കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ മരിച്ച് 6 മാസം തികയും മുമ്പ് സുരേന്ദ്രന്റെ ശബരിമല സന്ദർശനം; കടുത്ത ആചാര ലംഘനം? ആര് മറുപടി പറയും

Google Oneindia Malayalam News

Recommended Video

cmsvideo
അമ്മ മരിച്ച് 6 മാസം തികയും മുമ്പ് സുരേന്ദ്രന്റെ ശബരിമല സന്ദർശനം | Oneindia Malayalam

സന്നിധാനം: ശബരിമല സ്ത്രീ പ്രവേശനത്തെ നേരത്തെ ശക്തമായി പിന്തുണച്ചിരുന്ന വ്യക്തി ആയിരുന്നു കെ സുരേന്ദ്രന്‍. എന്നാല്‍ ശബരിമല കേസില്‍ സുപ്രീം കോടതി വിധി വന്നതിന് ശേഷം സുരേന്ദ്രന്‍ മലക്കം മറിഞ്ഞു. ആചാര ലംഘനം ആണ് സ്ത്രീ പ്രവേശനം എന്നാണ് സുരേന്ദ്രന്‍ ഇപ്പോ പറയുന്നത്. ആചാര ലംഘനത്തിനെതിരെ ശക്തമായ സമരവും നടത്തുന്നുണ്ട്.

വെക്കെടാ വെടി!!! അറസ്റ്റിലായ സുരേന്ദ്രന് അടപടലം ട്രോളുകൾ... സുരേന്ദ്രനെ തവിട് കൊടുത്ത് വാങ്ങിച്ചതോ!വെക്കെടാ വെടി!!! അറസ്റ്റിലായ സുരേന്ദ്രന് അടപടലം ട്രോളുകൾ... സുരേന്ദ്രനെ തവിട് കൊടുത്ത് വാങ്ങിച്ചതോ!

എന്നാല്‍ ആചാരത്തിന് വേണ്ടി ശക്തമായി നിലനില്‍ക്കുന്ന കെ സുരേന്ദ്രന്‍ തന്നെ ആചാര ലംഘനം നടത്തി എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സമാനമായ ആരോപണം ഉന്നയിച്ചുകഴിഞ്ഞു.

അറസ്റ്റും ഭീഷണിയും വേണ്ട.. 12 അല്ല 24 മണിക്കൂർ കഴിഞ്ഞാലും തിരിച്ച് പോകില്ല, വെല്ലുവിളിച്ച് രാജേഷ്അറസ്റ്റും ഭീഷണിയും വേണ്ട.. 12 അല്ല 24 മണിക്കൂർ കഴിഞ്ഞാലും തിരിച്ച് പോകില്ല, വെല്ലുവിളിച്ച് രാജേഷ്

കെ സുരേന്ദ്രന്റെ മാതാവ് കല്യാണി മരിച്ചിട്ട് അഞ്ച് മാസം പോലും കഴിയും മുമ്പ് സുരേന്ദ്രന്‍ ശബരിമല ദര്‍ശനം നടത്തിയത് ആചാര ലംഘനം ആണെന്നാണ് ആരോപണം. അതിനുള്ള കാരണങ്ങള്‍ പലതുണ്ട്.

കെ സുരേന്ദ്രന്റെ അമ്മ

കെ സുരേന്ദ്രന്റെ അമ്മ

2018 ജൂലായ് 5 ന് ആണ് കെ സുരേന്ദ്രന്റെ മാതാവ് കല്യാണ് അന്തരിച്ചത്. ആ ദിവസം എല്ലാ മാധ്യമങ്ങളും ഈ വാര്‍ത്ത കൊടുത്തിട്ടും ഉണ്ട്. അതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇത് ആചാര ലംഘനം

ഇത് ആചാര ലംഘനം

അടുത്ത ബന്ധുക്കള്‍ മരിച്ചു കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിന് ശേഷം മാത്രമേ ശബരിമല ദര്‍ശനം നടത്താവൂ എന്നാണത്രെ ആചാരം. എന്നാല്‍ സുരേന്ദ്രന്റെ മാതാവ് മരിച്ചിട്ട് നാല് മാസം തികയുന്നതിന് മുമ്പ് തന്നെ കെ സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയിരുന്നു.

പലതവണ?

പലതവണ?

തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ ആയിരുന്നു ശബരിമലയില്‍ സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. ആ സമയത്ത് കെ സുരേന്ദ്രന്‍ ശബരിമലയില്‍ ഉണ്ടായിരുന്നു. അതിന് ശേഷം ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നപ്പോഴും സുരേന്ദ്രന്‍ ശബരിമല ദര്‍ശനം നടത്തിയിരുന്നു.

അങ്ങനെ ആചാരമില്ലേ?

അങ്ങനെ ആചാരമില്ലേ?

എന്നാല്‍ അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ഒരു വര്‍ഷം ശബരിമല ദര്‍ശനം പാടില്ലെന്ന ആചാരം വടക്കന്‍ കേരളത്തില്‍ ഇല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. മധ്യ കേരളത്തില്‍ മാത്രമാണ് ഇത്തരം ആചാരം ഉള്ളൂ എന്നും ചിലര്‍ പറയുന്നുണ്ട്. പക്ഷേ, വടക്കന്‍ കേരളത്തിലുള്ളവരും ഇത് പിന്തുടരുന്നുണ്ടെന്ന് എതിര്‍പക്ഷം വാദിക്കുന്നു.

ദേവസ്വം മന്ത്രിയുടെ ആരോപണം

ദേവസ്വം മന്ത്രിയുടെ ആരോപണം

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ കെ സുരേന്ദ്രന് എതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ ഇത് സോഷ്യല്‍ മീഡിയയില്‍ മാത്രം ഉയര്‍ന്നുവന്ന ഒരു ആരോപണം മാത്രം ആയിരുന്നു.

താടിയും മീശയും എവിടെ

താടിയും മീശയും എവിടെ

ഇതെല്ലാം മാറ്റി വയ്ക്കാം എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. 41 ദിവസത്തെ കഠിന വ്രതം എടുത്തിട്ട് വേണമല്ലോ മണ്ഡല കാലത്ത് ശബരിമലയില്‍ എത്താന്‍. അങ്ങനെയെങ്കില്‍ കെ സുരേന്ദ്രന്റെ താടിയും മീശയും മുടിയും ഒക്കെ വളരാതെ ഇരുന്നത് എന്തുകൊണ്ടാണെന്നും ഇവര്‍ ചോദിക്കുന്നു.

English summary
K Surendran Violated the conventions of Sabarimala- Allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X