Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല പോസ്റ്റ് നൈസായി മുക്കി ഓടിത്തള്ളി കെ സുരേന്ദ്രൻ, കയ്യോടെ പിടിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിലെ മലക്കം മറിച്ചിലില്‍ നാണം കെട്ട് നില്‍ക്കുകയാണ് ബിജെപിയും ആര്‍എസ്എസും. സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്ന നിലപാടായിരുന്നു ആദ്യമെങ്കിലും പിന്നീട് കലക്ക വെളളത്തില്‍ മീന്‍ പിടിക്കാനുള്ള അവസരം കണ്ട് മറുകണ്ടം ചാടുകയായിരുന്നു രണ്ട് കൂട്ടരും.

കൂട്ടത്തില്‍ പെട്ടത് ബിജെപി നേതാവ് കെ സുരേന്ദ്രനാണ്. പുള്ളി ശബരിമലയില്‍ സ്ത്രീ പ്രവേശനമാവാം എന്ന തരത്തില്‍ അല്‍പം പുരോഗമനമൊക്കെ മേമ്പൊടി ചേര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതായിരുന്നു. എന്നാല്‍ പാര്‍ട്ടി നിലപാട് മാറ്റിയതോടെ കെ സുരേന്ദ്രന്‍ പോസ്‌ററ് മുക്കി കണ്ടം വഴി ഓടിയിരിക്കുകയാണ്.

 പണി കിട്ടി സുരേന്ദ്രൻ

പണി കിട്ടി സുരേന്ദ്രൻ

അയ്യപ്പന്‍ സ്ത്രീ വിരോധി അല്ലെന്നും ആര്‍ത്തവം അശുദ്ധി അല്ലെന്നുമാണ് 2016 സെപ്‌ററംബര്‍ 2ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കോടതി വിധി വന്നതോടെ സുരേന്ദ്രന് കയ്ച്ചിട്ട് ഇറക്കാനും മധുരച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥയായി. എതിരാളികള്‍ സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ആഘോഷിച്ചു.

പഴയ പോസ്റ്റ് മുക്കി

പഴയ പോസ്റ്റ് മുക്കി

മാത്രമല്ല ഈ നിലപാടിന്റെ പേരില്‍ സംഘപരിവാറുകാര്‍ തന്നെ കെ സുരേന്ദ്രന്റെ മേല്‍ പൊങ്കാലയിട്ട് തുടങ്ങി. ആര്‍എസ്എസും ബിജെപിയും നിലപാട് മാറ്റി സമര രംഗത്തേക്ക് ഇറങ്ങുകയാണ് എന്ന് പ്രഖ്യാപിക്കുകയും കൂടി ചെയ്തതോടെ സുരേന്ദ്രന്‍ പിന്നെ ഒന്നും നോക്കിയില്ല. പഴയ പോസ്റ്റ് നൈസായങ്ങ് മുക്കിക്കളഞ്ഞു.

മുക്കൽ കയ്യോടെ പിടിച്ചു

മുക്കൽ കയ്യോടെ പിടിച്ചു

ഈ മുക്കലും സോഷ്യല്‍ മീഡിയ കയ്യോടെ പിടിച്ചു. പഴയ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് കയ്യില്‍ സൂക്ഷിച്ചിരുന്ന വിരുതന്മാര്‍ ഇപ്പോള്‍ അതുപയോഗിച്ചാണ് പരിഹാസം ഉന്നയിക്കുന്നത്. പഴയ പോസ്റ്റ് മുക്കിയ സുരേന്ദ്രന്‍ ശബരിമല വിഷയത്തില്‍ പുതിയ നിലപാടുമായി പുതിയ പോസ്റ്റും ഇട്ടിട്ടുണ്ട്.

സിപിഎം ചാമ്പലാകും

സിപിഎം ചാമ്പലാകും

അതിങ്ങനെയാണ്: ശബരിമല വിധി നടപ്പാക്കൽ പിണറായി സർക്കാരിന് എളുപ്പമാവില്ല.പിൻമാറുന്നതായിരിക്കും സർക്കാരിനു നല്ലത്. അല്ലെങ്കിൽ വിശ്വാസികളുടെ രോഷാഗ്നിയിൽ ഈ സർക്കാരും സി പി എമ്മും ചാമ്പലാവും എന്നാണ് പുതിയ പോസ്റ്റ്. വിശ്വാസികളുടെ പ്രതിഷേധത്തിന്റെ ചിത്രങ്ങളും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഞങ്ങളോദ് അധികം കളിക്കാൻ വരല്ലേ

ഞങ്ങളോദ് അധികം കളിക്കാൻ വരല്ലേ

പോരെ പൂരം. പഴയ നിലപാട് ഓർമ്മപ്പെടുത്തി ആളുകൾ പോസ്റ്റിൽ കേറി മേയാൻ തുടങ്ങി. ചില കമന്റുകൾ നോക്കാം: ആരാടാ ഞങ്ങളുടെ സുരു ഏട്ടനെ പറ്റി പറയുന്നത് ഇന്ന് ഉള്ളി ആണെങ്കിൽ നാളെ ഓന്ത് ആവും മറ്റന്നാൾ അരണ യും ആവും അതിനു മറ്റുള്ളവർകെന്തിനാ ചൊറിച്ചിൽ പിന്നെ ഞങ്ങളോദ് അധികം കളിക്കാൻ വരല്ലേ PM ചീത്തവിളി രക്ഷ യോജന പ്രകാരം എല്ലാവർക്കും എതിറെ കേസ് കൊടുക്കും ജയ് മോഡിജി ജയ് സങ്ക ശക്തി ജയ് ഗോ മാതാ ജയ്

നിങ്ങളെന്താ സുരേട്ട ഇങ്ങനെ?

നിങ്ങളെന്താ സുരേട്ട ഇങ്ങനെ?

ഞാനൊരു വിശ്വാസിയാണ് പക്ഷെ നിങ്ങള് ഇടക്കിടെ വാക്ക് മാറ്റുന്ന പരുപാടി നല്ലത് അല്ല.. മുൻപ് നിങ്ങൾ പറഞ്ഞു. സ്ത്രീകൾ പ്രവേശിക്കുന്നതിൽ വ്യക്തിപരമായും, അല്ലാതെയും എതിർപ്പ് ഇല്ലെന്ന് ഇപ്പൊ രാഷ്ട്രീയ ഭേദമന്യേ എല്ലാ ഹിന്ദുക്കളും എതിർപ്പ് പ്രകടിപ്പിക്കുന്നത് കണ്ടപ്പോൾ ഇപോ വാക്ക് മാറ്റി പറയുന്നു നിങ്ങളെന്താ സുരേട്ട ഇങ്ങനെ?

ഇപ്പോ മുക്കി സുര

ഇപ്പോ മുക്കി സുര

ബീഫ് കറി കഴിച്ചിട്ട് ഉള്ളിക്കറി എന്നു പറഞ്ഞപ്പോൾ അവൻ ഉള്ളി സുരയായി.. ശബരിമല വിഷയത്തിൽ നിറം മാറി കളിച്ചപ്പോൾ അവൻ ഓന്ത് സുരയായി പഴയ പോസ്റ്റ് മുക്കി നാക്കിത്തരം കാണിച്ചു അവൻ മുക്കി സുരയായി.. നട്ടെല്ലില്ലാത്ത കുന്നുമ്മൽ സുരയ്ക്ക് ഇനിയും എന്തൊക്കെ പേരു വരാൻ കിടക്കുന്നു..

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്റെ പുതിയ പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+