കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കൻ ഒരു നല്ല തുടക്കമാകട്ടെ; ഇതാണ് പറ്റിയ സമയം, ടോം വടക്കനെ സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുതിർന്ന നേതാവ് ടോം വടക്കനെ സ്വാഗതം ചെയ്ത് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധി കേരളത്തിൽ വന്ന ദിവസം തന്നെ ടോം വടക്കൻ ബിജെപിയിൽ ചേർന്നത് നന്നായിയെന്ന് കെ സുരേന്ദ്രൻ. 2019 ൽ മാത്രമല്ല ചുരുങ്ങിയത് 2024 ലും മോദിയെ ആർക്കും താഴെ ഇറക്കാനാവില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ടോം വടക്കൻ ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയായിട്ടുണ്ട്. മൂന്ന് ദിവസം വരെ കോൺഗ്രസിനെ ന്യായികരിച്ച് ചാനൽ ചർച്ചകളിലും പൊതുവേദികളിലും പ്രത്യക്ഷപ്പെട്ട ടോം വടക്കന്റെ നിലപാട് മാറ്റത്തിൽ ഞെട്ടിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വവും, വടക്കൻ നല്ലൊരു തുടക്കമാകട്ടെയെന്ന് ഫേസ്ബുക്ക് കുറിപ്പിൽ കെ സുരേന്ദ്രൻ പറയുന്നു.

നല്ല തുടക്കം

നല്ല തുടക്കം

ടോം വടക്കൻ രാഹുൽ കേരളത്തിൽ വന്ന ദിവസം തന്നെ ബിജെപിയിൽ ചേർന്നത് നന്നായി. കോൺഗ്രസ്സിന്റെ പിആർ ഏജൻസികളായി കേരളത്തിലെ ചില മാധ്യമങ്ങൾ കേന്ദ്രത്തിൽ കോൺഗ്രസ്സ് തിരിച്ചുവരുമെന്ന ഒരു പ്രതീതി സൃഷ്ടിക്കാൻ വൃഥാവേല നടത്തുന്നതിനിടയിലാണ് ഈ വരവെന്നതും പ്രസക്തമാണ്. 2019 ൽ മാത്രമല്ല ചുരുങ്ങിയത് 2024 ലും മോദിയെ ആർക്കും താഴെ ഇറക്കാനാവില്ല. വടക്കൻ ഒരു നല്ല തുടക്കമാവട്ടെയെന്ന് ഫേസ്ബുക്ക് കുറിപ്പിൽ കെ സുരേന്ദ്രൻ പറയുന്നു.

രാഹുൽ കേരളത്തിൽ

രാഹുൽ കേരളത്തിൽ

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കായി കേരളത്തിലെത്തിയ ദിവസം തന്നെയാണ് ടോം വടക്കൻ ബിജെപി പാളയത്തിൽ എത്തിയതെന്നത് ശ്രദ്ധേയമാണ്. ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലുമെല്ലാം കോൺഗ്രസിനായി സജീവ ഇടപെടൽ നടത്തുന്ന നേതാവായിരുന്നു ടോം വടക്കൻ. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഇപ്പോൾ ടോം വടക്കൻ ഉന്നയിക്കുന്നത്.

പുൽവാമയിൽ പ്രതിഷേധിച്ച്

പുൽവാമയിൽ പ്രതിഷേധിച്ച്

പ്രധാനമന്ത്രിയേയും അമിത് ഷായേയും പുകഴ്ത്തിയാണ് വാർത്താ സമ്മേളനത്തിൽ ടോം വടക്കൻ സംസാരിച്ചത്. ഉപയോഗിച്ച് കഴിഞ്ഞാൽ വലിച്ചെറിയുന്ന സംസ്കാരമാണ് കോൺഗ്രസിന്റേതെന്നും പാർട്ടിയിൽ കുടുംബാധിപത്യമാണെന്നും ടോം വടക്കൻ ആരോപിക്കുന്നു. പുൽവാമ ആക്രമണത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് തന്നെ വേദനപ്പെടുത്തിയെന്നും കോൺഗ്രസിനുള്ള മറുപടി രാജ്യം മുഴുവൻ നൽകിക്കൊണ്ടിരിക്കുകയാണെന്നും ബിജെപിയിൽ ചേർന്ന ശേഷം ടോം വടക്കൻ പ്രതികരിച്ചു.

 കേരളത്തിലേക്കോ ?

കേരളത്തിലേക്കോ ?

കേരളത്തിൽ മത്സരിക്കണമെന്ന ഏറെ നാളത്തെ ആവശ്യം നേതൃത്വം ചെവിക്കൊള്ളാതിരുന്നതാണ് വടക്കൻ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കാൻ കാരണമെന്നാണ് കരുതുന്നത്. തൃശൂരിൽ മത്സരിക്കണമെന്ന ആവശ്യം നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും സാധ്യതാ പട്ടികയിൽ പോലും ഇടം പിടിച്ചിരുന്നില്ല. ബിജെപി സ്ഥാനാർത്ഥിയായി ടോം വടക്കൻ കേരളത്തിൽ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ലാഭം പ്രതീക്ഷിച്ചല്ല

ലാഭം പ്രതീക്ഷിച്ചല്ല

അതേ സമയം എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചാണ് ടോം വടക്കൻ ബിജെപിയിലെത്തിയതെന്ന് കരുതുന്നില്ലെന്ന് കുമ്മനം രാജശേഖരൻ പ്രതികരിച്ചു. പ്രതിപക്ഷ നിരയിലുള്ള വിളളലാണ് വടക്കന്റെ ചുവടുമാറ്റത്തിൽ‌ നിന്നും വ്യക്തമാകുന്നത്. കോൺഗ്രസിൽ നിന്ന് ഇനിയും കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് വരുമെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്‌

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസില്‍ ഞെട്ടല്‍, പുല്‍വാമ നല്‍കിയ തിരിച്ചടിടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസില്‍ ഞെട്ടല്‍, പുല്‍വാമ നല്‍കിയ തിരിച്ചടി

English summary
k surendran welcoming tom vadakkan who joined bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X