കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായി വിജയനല്ല ഈദി അമീന്റെ മുത്താപ്പ വിചാരിച്ചാലും ശബരിമലയിൽ ആചാരലംഘനം നടത്താൻ കഴിയില്ല'

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമലയിൽ ആചാരലംഘനം നടത്താൻ കഴിയില്ല | Oneindia Malayalam

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന സമരങ്ങൾ വിശ്വാസികളുടെ പ്രതിഷേധമാണെന്ന് ആവർത്തിക്കുമ്പോഴും കേരളത്തിന്റെ മണ്ണിൽ തഴച്ചുവളരാനുള്ള സുവർണാവസരമായിട്ടാണ് ബിജെപി വിലയിരുത്തുന്നത്. വിധി വന്നതിന് ശേഷം നട തുറന്നോപ്പഴെല്ലാം സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാവരെയും ബിജെപി സന്നിധാനത്തും പമ്പയിലുമായി വിന്യസിച്ചിരുന്നു.

ശബരിമല സ്ത്രീ പ്രവേശനത്തെ ആദ്യം സ്വാഗതം ചെയ്ത ആളാണ് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. എന്നാൽ ബിജെപി പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതോടെ സുരേന്ദ്രനും മലക്കം മറിയുകയായിരുന്നു. ഇതോടെ സന്നിധാനത്തേയ്ക്ക് എത്തിയ പ്രതിഷേധക്കാരെ മുന്നിൽ നിന്ന് നയിക്കാൻ സുരേന്ദ്രൻ ഉണ്ടായിരുന്നു. കോടതി വിധിയല്ല, അയ്യപ്പന്റെ വിധിയനുസരിച്ചേ ശബരിമലയിൽ കാര്യങ്ങൾ നടക്കൂവെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് സുരേന്ദ്രൻ.

 ആദ്യം അനുകൂലിച്ച്

ആദ്യം അനുകൂലിച്ച്

ആർത്തവം പ്രകൃതി നിയമമാണെന്നും അതിന്റെ പേരിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കരുതെന്നുമായിരുന്നു സ്ത്രീപ്രവേശനത്തവിഷയത്തിൽ സുരേന്ദ്രന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അർത്ഥമില്ലെന്നായിരുന്നു സ്ത്രീപ്രവേശനത്തിന് വേണ്ടി വാദിച്ച് സുരേന്ദ്രൻ പറഞ്ഞത്.

മറുകണ്ടം ചാടി

മറുകണ്ടം ചാടി

എന്നാൽ ബിജെപി പ്രത്യക്ഷസമരം പ്രഖ്യാപിച്ചതോടെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റും ഡിലീറ്റ് ചെയ്ത് നിലപാട് പൊളിച്ചടുക്കി മറുകണ്ടം ചാടുകയായിരുന്നു. ശബരിമല വിധിയിൽ നിന്നും പിന്മാറിയില്ലെങ്കിൽ വിശ്വാസികളുടെ രോക്ഷാഗ്നിയിൽ സർക്കാരും സിപിഎമ്മും ചാമ്പലാകുമെന്ന് മുന്നറിയിപ്പ് നൽകുക വരെ ചെയ്തു സുരേന്ദ്രൻ

ട്രോളോടു ട്രോൾ

ട്രോളോടു ട്രോൾ

സുരേന്ദ്രന്റെ മുൻകാല പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിപ്പിച്ച് ഈ നിറം മാറ്റത്തെ ട്രോളൻമാർ പൊളിച്ചടുക്കുകയും ചെയ്തു. കെ സുരേന്ദ്രന്റെ മുമ്പിൽ പിടിച്ചു നിൽക്കാനാകാതെ ഓന്ത് ആത്മഹത്യ ചെയ്തുവെന്ന് വരെ എഴുതിപ്പിടിപ്പിച്ചു ട്രോളന്മാർ. ശബരിമലയിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളെ രൂക്ഷമായി വിമർശിക്കുകയാണ് കെ സുരേന്ദ്രൻ.

അയ്യപ്പൻ തീരുമാനിക്കും

അയ്യപ്പൻ തീരുമാനിക്കും

കോടതി വിധി എന്തായാലും അയ്യപ്പന്റെ വിധി അനുസരിച്ചേ ശബരിമലയിൽ കാര്യങ്ങൾ നടക്കുകയുള്ളൂ. പിണറായി വിജയനല്ല ഈദി അമീന്റെ മുത്താപ്പ വിചാരിച്ചാലും ശബരിമലയിൽ ആചാരലംഘനം നടത്താൻ ഒരവിശ്വാസിക്കും കഴിയില്ലെന്ന് സുരേന്ദ്രൻ പറയുന്നു.

നെഞ്ചിൽ ചടിട്ടി

നെഞ്ചിൽ ചടിട്ടി

ഭക്തജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ യുവതികൾക്ക് പതിനെട്ടാം പടി ചവിട്ടാനാവില്ല. പിണറായി വിജയന്റേത് വെറും വ്യാമോഹം മാത്രമാണ്. വിധി മറികടക്കാനുള്ള വഴി നോക്കുന്നതാണ് പിണറായി വിജയനും സിപിഎമ്മിനും നല്ലതെന്ന് മുന്നറിയിപ്പ് നൽകിയാണ് സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശബരിമല സ്ത്രീ പ്രവേശനം വീണ്ടും സുപ്രീം കോടതിയിൽ, നിർണായക വിധി ഇന്ന്ശബരിമല സ്ത്രീ പ്രവേശനം വീണ്ടും സുപ്രീം കോടതിയിൽ, നിർണായക വിധി ഇന്ന്

രാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി;തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മന്ത്രിയും അണികളും പാർട്ടി വിട്ടുരാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി;തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മന്ത്രിയും അണികളും പാർട്ടി വിട്ടു

English summary
k surendran warning to government on sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X