കേരളത്തില്‍ ബന്ദ് വേണ്ട! ഉത്തരവാദിത്തമില്ലാതെ പെരുമാറരുതെന്ന് കെ സുരേന്ദ്രന്‍
ഇന്ധന വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കാളാഴ്ച സപത്ംബര്‍ 10 തിങ്കളാഴ്ച രാജവ്യാപകമായി ഹര്‍ത്താല്‍ നടത്തുമെന്ന് വ്യക്തമാക്കുകയാണ് ഇടതു സംഘടനകള്‍, സിപിഎം, സിപിഐ(എം എൽ), എസ് യു സി ഐ( കമ്മ്യൂണിസ്റ്റ്), ആർ എസ് പി തുടങ്ങിയ പാർട്ടികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കർഷകർ ദുരിതത്തിലാണ്. യുവാക്കൾക്കു തൊഴിലില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നു. ബാങ്കുകളിൽ കിട്ടാക്കടം പെരുകുന്നു എന്നിവയെല്ലാം ഇടതു സംഘനകള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കണമെന്ന് വ്യക്തമാക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പ്രളയദുരിതം മൂലം ഒരു വലിയ വിഭാഗം ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ സിപിഐഎമ്മിനെപ്പോലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്സും ഉത്തരവാദിത്വമില്ലാതെ പെരുമാറരുതെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഇടതു സംഘടനകള്‍
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ഒന്‍പത് മുതല്‍ മൂന്ന് വരെയാണ് കോണ്‍ഗ്രസിന്‍റെ ഭാരത് ബന്ധ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താല്‍ നടത്തുമെന്ന് ഇടതു സംഘടനകളും അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികള്‍
വാഹനങ്ങള്‍ തടയില്ലെന്നും പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിക്കുമെന്നും ബിഎസ്പി ഒഴികേയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ബന്ദിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

ഇടതു സംഘടനകള്‍
രാജ്യത്തെ സാമ്പത്തിക മേഖലയെ തകര്‍ച്ചയിലേക്ക് തള്ളി വിടുന്ന ഇന്ധനവില വര്‍ധനവിനെ പിടിച്ചു നിര്‌ത്താന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാരിന്‍റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ പ്രയാസമെല്ലാം സാധാരണക്കാരനാണ് അനുഭവിക്കുന്നതെന്നും സംഘടനകള്‍ പറയുന്നു.

കേരളത്തെ ഒഴിവാക്കാണം
അതേസമയം പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ കക്ഷികള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന ഘടകത്തിന്‍റെ നിലപാട് ആരായുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പറയുന്നത്.

കടുത്ത വിമര്‍ശനം
ഇതിനിടെയാണ് ബന്ദിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി നേതാവ് കെ രംഗത്തെത്തിയത്. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം-ഹർത്താൽ, ബന്ദ് തുടങ്ങിയ പ്രതിഷേധങ്ങൾ പ്രതിപക്ഷം ഒരവകാശമായി കരുതുന്നതുകൊണ്ട് അതിനെ എതിർക്കുന്നില്ല. എന്നാൽ കേരളത്തെ ആ ബന്ദിൽ നിന്നൊഴിവാക്കണം. കാരണം പ്രളയദുരിതം മൂലം ഒരു വലിയ വിഭാഗം ജനങ്ങൾ കഷ്ടപ്പെടുകയാണ്.

സ്ഥിതിയില്ല
കുട്ടനാട്ടിലും പരിസരത്തും ഇനിയും വെള്ളം ഇറങ്ങിയിട്ടില്ല. ആയിരക്കണക്കിനാളുകൾ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. വീട്ടിൽ തിരിച്ചെത്തിയ പലർക്കും കിടന്നുറങ്ങാനോ ഭക്ഷണം പാകം ചെയ്തു കഴിക്കാനോ കഴിയുന്ന സ്ഥിതിയില്ല.

കിട്ടിയില്ല
എലിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നതിനാൽ പലരും ആശിപത്രിയിലാണ്. സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ ഇതുവരെ കിട്ടിയിട്ടില്ല. മുഖ്യമന്ത്രി നാട്ടിലില്ല. മന്ത്രിസഭായോഗം കൂടാനാവുന്നില്ല.

ഉത്തരവാദിത്വമില്ലാതെ
മന്ത്രിമാരാണെങ്കിൽ തമ്മിലടിയിലും. പൊലീസിന് പിടുപ്പതു പണി വേറെയുണ്ട്. അതെല്ലാം പരിഗണിച്ച് ഈ ബന്ദിൽ നിന്ന് കേരളത്തെ ഒഴിവാക്കണം. സി. പി. എമ്മിനെപ്പോലെ പ്രതിപക്ഷമായ കോൺഗ്രസ്സും ഉത്തരവാദിത്വമില്ലാതെ പെരുമാറരുത്.

മതിയല്ലോ
വല്ല കരിദിനമോ പ്രതിഷേധദിനമോ ഒക്കെ നടത്തി ഈ സമരം അവസാനിപ്പിക്കണം. മോദിയെ വിറപ്പിക്കാൻ യു. പിയിലും മധ്യപ്രദേശിലും ദില്ലിയിലും മഹാരാഷ്ട്രയിലുമൊക്കെ ബന്ദ് വിജയിപ്പിച്ചാലും മതിയല്ലോ.

കൂനിമേല്‍ കുരു
അവിടെയൊന്നും ഈ ബന്ദ് വിജയിക്കാൻ പോകുന്നില്ലെന്നത് വേറെ കാര്യം. കൂനിൻമേൽ കുരുവായി മാറാൻ ചെന്നിത്തലയും ചാണ്ടിയും മുതിരരുത് എന്നഭ്യർത്ഥിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications