്ല. എന്നാല്‍ കെ സുരേന്ദ്രന്റെ കാര്യം അങ്ങനെ ആണോ? അദ്ദേഹം ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയല്ലേ... സോഷ്യല്‍ മീഡിയയിലെ ട്രോള്‍ ഗ്രൂപ്പുകളില്‍ മാത്രം കണ്ട സ്‌ക്രീന്‍ ഷോട്ടുകളുടെ അടിസ്ഥാനത്തില്‍ പരസ്യ പ്രതികരണത്തിന് മുതിരാന്‍ പാടുണ്ടോ? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരവും ഇല്ല. പക്ഷേ, സുരേന്ദ്രന്റെ പോസ്റ്റിന് ഇപ്പോഴും ലൈക്കുകളുടെ പെരുമഴയാണ് എന്നതാണ് യാഥാര്‍ത്ഥ്യം!

സംഗതി സത്യം, ഇത്തിരി പഴയത്

സംഗതി സത്യം, ഇത്തിരി പഴയത്

മുഖ്യമന്ത്രിക്കെതിരെയുള്ള ട്രോളുകള്‍ക്ക് വിലക്ക് എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു എന്നത് ഒരു സത്യം തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ പൊട്ടിമുളച്ച ഒരു വാര്‍ത്തയല്ല. ഒരു വര്‍ഷം മുമ്പത്തേതാണ്. ട്രോള്‍ ഗ്രൂപ്പുകളില്‍ കറങ്ങി നടക്കുന്ന ആ സ്‌ക്രീന്‍ഷോട്ടിന്റെ കാര്യവും അങ്ങനെ തന്നെ. എന്നാല്‍ അങ്ങനെ ട്രോള്‍ ഗ്രൂപ്പുകള്‍ക്ക് പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് അന്നേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 ന്. അപ്പോള്‍ ഇപ്പോഴത്തെ കാര്യങ്ങള്‍ക്ക് പിന്നില്‍ എന്താകും സംഗതി?

ഫേസ്ബുക്കിന്റെ പണി

ഫേസ്ബുക്കിന്റെ പണി

മുന്‍വര്‍ഷങ്ങളില്‍ ഇതേ ദിവസം പോസ്റ്റ് ചെയ്ത സംഗതികള്‍ ഓര്‍മിപ്പിക്കുക എന്നത് ഫേസ്ബുക്കിന്റെ ഒരു രീതിയാണ്. അങ്ങനെ ഓര്‍മിപ്പിച്ച ചിത്രങ്ങള്‍ ആരോ എടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് കണ്ട് രക്തം തിളച്ച ട്രോളന്‍മാര്‍ ഉടന്‍ തന്നെ പണി തുടങ്ങി. സോഷ്യല്‍ മീഡിയ സജീവമായി നിരീക്ഷിക്കുന്ന കെ സുരേന്ദ്രന്‍ വേറൊന്നും ആലോചിക്കുകയും ചെയ്തില്ല എന്ന് തോന്നുന്നു. എന്തായാലും സുരേന്ദ്രനെ ട്രോളാനുള്ള പുതിയ ആശയം കിട്ടിക്കഴിഞ്ഞു എന്നാണ് ട്രോളന്‍മാര്‍ ഇപ്പോള്‍ പറയുന്നത്.

സോപ്പെന്താ, ഇത്ര സ്ലോ ആണോ

സോപ്പെന്താ, ഇത്ര സ്ലോ ആണോ

'കെ സുരേന്ദ്രന്റെ സോപ്പ് എന്താ, ഇത്ര സ്ലോ ആണോ'- കെ സുരേന്ദ്രന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകളില്‍ ഒന്ന് ഇങ്ങനെ ആയിരുന്നു. പക്ഷേ, ബഹുഭൂരിപക്ഷത്തിനും കാര്യത്തിന്റെ കിടപ്പ് ഇപ്പോഴും മനസ്സിലായിട്ടില്ല. അവര്‍ ഇപ്പോഴും സുരേന്ദ്രനെ പിന്തുണയ്ക്കുകയും പിണറായി വിജയനെ തെറിവിളിക്കുകയും ചെയ്തുകൊണ്ടേയിരിക്കുകയാണ്!

സുരേന്ദ്രന്‍റെ പോസ്റ്റ്

ഇതായിരുന്നു കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ചിത്രം പോസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ പതിനായിരത്തോളം ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്. ആയിരത്തി അഞ്ഞൂറിലധികം ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു

പിണറായിയുടെ ഒരു ഗതികേടേ...!!! ഒരു വർഷം മുന്പത്തെ വാർത്തയ്ക്ക് ഇപ്പോൾ അറഞ്ചം പുറഞ്ചം ട്രോളുകൾ!!! പിണറായിയുടെ ഒരു ഗതികേടേ...!!! ഒരു വർഷം മുന്പത്തെ വാർത്തയ്ക്ക് ഇപ്പോൾ അറഞ്ചം പുറഞ്ചം ട്രോളുകൾ!!!

സവർക്കർ 'ഷൂവർക്കർ'! ഗാന്ധിജി വില്ലൻ!! പ്രിയന്റെ ആർഎസ്എസ് ചരിത്ര സിനിമയ്ക്ക് 'ഷൂ നക്കല്‍' ട്രോളുകൾ!!!സവർക്കർ 'ഷൂവർക്കർ'! ഗാന്ധിജി വില്ലൻ!! പ്രിയന്റെ ആർഎസ്എസ് ചരിത്ര സിനിമയ്ക്ക് 'ഷൂ നക്കല്‍' ട്രോളുകൾ!!!

English summary
K Surendran trolls Pinarayi Vijayan witha Photoshop image, but it was a mistake.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X