കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ വായ അടഞ്ഞോ? മോദിക്കെതിരെയുള്ള മലയാളിയുടെ പൊങ്കാലയില്‍ ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം വേണ്ടെന്ന നിലപാടായിരുന്നു കേന്ദ്രം സ്വീകരിച്ചത്. നിലവിലെ നയപ്രകാരം ആഭ്യന്തരമായി തന്നെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നിലവിലെ കേന്ദ്രനയം അനുസരിച്ച് വിദേശ സഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ തടസ്സമുണ്ടെന്നും കാണിച്ചായിരുന്നു കേന്ദ്രവും പ്രധാനമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ കേന്ദ്രനടപടിയില്‍ അരിശം പൂണ്ട മലയാളികള്‍ പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം അറിയിച്ച് പൊങ്കാലയിടാന്‍ തുടങ്ങി. എന്നാല്‍ പ്രധാനമന്ത്രിക്ക് നേരെ നവമാധ്യമങ്ങളിലൂടെ നടക്കുന്ന നിന്ദ്യമായ പ്രചാരണങ്ങള്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് ചോദ്യമുയര്‍ത്തുകയാണ് കെ സുരേന്ദ്രന്‍. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

വിദേശനയം

വിദേശനയം

15 വര്‍ഷമായി തുടരുന്ന വിദേശ നയം മാറ്റാന്‍ കഴിയില്ലെന്നും രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്ക് നടപ്പാക്കാനുള്ള കഴിവ് രാജ്യത്തിന് ഉണ്ടെന്നുമാണ് ഇന്ത്യയുടെ നിലപാട്. 2004 ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ വിദേശ ഏജന്‍സികളില്‍ നിന്നും സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മന്‍മോഹന്‍ സിങ്ങിന്‍റെ കാലത്തും

മന്‍മോഹന്‍ സിങ്ങിന്‍റെ കാലത്തും

2004 ല്‍ ബിഹാറില്‍ പ്രളയം സംഭവിച്ചപ്പോള്‍ അന്ന് അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ സ്വീകരിച്ചെങ്കിലും പിന്നീട് അത് ഉണ്ടായിട്ടില്ല.ഉത്തരാഖണ്ഡില്‍ പ്രളയം ഉണ്ടായപ്പോള്‍ അമേരിക്കയുടേയും ജപ്പാന്‍റേയും സഹായം കേന്ദ്രം തളളിയിരുന്നു. ദുരന്തങ്ങളെ ഒറ്റയ്ക്ക് നേരിടാനുള്ള ശേഷി ഇന്ത്യയ്ക്ക് ഉണ്ടെന്നായിരുന്നു മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ സ്വീകരിച്ച നിലപാട്.

പച്ചത്തെറിയും പൊങ്കാലയും

പച്ചത്തെറിയും പൊങ്കാലയും

എന്നാല്‍ കേന്ദ്രനിലപാടിനെതിരെ യ മലയാളികള്‍ പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ കയറി പൊങ്കാലയിടാന്‍ തുടങ്ങി. അസഭ്യ വാചകങ്ങളും കമന്‍റുകളുമാണ് മലയാളികള്‍ അദ്ദേഹത്തിന്‍റെ ഒരു പ്രസംഗ വീഡിയോയ്ക്ക് താഴെ കൊണ്ട് നിറയ്ക്കുന്നത്.

വ്യാജപ്രചാരണങ്ങൾ

വ്യാജപ്രചാരണങ്ങൾ

നവമാധ്യമങ്ങളിൽക്കൂടി നിന്ദ്യമായ പ്രചാരണം നടത്തുന്നവർക്കുമെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്ന പിണറായി വിജയന്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രിയെ തെറിവിളിക്കുന്ന മലയാളികളികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതെന്ന് കെ സുരേന്ദ്രങ്ങള്‍ ചോദിച്ചു. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പേസ്റ്റ് ഇങ്ങനെ

എന്തുകൊണ്ടില്ല

എന്തുകൊണ്ടില്ല

വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കും നവമാധ്യമങ്ങളിൽക്കൂടി നിന്ദ്യമായ പ്രചാരണം നടത്തുന്നവർക്കുമെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഏറ്റവും വൃത്തികെട്ട രീതിയിൽ പ്രചാരണം നടത്തുന്ന സൈബർ കമ്മികൾക്കും ജിഹാദികൾക്കുമെതിരെ ചെറുവിരലനക്കാത്തതെന്തുകൊണ്ട്?

പ്രധാനമന്ത്രിക്കെതിരെ

പ്രധാനമന്ത്രിക്കെതിരെ

കഴിഞ്ഞ രണ്ടുദിവസമായി നരേന്ദ്രമോദിക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് അദ്ദേഹത്തിന്റെ വാളിൽ പോലും ഇത്തരം പ്രചാരണം നടത്തുന്നത്. അറിയപ്പെടുന്ന പ്രാദേശിക പാർട്ടിനേതാക്കൾ പോലും ഇത്തരം പ്രചാരണം നടത്തുന്നുണ്ട്.

തന്ത്രമാണിത്

തന്ത്രമാണിത്

ഇത് ആസൂത്രിതമായി നടത്തുന്നതാണ്. മുഖ്യമന്ത്രി നല്ലതുപറയുകയും അണികളെക്കൊണ്ട് അശ്ളീലം പറയിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണിത്. സർക്കാരും പൊലീസും ഇതിന് കുടപിടിക്കുകയാണ്.

സംസ്കാരം അനുവദിക്കുന്നില്ല

സംസ്കാരം അനുവദിക്കുന്നില്ല

നടപടി എടുക്കാൻ പോലീസ് തയ്യാറായില്ലെങ്കിൽ അതേനാണയത്തിൽ തിരിച്ചടിക്കേണ്ടി വരും. നിങ്ങളുടെ ഭാഷ അറിയാത്തതുകൊണ്ടല്ല ഞങ്ങളുടെ സംസ്കാരം അതിനനുവദിക്കാത്തതുകൊണ്ടാണ്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
k surendrans facebook post about modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X