Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവർണറുടെ നിലപാട് സ്വാഗതാർഹമെന്ന് കെ സുരേന്ദ്രൻ, ജനാധിപത്യത്തിന്റെ വിജയമെന്ന് ഒ രാജഗോപാൽ

തിരുവനന്തപുരം: ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാകുകയും ചെയ്ത കാര്‍ഷിക പരിഷ്‌കരണ നിയമം തള്ളിക്കൊണ്ടും ഭേദഗതി നിരാകരിച്ചുകൊണ്ടും പ്രമേയം പാസാക്കുന്നതിന് വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുളള സ്പീക്കറുടെ ശുപാര്‍ശ തള്ളിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

ജനാധിപത്യത്തെ അപമാനിക്കാനുള്ള ഭരണ-പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം ഭരണഘടനാവിരുദ്ധമായിരുന്നു. രാജ്യത്തിന്റെ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമം കേരളത്തിന് ഗുണകരമല്ല. രാഷ്ട്രീയ അന്ധത ബാധിച്ച ഭരണ-പ്രതിപക്ഷ മുന്നണി കേരളത്തെ നാണംകെടുത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ശ്രമം തകര്‍ത്ത ഗവര്‍ണറുടെ നിലപാട് സുധീരമാണെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു.

01

ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി എംഎല്‍എ രാജഗോപാലും രംഗത്തെത്തി. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ഭരണ-പ്രതിപക്ഷത്തിന്റെ നീക്കം തകര്‍ത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് സുധീരമെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും വ്യക്തമായ ഭൂരിപക്ഷത്തോടെ പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തെ ചോദ്യം ചെയ്യാന്‍ നിയമസഭയ്ക്ക് അധികാരമില്ല.

അധികാര പരിധിക്ക് അപ്പുറത്തുള്ള കാര്യമാണ് സ്പീക്കര്‍ ചെയ്യാന്‍ ശ്രമിച്ചത്. ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ഗവര്‍ണര്‍ ഇത് തടഞ്ഞത് ജനാധിപത്യത്തിന്റെ വിജയമാണ്. ഫെഡറലിസത്തെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ പിന്‍മാറണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.

അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ വോട്ടിനിട്ട് തള്ളാനായിരുന്നു നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തത്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ അനുമതി നിഷേധിച്ചതോടെ പ്രത്യേക സമ്മേളനം ചേരുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. നിമയസഭാ സമ്മേളനം എന്തിന് വിളിച്ചുചേര്‍ക്കുന്നു എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വിശദീകരണം നല്‍കാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+