Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയിലേക്ക് അന്യസംസ്ഥാനക്കാരായ ആര്‍എസ്എസുകാര്‍ എത്തും, വാശി കാണിച്ചാല്‍ വിവരമറിയുമെന്ന് സുരേന്ദ്രന്‍

സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ സംഘര്‍ഷഭരിതമായിരുന്നു ശബരിമല. തുലാമാസ പൂജയ്ക്ക് മലകയറാനെത്തിയ ഒരൊറ്റ യുവതിയേയും പ്രതിഷേധകര്‍ മലചവിട്ടിച്ചിട്ടില്ല. മണ്ഡലകാലത്തും യുവതികളെ മലകയറാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും തന്നെയാണ് ബിജെപിയും സംഘപരിവാറും ആവര്‍ത്തിക്കുന്നത്.

ഇതിനിടെ ഒരു ദിവസത്തെ പൂജയ്ക്കായി നവംബര്‍ അഞ്ചിന് ശബരിമല നടതുറക്കുമ്പോള്‍ യുവതികളിടെ പ്രവേശനം തടയാന്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് വിവരം.

 നടത്തുറക്കും

നടത്തുറക്കും

നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. ആറാം തീയതിയാണ് പൂജ. ഈ ദിവസം യുവതികള്‍ മല കയറാന്‍ എത്തിയേക്കുമെന്നാണ് സൂചന. അതുകൊണ്ട് ഇവരെ തടയാന്‍ സര്‍വ്വ സജ്ജീകരണങ്ങളുമായി മുന്നിട്ടിറങ്ങാനാണ് ആര്‍എസ്എസ് രംഗത്തിറങ്ങുമെന്ന സൂചനയുണ്ടെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇടപെടേണ്ടി വരും

ഇടപെടേണ്ടി വരും

ഇതിനായി അന്യസംസ്ഥാനത്ത് നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരെ കൂടി ശബരിമലയില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇവര്‍ പ്രതിഷേധിക്കാന്‍ ഉണ്ടായാല്‍ പോലീസ് ഇവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. ഇതോടെ മറ്റ് സംസ്ഥാനങ്ങളും വിഷയത്തില്‍ ഇടപെടേണ്ടി വരും.

 ബന്ധം വഷളാകും

ബന്ധം വഷളാകും

ഇത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകുന്നതിന് കാരണമായേക്കുമെന്നും ഇത് വഴി ശബരിമല സ്ത്രീപ്രവേശനം ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും വാര്‍ത്തയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ പരാമവധി പേരെ രംഗത്തിറക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യം.

 വീട് കയറി ഇറങ്ങും

വീട് കയറി ഇറങ്ങും

ഇത്തരത്തില്‍ പ്രശ്നം പടര്‍ന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടേക്കുമെന്നാണ് ആര്‍എസ്എസ് കണക്കാക്കുന്നത്രേ.അതിനിടെ നവംബര്‍ ഒന്ന് മുതല്‍ നാല് വരെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളും കയറി ഇറങ്ങി ശബരിമല വിഷയത്തെ കുറിച്ച് ആളുകള്‍ക്ക് അവബോധം നല്‍കാന്‍ ശ്രമിക്കുമത്രേ.

 പ്രതിഷേധ പരിപാടി

പ്രതിഷേധ പരിപാടി

ലഘുലേഖകളുമായി വീടുകള്‍ കയറി ഇറങ്ങാനുള്ള പദ്ധതിയും ഉണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. പ​ന്ത​ളം​ ​കൊ​ട്ടാ​ര​വും​ ​വി​ശ്വാ​സി​ക​ളെ​ ​പ​ങ്കെ​ടു​പ്പി​ച്ച് ​പ്ര​തി​ഷേ​ധ​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​രൂ​പം​ ​ന​ൽ​കി​യി​ട്ടു​ണ്ടെന്നും വാര്‍ത്തയില്‍ ഉണ്ട്.

 മഹായജ്ഞം

മഹായജ്ഞം

സ​ന്യാ​സി​മാ​രെ​യും​ ​സാ​മൂ​ഹ്യ​ ​​ ​സാം​സ്കാ​രി​ക​ ​പ്രവര്‍ത്തകരേയും​ ​പ​ങ്കെ​ടു​പ്പി​ച്ച് ​ന​ട​ത്തു​ന്ന​ ​യാ​ത്ര​ ​മ​ഹാ​യ​ജ്ഞ​ത്തോ​ടെ​ ​അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ​നീ​ക്കം.​ ​യ​ജ്ഞ​ത്തി​ൽ​ ​ ​ഇ​ന്ത്യ​യ്ക്ക് ​അ​ക​ത്തും​ ​പു​റ​ത്തു​നി​ന്നു​മു​ള്ള​ ​മു​ഴു​വ​ൻ​ ​ഗു​രു​സ്വാ​മി​മാ​രെ​യും​ ​പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള​ ​നീ​ക്ക​വും​ ​കൊ​ട്ടാ​രം​ ​ന​ട​ത്തു​ന്നുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.

 നിലപാട് കടുപ്പിച്ചു

നിലപാട് കടുപ്പിച്ചു

അതേസമയം പ്രതിഷേധം മറികടന്ന് പിടിവാശിയുമായി മുന്നോട്ട് പോകാനാണ് നീക്കമെങ്കിലും പ്രത്യാഘാതം വലുതായിരിക്കുമെന്ന് മുന്നറിയിപ്പ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

Recommended Video

cmsvideo
    ശോഭ സുരേന്ദ്രനെ വലിച്ചുകീറി ഭിത്തിയില്‍ ഒട്ടിച്ച് അവതാരകന്‍ | OneIndia Malayalam
     പ്രത്യാഘാതം

    പ്രത്യാഘാതം

    ദക്ഷിണേന്ത്യൻ സംസ്ഥാന സർക്കാരുകളൊന്നും തന്നെ ശബരിമലയിൽ യുവതീ പ്രവേശത്തെ അംഗീകരിക്കില്ല എന്നത് ഒരു വസ്തുതയാണ്. സമരം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുകയാണ്. പിടിവാശി അവസാനിപ്പിച്ചില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും പിണറായി സർക്കാർ നേരിടാൻ പോകുന്നത്.

    ഫേസ്ബുക്ക് പോസ്റ്റ്

    ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+