കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ 'കളിച്ച്' കെ സുരേന്ദ്രന്‍, ആദിവാസികള്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു, ബംഗാള്‍ മോഡല്‍!!

Google Oneindia Malayalam News

വയനാട്: കേരളം പിടിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തിയപ്പോള്‍ പറഞ്ഞത് എല്ലാ വിഭാഗത്തിന്റെ വോട്ട് ഉറപ്പിക്കണമെന്നായിരുന്നു. അത് അക്ഷരം പ്രതി അനുസരിക്കുകയാണ് കെ സുരേന്ദ്രന്‍. അടിസ്ഥാന വര്‍ഗത്തിന്റെ വോട്ടുറപ്പിക്കാന്‍ അമിത് ഷായുടെ അതേ കളിയാണ് സുരേന്ദ്രനും കളിച്ചിരിക്കുന്നത്. വിജയ യാത്രയുടെ ഭാഗമായി ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചിരിക്കുകയാണ് അദ്ദേഹം.

സഞ്ചാരികളുടെ പറുദീസ, കാണാം സ്പിതി വാലിയിലെ ശൈത്യകാല ദൃശ്യങ്ങള്‍

1

വയനാട് ബത്തേരി പുത്തന്‍കുന്നിലെ കോളനിയിലെത്തിയ സുരേന്ദ്രന്‍ ആദിവാസികള്‍ക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. കുള്ളി, നഞ്ചി, ചാമ്പ, വെളിച്ചി തുടങ്ങിയ കോളനിയിലെ മുത്തശ്ശിമാര്‍ പരമ്പരാഗത നൃത്തം ചെയ്തും തുടികൊട്ടിയുമാണ് സുരേന്ദ്രനെ കോളനിയിലേക്ക് ആനയിച്ചത്. കോളനിവാസികളുമായി സംസാരിച്ച് അവരുടെ ഒപ്പമിരുന്ന് അവരുണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ച് സുരേന്ദ്രന്‍ തന്റെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു.

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ട് എന്‍ഡിഎയ്ക്ക് ലഭിച്ചത് സംവരണ മണ്ഡലമായ ബത്തേരിയിലായിരുന്നു. അത് മനസ്സിലാക്കിയാണ് ജില്ലയിലെത്തിയ വിജയ യാത്രയുടെ ഏക സ്വീകരണ കേന്ദ്രം ബത്തേരിയാക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചത്. അതേസമയം ആദിവാസി കോളനിയിലെത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സുരേന്ദ്രന്‍ വിവാദത്തില്‍ ചാടി. ബത്തേരിയില്‍ പുത്തന്‍കുന്ന് തീനൂര്‍ പട്ടികവര്‍ഗ്ഗ കോളനിയില്‍ വനവാസി സഹോദരങ്ങളോടൊപ്പം പ്രാതല്‍. ഇങ്ങനെയായിരുന്നു പോസ്റ്റിന് തലക്കെട്ട്.

ഇതിനെതിരെ ദളിത് ആക്ടിവിസ്റ്റായ മംഗ്ലു ശ്രീധര്‍ രംഗത്തെത്തി. കെ സുരേന്ദ്രനെ പോലുള്ളവര്‍ ആദിവാസി എന്ന പദത്തെ വല്ലാതങ്ങ് ഭയക്കുന്നുണ്ട്. അയാള്‍ക്കറിയാം ആദിവാസി എന്ന വാക്കിന്റെ ചരിത്രവും ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ എന്ന സത്യവും നാളെ വളര്‍ന്നു വരുന്ന തലമുറ ഇത് ചോദ്യം ചെയ്യുമെന്നും. അത് കൊണ്ട് തന്നെ ബോധപൂര്‍വ്വം ആദിവാസി എന്ന് എവിടെയും എഴുതാനും പറയാനും ഇയാള്‍ ധൈര്യം കാണിക്കില്ല.പിന്നെ ഒരു പൗരന്റെ മൗലിക അവകാശമാണ് വോട്ട് ചെയ്യുക എന്നത് അതവര്‍ക്കും അറിയാം താന്‍ അവിടെ കിടന്നു നാറിയ ഷോ കാണിച്ച് കഷ്ടപെടേണ്ട. ആദിവാസികള്‍ നിന്നെ വോട്ട് ചെയ്ത് ജയിപ്പിക്കും എന്ന വ്യാമോഹം ഒന്നും വേണ്ട സുരേന്ദ്ര.നിന്റെ കോണാത്തിലെ ഔദാര്യം കൊണ്ട് പോടെ എന്നും അവര്‍ എഫ്ബി പോസ്റ്റില്‍ കുറിച്ചു.

English summary
k surendran visits tribal colony as part of bjp's vijay yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X