കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവർണറുടെ നിലപാട് സ്വാഗതാർഹമെന്ന് കെ സുരേന്ദ്രൻ, ജനാധിപത്യത്തിന്റെ വിജയമെന്ന് ഒ രാജഗോപാൽ

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാകുകയും ചെയ്ത കാര്‍ഷിക പരിഷ്‌കരണ നിയമം തള്ളിക്കൊണ്ടും ഭേദഗതി നിരാകരിച്ചുകൊണ്ടും പ്രമേയം പാസാക്കുന്നതിന് വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുളള സ്പീക്കറുടെ ശുപാര്‍ശ തള്ളിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

ജനാധിപത്യത്തെ അപമാനിക്കാനുള്ള ഭരണ-പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം ഭരണഘടനാവിരുദ്ധമായിരുന്നു. രാജ്യത്തിന്റെ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമം കേരളത്തിന് ഗുണകരമല്ല. രാഷ്ട്രീയ അന്ധത ബാധിച്ച ഭരണ-പ്രതിപക്ഷ മുന്നണി കേരളത്തെ നാണംകെടുത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ശ്രമം തകര്‍ത്ത ഗവര്‍ണറുടെ നിലപാട് സുധീരമാണെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു.

01

ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി എംഎല്‍എ രാജഗോപാലും രംഗത്തെത്തി. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ഭരണ-പ്രതിപക്ഷത്തിന്റെ നീക്കം തകര്‍ത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് സുധീരമെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും വ്യക്തമായ ഭൂരിപക്ഷത്തോടെ പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തെ ചോദ്യം ചെയ്യാന്‍ നിയമസഭയ്ക്ക് അധികാരമില്ല.

അധികാര പരിധിക്ക് അപ്പുറത്തുള്ള കാര്യമാണ് സ്പീക്കര്‍ ചെയ്യാന്‍ ശ്രമിച്ചത്. ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ഗവര്‍ണര്‍ ഇത് തടഞ്ഞത് ജനാധിപത്യത്തിന്റെ വിജയമാണ്. ഫെഡറലിസത്തെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ പിന്‍മാറണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.

അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ വോട്ടിനിട്ട് തള്ളാനായിരുന്നു നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തത്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ അനുമതി നിഷേധിച്ചതോടെ പ്രത്യേക സമ്മേളനം ചേരുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. നിമയസഭാ സമ്മേളനം എന്തിന് വിളിച്ചുചേര്‍ക്കുന്നു എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വിശദീകരണം നല്‍കാനാണ് സാധ്യത.

രാഷ്ട്രീയ ഏജന്റായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നു, സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല; തുറന്നടിച്ച് വിഡി സതീശന്‍രാഷ്ട്രീയ ഏജന്റായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നു, സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല; തുറന്നടിച്ച് വിഡി സതീശന്‍

ഒന്നാംഘട്ട നെല്ല് സംഭരണം: തൃശൂരിൽ സപ്ലൈകോ സംഭരിച്ചത് 8.33 കോടി രൂപ മൂല്യമുള്ള നെല്ല്ഒന്നാംഘട്ട നെല്ല് സംഭരണം: തൃശൂരിൽ സപ്ലൈകോ സംഭരിച്ചത് 8.33 കോടി രൂപ മൂല്യമുള്ള നെല്ല്

കൊവിഡ് വ്യാപനം കുറഞ്ഞു; ഗുരുവായൂര്‍ ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കികൊവിഡ് വ്യാപനം കുറഞ്ഞു; ഗുരുവായൂര്‍ ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികൾ; 2020ലെ താരങ്ങൾ ഇവരാണ്, പട്ടിക പുറത്തുവിട്ട് ഫോബ്‌സ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികൾ; 2020ലെ താരങ്ങൾ ഇവരാണ്, പട്ടിക പുറത്തുവിട്ട് ഫോബ്‌സ്

യുഎസ്സില്‍ കൊവിഡ് വാക്‌സിന്‍ റിസര്‍ച്ച് ടീമില്‍ മലയാളിയും, കേരളത്തിന് അഭിമാനമായി തൃശൂരുകാരന്‍!!യുഎസ്സില്‍ കൊവിഡ് വാക്‌സിന്‍ റിസര്‍ച്ച് ടീമില്‍ മലയാളിയും, കേരളത്തിന് അഭിമാനമായി തൃശൂരുകാരന്‍!!

English summary
K Surendran welcomed the move by Governor to reject the special assembly session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X