വിക്കിപിഡിയയും സുരേന്ദ്രന് പണികൊടുത്തു!!!കെ സുരേന്ദ്രൻ ഉള്ളി സുരയായി

  • Posted By:
Subscribe to Oneindia Malayalam

സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം വിവാദങ്ങളിൽ ചാടുന്ന ഒരു നേതാവായി കെ സുരേന്ദ്രൻ മാറി കഴിഞ്ഞു. സോഷ്യൽ മീഡിയ വഴി വിവാദങ്ങൾ സൃഷ്ടിക്കുകയും വിവാദങ്ങളിൽ അങ്ങോട്ട് പോയി തലവെയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ കുറച്ചു നാളുകളായി കണ്ടു വരുന്നത്.കഴിഞ്ഞ ദിവസം യുപിയിലെ പരസ്യ കശാപ്പ് ഫേസ്ബുക്കിൽ‍ പോസ്റ്റു ചെയ്തു വീണ്ടും പണികിട്ടി.ജനങ്ങൾ ട്രോളി കൊന്ന നേതാവിന് ഇത്തവണ പണി കൊടുത്തത് വിക്കിപിഡിയയാണ്.

surendren
surendren vikipedia

സുരേന്ദ്രന്റെ വിക്കിപിഡിയ പേജിലാണ് ഇത്തവണ വെട്ടിത്തിരുത്തലുകള്‍ ഉണ്ടായത്. സുരേന്ദ്രന്‍ എന്ന പേരിന്റെ ബ്രാക്കറ്റില്‍ ഉള്ളിസുരയെന്ന് എഴുതിപ്പിടിപ്പിച്ചുകളഞ്ഞു. സുരേന്ദ്രനെ സോഷ്യല്‍ മീഡിയ കളിയാക്കി വിളിക്കുന്ന പേരാണ് ഉള്ളിസുരയെന്ന്.എന്നാൽ ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല നിലവിലുണ്ടായിരുന്ന ചിത്രം മാറ്റി സുരേന്ദ്രന്‍ ഭക്ഷണം കഴിക്കുന്ന വിവാദ ചിത്രവും പോസ്റ്റ് ചെയ്തുകളഞ്ഞു.

surendren wiki

സംഭവം പുറം ലോകംമറിഞ്ഞതോടെ ഉടൻ തന്നെ പുതിയ വിവരങ്ങൽ എടുത്തുമാറ്റിയിട്ട് പഴയതുപോലെയാക്കിട്ടുണ്ട്.എന്നാൽ ഒണിയൻ സുരു എന്ന പേര് വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാത്രമല്ല സുരേന്ദ്രനെ ഉള്ളി സുരയാക്കിയ വിക്കിപിഡിയയുടെ സ്ക്രീൻഷോര്‍ട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

English summary
bjp leader k surendren name in wikipidia is onian sura
Please Wait while comments are loading...