കൃഷ്ണാദാസിന്‍റെ നീക്കം പാളി!! മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കില്ലെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന്‍ മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. നേരത്തേ ഈ മണ്ഡലങ്ങളില്‍ ഒന്നില്‍ സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടിലാണ് സുരേന്ദ്രന്‍. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേന്ദ്രന്‍റെ പേര് പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് പിന്‍മാറ്റം എന്നാണ് കണക്കാക്കപ്പെടുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് വെറും 86 വോട്ടുകള്‍ക്കായിരുന്നു മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായ പിബി അബ്ദുള്‍ റസാഖിനോട് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. റസാഖിന്‍റെ മരണത്തോടെ ഉപതിരഞ്ഞെടുപ്പ് ഒരുങ്ങിയ മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ തന്നെ മത്സരിച്ചേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുന്‍പ് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും ഈ ആവശ്യം ശക്തമായിരുന്നു.
സുരേന്ദ്രന്‍ മത്സരിക്കണമെന്ന് യോഗത്തില്‍ മുന്‍ പാര്‍ട്ടി അധ്യക്ഷനായ പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നു. മഞ്ചേശ്വരത്തോ കോന്നിയിലോ സുരേന്ദ്രന്‍ മത്സരിക്കണമെന്നായിരുന്നു കൃഷ്ണദാസ് ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്ന് സുരേന്ദ്രന് ജയിക്കാനായില്ലേങ്കിലും കോന്നി നിയോജക മണ്ഡലത്തില്‍ മികച്ച മുന്നേറ്റം നടത്താന്‍ ആയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കൃഷ്ണദാസ് ആവശ്യം ഉന്നയിച്ചത്. എന്നാല്‍ മത്സരിക്കാന്‍ ഇല്ലെന്ന ഉറച്ച നിലപാടിലാണ് സുരേന്ദ്രന്‍.
ഉപതിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബിജെപി കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി നിമയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കേന്ദ്ര മന്ത്രിയായ മുരളീധരന്‍റെ നേതൃത്വത്തില്‍ സുരേന്ദ്രന് വേണ്ടി ചരടുവലികള്‍ സജീവമാക്കിയുട്ടുണ്ടെന്നാണ് വിവരം. അതേസമയം സുരേന്ദ്രനെ വെട്ടി എംടി രമേശിനെ അധ്യക്ഷ സ്ഥാനത്ത് എത്തിക്കാനാണ് കൃഷ്ണദാസ് പക്ഷത്തിന്‍റെ നീക്കം.


Click it and Unblock the Notifications