കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലേത് നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവന്‍റെ വിജയം.. ഫേസ്ബുക്ക് വീഡിയോയുമായി സുരേന്ദ്രന്‍

  • By Aami Madhu
Google Oneindia Malayalam News

ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്തുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ ഹൈന്ദവ സമൂഹം നേടിയ ഐതിഹാസിക വിജയമാണെന്ന് വ്യക്തമാക്കി കെ സുരേന്ദ്രന്‍. തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് പ്രതിഷേധസമര വിജയത്തെ കുറിച്ച് കെ സുരേന്ദ്രന്‍ വാചാലനായത്.

മാമന്‍ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു.. പക്ഷെ.. കവി അയ്യപ്പനെതിരെ മീ ടു ആരോപണംമാമന്‍ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു.. പക്ഷെ.. കവി അയ്യപ്പനെതിരെ മീ ടു ആരോപണം

കുറുക്കുവഴികളിലൂടെ സ്ത്രീകളെ പ്രത്യേകിച്ച് ആക്റ്റിവിസ്റ്റുകളെ മലചവിട്ടിക്കാനുള്ള പിണറായി സര്‍ക്കാരിന്‍റെ ശ്രമങ്ങളെ ചെറുത്ത തോല്‍പ്പിച്ചത് എങ്ങനെയെന്നും വിജയം കൈവരിച്ചത് എങ്ങനെയെന്നും സുരേന്ദ്രന്‍ തന്‍റെ വീഡിയോയില്‍ പങ്കുവെച്ചു. സുരേന്ദ്രന്‍റെ വാക്കുകള്‍ ഇങ്ങനെ

 സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധി

ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വരും മുന്‍പ് ബിജെപിയില്‍ നിന്ന് ശബരിമല സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്ത് വ്യക്തിയായിരുന്നു കെ സുരേന്ദ്രന്‍. ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ പുറത്തുനിര്‍ത്തരുതെന്ന് നെടുനിളന്‍ ഫേസ്ബുക്ക് പോസ്റ്റും സുരേന്ദ്രന്‍ എഴുതിവിട്ടിരുന്നു.

 മുന്‍നിരയില്‍

മുന്‍നിരയില്‍

എന്നാല്‍ തുലാമാസം ഒന്നിന് നട തുറന്നതോടെ ശബരിമല സ്ത്രീപ്രവേശനം ബിജെപി രാഷ്ട്രീയ ആയുധമാക്കി. ഇതോടെ കെ സുരേന്ദ്രന്‍ തന്‍റെ നിലപാട് തിരുത്തി. സ്ത്രീപ്രവേശനത്തെ ന്യായീകരിച്ചുകൊണ്ടുള്ള പോസ്റ്റും മുക്കി. പിന്നാലെ ശബരിമലയില്‍ പ്രതിഷേധത്തിന് മുന്‍നിരയില്‍ തന്നെ ഉണ്ടാവുകയും ചെയ്തു.

 പ്രതിഷേധ സമരം

പ്രതിഷേധ സമരം

കഴിഞ്ഞ ആറ് ദിവസങ്ങള്‍ കലാപസമാനമായ അന്തരീക്ഷമായിരുന്നു ശബരിമലയില്‍. വിധി നടപ്പാക്കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നപ്പോള്‍ ഒരു സ്ത്രീയേയും മലകയറ്റില്ലെന്ന് ഉറപ്പിച്ച് പ്രതിഷേധകരും നിലകൊണ്ടു. ചരിത്രത്തിലേക്ക് നടന്ന് കയറാന്‍ പത്തോളം സ്ത്രീകള്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് എല്ലാവര്‍ക്കും മലയിറങ്ങേണ്ടി വന്നു.ഇതിനെ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്‍റെ ഐതിഹാസിക വിജയമാണെന്നാണ് കെ സുരേന്ദ്രന്‍ തന്‍റെ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. വാക്കുകളിലേക്ക്

