കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാന്തി തേടി ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് അശാന്തിയാണ് ലഭിക്കുന്നത്.. വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയിന്‍ മേലുള്ള ചര്‍ച്ചകളും പ്രതിഷേധങ്ങളും കെട്ടടങ്ങുന്നില്ല. വിശ്വാസം സംരക്ഷിക്കാന്‍ ഹിന്ദുക്കളേയും ചേര്‍ത്ത് പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്. അതേസമയം
എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന നിലപാട് തന്നെയാണ് ആര്‍എസ്എസ് നേതൃത്വം കൈകൊണ്ടത്.

സമാന നിലപാടാണ് ബിജെപി നേതാവായ കെ സുരേന്ദ്രനും മുന്നോട്ട് വെച്ചത്. എന്നാല്‍ ശബരിമല' വിഷയം കത്താന്‍ തുടങ്ങിയതോടെ പിണറായി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്‍. ശബരിമല സ്ത്രീപ്രവേശം വൈകാരിക പ്രശ്നമായി മാറിയെന്നും വിഷയത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് ദുരുദ്ദേശപരമാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 ഇടതുപക്ഷ നിലപാട്

ഇടതുപക്ഷ നിലപാട്

ശബരി സ്ത്രീ പ്രവേശനം സംബന്ധിച്ച് പരുോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെച്ച അഭിപ്രായമായിരുന്നു തുടക്കത്തില്‍ കെ സുരേന്ദ്രനും മുന്നോട്ട് വെച്ചത്. സ്ത്രീകള്‍ വ്രതമെടുക്കുന്നതാണ് എല്ലാവരും പ്രശ്നമായി ഉയ്‍ത്തികാട്ടുന്നത്. എന്നാല്‍ പുരുഷഭക്തര്‍ പുരുഷഭക്തന്മാരും നാൽപത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ എന്നായിരുന്നു സുരേന്ദ്രന്‍ ചോദിച്ചത്.

 വിശുദ്ധമായി കാണണം

വിശുദ്ധമായി കാണണം

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അർത്ഥമില്ല.
യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പൻ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നൽകിയതെന്ന വസ്തുത വിസ്മരിക്കരുത്.

 ആര്‍‌ത്തവം

ആര്‍‌ത്തവം

പിന്നെ ആർത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയിൽ മാനവജാതി നിലനിൽക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത് എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സുരേന്ദ്രന്‍. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

 പ്രതികരണം

പ്രതികരണം

ശബരിമലയിലെ സ്ത്രീപ്രവേശനപ്രശ്നം സുപ്രീംകോടതിവിധിയോടുകൂടി ഒരു താത്വിക പ്രശ്നം എന്ന നിലയിൽനിന്ന് കോടിക്കണക്കിനു വരുന്ന വിശ്വാസി സമൂഹത്തെ ബാധിക്കുന്ന ഒരു വൈകാരിക പ്രശ്നമായി മാറിയിരിക്കുകയാണ്. ആചാരപരിഷ്കരണങ്ങളും കാലാനുസൃതമായ മാറ്റങ്ങളും നീതിന്യായകോടതികൾക്കും ഭരണകൂടങ്ങൾക്കും മാത്രമായി നിർവഹിക്കാൻ കഴിയുന്ന ഒന്നല്ലെന്നാണ് വിധിയോടുള്ള സമൂഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.

 വിപരീതഫലം

വിപരീതഫലം

നിരന്തരമായ ചർച്ചകളും ബോധവൽക്കരണവും ആവശ്യമായ സാവകാശവും ഇതിനായി വേണ്ടിവരും. വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ അവധാനതയോടെ സമീപിക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾ തയ്യാറായില്ലെങ്കിൽ വിപരീതഫലമാണുണ്ടാവുക.

 അശാന്തി

അശാന്തി

കേരളസർക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് സാമൂഹ്യപരിഷ്കരണലക്ഷ്യം വെച്ചുള്ളതല്ലെന്നും മറിച്ച് ദുരുദ്ദേശപരമാണെന്നും വ്യക്തമാവുക കൂടിചെയ്യുമ്പോൾ പ്രശ്നം കൂടുതൽ വഷളാവുകയാണ്. ഫലത്തിൽ ശാന്തി തേടി ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് ഇതുവഴി അശാന്തിയാണ് ലഭിക്കുന്നത്.

 അവ്യക്തത

അവ്യക്തത

ബന്ധപ്പെട്ട ഒരു തലത്തിലും ആശയവിനിമയം നടത്താതെ സങ്കീർണ്ണമായ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ഒരു മുൻധാരണയുമില്ലാതെയാണ് ഇടതുസർക്കാർ ഈ പ്രശ്നം കൈകാര്യം ചെയ്തത്. ദേവസ്വം ബോർഡിനും സർക്കാരിനും ഇക്കാര്യത്തിൽ തികഞ്ഞ അവ്യക്തതയാണുള്ളത്.

 അനുവദിച്ച് കൊടുക്കില്ല

അനുവദിച്ച് കൊടുക്കില്ല

ലിംഗസമത്വം എല്ലാ മതങ്ങൾക്കും ബാധകമാണെന്ന് എന്തുകൊണ്ടാണ് ഈ സർക്കാരിനു തോന്നാത്തത് ? ശബരിമലയെയും ഹിന്ദുസമൂഹത്തെയും തകർക്കുക എന്ന ഉദ്ദേശത്തിലാണ് സി. പി. എം സർക്കാർ മുന്നോട്ടുപോകുന്നതെങ്കിൽ അതനുവദിച്ചുകൊടുക്കാനാവില്ല.

Recommended Video

cmsvideo
ഹൈന്ദവ വിശ്വാസികളോടുള്ള അനീതിയെന്ന് പിപി മുകുന്ദൻ
 ഭക്ത സമൂഹത്തിന്

ഭക്ത സമൂഹത്തിന്

അവിശ്വാസികളും അരാജകവാദികളുമല്ല ശബരിമലയിലെ പരിഷ്കരണങ്ങൾക്കു മുൻകൈയെടുക്കേണ്ടത് മറിച്ച് ശബരിമല നിലനിന്നുകാണണമെന്നാഗ്രഹിക്കുന്ന ഭക്തസമൂഹത്തിന്റെ പ്രതിനിധികളാണ്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
k surendrans facebook post about sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X