കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃഭൂമിക്കെതിരായ പ്രതിഷേധം: മുഴുവന്‍ ഹിന്ദുക്കളുടേയും വികാരമാണെന്ന് കെ സുരേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് എസ് ഹരീഷിന്‍റെ മീശ നോവലിനെതിരേയും അത് പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരേയും ഹിന്ദുപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ എഴുത്തുകാരനേയും നോവലിനേയും ബഹിഷ്കരിക്കാന്‍ സംഘടനകള്‍ ആഹ്വാനം ചെയ്തു. ഒപ്പം മാതൃഭൂമിയേയും. ആദ്യഘട്ടത്തില്‍ മാതൃഭൂമിയെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ പിന്നീട് മാതൃഭൂമിക്ക് പരസ്യം നല്‍കുന്ന സ്ഥാപങ്ങള്‍ക്കെതിരേയും തിരിഞ്ഞു.

പത്രത്തിന് പരസ്യം നല്‍കുന്നത് ഒഴിവാക്കിയില്ലേങ്കില്‍ സ്ഥാപനങ്ങള്‍ പൂട്ടിക്കുമെന്നായിരുന്നു ഭീഷണി. ഇപ്പോള്‍ മീശയ്ക്കും മാതൃഭൂമിക്കും എതിരായ ഹിന്ദുസംഘടനകളുടെ പ്രചരണത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇപ്പോള്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ ഒരു സംഘടനയുടേയും നേതൃത്വത്തിലല്ലെന്നും മുഴുവന്‍ ഹിന്ദുക്കളുടെ വികാരം ആണെന്നും കെ സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് വായിക്കാം

പ്രതിഷേധം

പ്രതിഷേധം

മീശ പ്രസിദ്ധീകരിച്ചതോടെ തുടങ്ങിയ ഹിന്ദു സംഘപരിവാര്‍ സംഘടനയും പ്രതിഷേധങ്ങള്‍ നോവല്‍ മാതൃഭൂമിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടതോടെയാണ് അവസാനിച്ചത്. എന്നാല്‍ മാതൃഭൂമിയുടെ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ 10 ദിവസങ്ങള്‍ക്കിപ്പുറം മാതൃഭൂമി ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചും മീശ നോവലിനെ കുറിച്ചും എഡിറ്റോറിയില്‍ എഴുതി.

ബഹിഷ്കരണം

ബഹിഷ്കരണം

ഇതോടെ സംഘപരിവാര്‍ ഹിന്ദു അനുകൂല സംഘടനകള്‍ മാതൃഭൂമിക്കെതിരെ ബഹിഷ്കരണ ആഹ്വാനം മുഴക്കി. ഇപ്പോള്‍ മാതൃഭൂമിക്ക് പരസ്യം നല്‍കിയാല്‍ ആ സ്ഥാപനങ്ങളേയും ബഹിഷ്കരിക്കുമെന്നാണ് ആഹ്വാനം. സോഷ്യല്‍ മീഡിയ വഴി വന്‍ പ്രചാരണമാണ് മാതൃഭൂമിക്കെതിരെ നടക്കുന്നത്. പ്രതിഷേധവും സമ്മര്‍ദ്ദവും കൂടിയതോടെ മാതൃഭൂമിക്ക് പരസ്യം നല്‍കില്ലെന്ന് ഭീമ ജ്വല്ലറി വ്യക്തമാക്കി.

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

മറ്റ് കമ്പനികള്‍ കൂടി പരസ്യം പിന്‍വലിച്ചില്ലേങ്കില്‍ സ്ഥാപനങ്ങള്‍ പൂട്ടിക്കുമെന്നാണ് ഇപ്പോള്‍ ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന ഭീഷണി. മാതൃഭൂമിയെ പൂട്ടിക്കാനുള്ള രണ്ടാം ഘട്ട കാമ്പെയ്ന്‍ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപക പ്രചരണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. പോസ്റ്റ് ഇങ്ങനെ

