Get Updates
Get notified of breaking news, exclusive insights, and must-see stories!

'എടോ...സദാനന്ദാ..പ്രിൻസേ...പാർട്ടിക്കാരാണെങ്കിൽ ആ പണിക്ക് പോകണം'...പോലീസുകാർക്കെതിരെ കെ സുരേന്ദ്രൻ!!

തിരുവനന്തപുരം: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ വധവുമായി വന്ന സുബീഷിന്റെ കുറ്റമൊഴിക്ക് പിന്നാലെ ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് എബ്രഹാമിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കെ സുരേന്ദ്രന്‍. ഇവർ ഇങ്കിതമാണ് നിങ്ങൾ നടപ്പിലാക്കുന്നതെന്നും ഇവര്‍ ചെയ്യുന്നത് ശരിയാണോ, എന്താണ് ഇവര്‍ക്ക് ഈ കേസിലുള്ള താത്പര്യമെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ സുരേന്ദ്രൻ ഇത്തരത്തിൽ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇതു സര്‍വീസ് ചട്ടങ്ങള്‍ക്കു നിരക്കുന്നതാണോ? ഇവര്‍ ആരുടെ ഇംഗിതമാണ് കണ്ണൂരില്‍ നടപ്പാക്കുന്നത്? ഇവര്‍ ചെയ്തത് കുററമല്ലേ? ഇവര്‍ക്കെതിരെ നടപടി ആവശ്യമില്ലേ? എടോ സദാനന്ദാ പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാല്‍ അത് മനസ്സിലാവാതിരിക്കാന്‍ ഞങ്ങള്‍ വെറും പോഴന്‍മാരൊന്നുമല്ല എന്ന് എഫ്ബിയിൽ കുറിക്കുന്നു.

K Surendran

ഡിവൈഎസ്പി മാരായ സദാനന്ദനും പ്രിൻസ് അബ്രഹാമും ഇത് ചെയ്യുന്നത് ശരിയാണോ? എന്താണ് അവർക്ക് ഈ കേസ്സിലുള്ള താൽപ്പര്യം? അവരെ ഫസൽ കേസ്സ് പുനരന്വേഷിക്കാൻ പിണറായി സർക്കാർ ഏൽപ്പിച്ചിട്ടുണ്ടോ? പ്രസക്തമായ ചോദ്യമാണ് ഞാൻ ചോദിക്കുന്നത്. ഇനി അഥവാ വേറൊരു കേസ്സിൽ ചോദ്യം ചെയ്യുന്നതിനിടയിൽ കിട്ടിയ പ്രതിയുടെ മൊഴിയാണെങ്കിൽ തന്നെ ഇങ്ങനെ നല്ലൊരൊന്നാന്തരം വീഡിയോ ഉണ്ടാക്കി വേറൊരു കേസ്സിൽ കോടതിയിൽ കൊടുക്കുന്ന പതിവ് ഇന്ത്യയിൽ വേറെ ഏതെങ്കിലും കേസ്സിൽ ഉണ്ടായിട്ടുണ്ടോ? അങ്ങനെയെങ്കിൽ ചന്ദ്രശേഖരൻ കേസ്സ് അന്വേഷിക്കുന്നതിനിടയിൽ ടികെ രജീഷ് നൽകിയ മൊഴി എവിടെപ്പോയി? താനാണ് കെടി ജയകൃഷ്ണൻ മാസ്ടറെ ആദ്യം വെട്ടിയതെന്ന് രജീഷ് മൊഴി നൽകിയതെവിടെ? യെന്നും കെ സുരേന്ദ്രൻ തന്റെ എഫ്ബി പേജിലൂടെ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+