പ്രതിഷേധമുള്ളവര്‍

പ്രതിഷേധമുള്ളവര്‍

മീശക്കെതിരായ നിലപാട് ഏതെങ്കിലും ഒരു സംഘടന എന്തെങ്കിലും ഒരു താൽപ്പര്യത്തിന്റെ പേരിൽ എടുത്തതാണെന്നു കരുതാനാവില്ല. എൻ. എസ്. എസ്, എസ്. എൻ. ഡി. പി, ബ്രാഹ്മണസഭ അടക്കം ഒട്ടുമിക്ക ഹിന്ദുസംഘടനകളും ഒട്ടേറെ നിഷ്പക്ഷരായ സാമൂഹ്യപ്രവർത്തകരും ഡോക്ടർ ജോർജ്ജ് ഓണക്കൂർ അടക്കമുള്ള ആത്മാഭിമാനമുള്ള സാഹിത്യകാരൻമാരും ഈ വിഷയത്തിൽ പ്രതിഷേധമുള്ളവരാണ്.

ഹിന്ദു സമൂഹം

ഹിന്ദു സമൂഹം

ഇനി ഒരു സംഘടനയുടേയും പിൻബലമില്ലെങ്കിലും ഈ പ്രതിഷേധം ഹിന്ദുസമൂഹം ഏറ്റെടുക്കുമായിരുന്നു. ഒരുപാടു കാലത്തെ അവഗണനയും വിവേചനവും അവഹേളനവും മൂലം കേരളത്തിലെ ഭൂരിപക്ഷസമുദായത്തിനിടയിൽ വലിയ പ്രതിഷേധം സ്വമേധയാ ഉടലെടുത്തിരിക്കുന്നു എന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

നബി തിരുമേനിയോട്

നബി തിരുമേനിയോട്

നബി തിരുമേനിയുടെ കാര്യത്തിൽ എടുത്ത നിലപാട് ഹിന്ദുസമൂഹത്തോടും കാണിക്കേണ്ടതായിരുന്നു എന്ന അഭിപ്രായം പൊതുസമൂഹത്തിൽ പലർക്കുമുണ്ട്. ഒട്ടേറെ മുസ്ളീം കൃസ്ത്യൻ സഹോദരൻമാർക്കും ഇതേ അഭിപ്രായമുണ്ട്.

ഭീമാ ജ്വല്ലറി

ഭീമാ ജ്വല്ലറി

മറ്റു പല തലങ്ങളിലേക്കും ഇത് വളരുന്നതിനു മുൻപ് ദുരഭിമാനം വെടിഞ്ഞ്‌ ഹിന്ദുസമൂഹത്തോട് മാപ്പുപറയാൻ ബന്ധപ്പെട്ടവർ തയ്യാറാവുകയാണ് വേണ്ടത്. ഒരു കോൺഗ്രസ്സ് നേതാവ്‌ ഭീമാ ജ്വല്ലറി പൂട്ടിക്കണമെന്നു പറഞ്ഞതായി കേട്ടു.

ഒരിക്കലും നടടക്കില്ല

ഒരിക്കലും നടടക്കില്ല

അതൊന്നും നടക്കുന്ന കാര്യമല്ല. ആ നേതാവ് സ്വന്തം പാർട്ടിയുടെ കച്ചവടം കേരളത്തിൽ പൂട്ടിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത മറക്കേണ്ട. കേരളത്തിലെ ഭൂരിപക്ഷ സമൂഹം മനസ്സുവെച്ചാൽ ഒരു സ്ഥാപനമല്ല ഒരായിരം സ്ഥാപനം ഇവിടെ ഉയർത്തിക്കെണ്ടുവരാൻ കഴിയുമെന്ന് ഓർമ്മിക്കുന്നത് നല്ലത്.

ആണൊരുത്തന്‍

ആണൊരുത്തന്‍

ഇവിടുത്തെ സ്വർണ്ണക്കള്ളക്കടത്തുകാർ നടത്തുന്ന ഏതെങ്കിലും ഒരു സ്ഥാപനത്തെക്കുറിച്ച് ഇങ്ങനെ പറയാനുള്ള ആർജ്ജവം കേണഗ്രസ്സ് തറവാട്ടിൽ പിറന്ന ആണരൊത്തനു ഈ നൂറ്റാണ്ടിലുണ്ടാവുമോ?

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
k surendrans facebook post regarding mathrubhumi hate campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X