 പരാജയപ്പെട്ടു

പരാജയപ്പെട്ടു

കേരളത്തിലെ ഹൈന്ദവ സമൂഹം ഐതിഹാസികമായ, ചരിത്രപരമായ ഒരു വിജയമാണ് നേടിയിരിക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ മര്‍ക്കട മുഷ്ടിയെ ചെറുത്തു തോല്‍പ്പിച്ചു കൊണ്ട് എല്ലാ കുറുക്കുവഴികളിലൂടെയും, എല്ലാവിധത്തിലുള്ള നീചമായ പ്രവര്‍ത്തികളിലുടെയും ശബരിമല അയ്യപ്പന്റെ പവിത്രയും ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കുന്നതിനു വേണ്ടിയുള്ള, ആചാരലംഘനം നടത്തുന്നതിന് വേണ്ടിയിട്ടുള്ള യുവതീ പ്രവേശം യുവതീ പ്രവേശനം സാധ്യമാക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും ഈ തുലാമാസ പൂജകള്‍ക്കിടയില്‍ പരാജയപ്പെട്ടിരിക്കുന്നു.

 സര്‍ക്കാര്‍ മുന്നോട്ട് പോയി

സര്‍ക്കാര്‍ മുന്നോട്ട് പോയി

കഴിഞ്ഞ ആറു ദിവസമായി ലോകമെമ്പാടുമുള്ള ഹൈന്ദവരും അമ്മമാരും സഹോദരിമാരും കണ്ണിലെണ്ണയൊഴിച്ച് രാത്രി പകലാക്കി കാത്തിരിക്കുകയായിരുന്നു.ഏതു വിധേനെയും ആചാര ലംഘനം യാഥാര്‍ത്ഥ്യമാക്കുമെന്നുമുള്ള നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോയി.

 മലചവിട്ടിക്കാന്‍

മലചവിട്ടിക്കാന്‍

സമ്മര്‍ദ്ദങ്ങളിലൂടെ പോലീസിന്റെ സഹായത്തോടെ പല കുറുക്കുവഴികളിലൂടെ പലവിധത്തിലുള്ള വ്യക്തികളെ പ്രത്യേകിച്ച് ആക്ടിവിസ്റ്റുകളെ ഇവിടെ കൊണ്ടുവന്ന് നിര്‍ബന്ധപൂര്‍വ്വം ശബരിമലയില്‍ പതിനെട്ടാം പടി ചവിട്ടിക്കാനുള്ള പരിശ്രമങഅങള്‍ നടത്തിയിരുന്നു.

 ശക്തമായ നിലപാട്

ശക്തമായ നിലപാട്

ആ ശ്രമങ്ങളെല്ലാം ഒറ്റെക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുകയായിരുന്നു. ഈ വിജയത്തില്‍ നന്ദി പറയേണ്ട കുറേ അധികം ആളുകള്‍ ഉണ്ട്. പ്രത്യേകിച്ചും ശബരിമലയിലെ തന്ത്രിവര്യന്‍മാര്‍ ഉറച്ച നിലപാട് എടുത്തു. ആചാര ലംഘനം നടക്കുകയാണെങ്കില്‍ നടയടത്ത് താക്കോല്‍ ഏല്‍പ്പിച്ച് തിരിച്ച് ഇറങ്ങുമെന്ന് അവര്‍ നിലപാടെടുത്തു.

 പോരാടാന്‍ തയ്യാറായി

പോരാടാന്‍ തയ്യാറായി

ഏറ്റവും ശക്തമായിട്ടുള്ള നിലപാട് പന്തളം രാജകൊട്ടാരത്തിന്‍റെ പ്രതിനിധികള്‍, അയ്യപ്പന്‍റെ കുടുംബക്കാര്‍ എന്നിവര്‍ ചരിത്രത്തില്‍ ഇന്ന് വരെ ഇല്ലാത്ത വിധത്തിലുള്ള ഉറച്ച നിലപാടെടുത്ത് സര്‍ക്കാരിനെതിരെ പോരാടാന്‍ തയ്യാറായി.

 ജനം ചെറുത്തു

ജനം ചെറുത്തു

അയ്യപ്പ സേവാ സമിതിയും ശബരിമല കര്‍മ്മ സമിതിയും നായര്‍ സര്‍വ്വീസ് സൊസൈറ്റിയും പട്ടിക ജാതി ഹിന്ദു സാംസ്കാരിക സംഘടനകളും ദളിത് സംഘടനകളും മലഅരയരുമെല്ലാം ഒറ്റെക്കെ്ടായി നമുക്കൊപ്പം നിന്നു. മുഖ്യമന്ത്രിവരെ ജാതീയമായി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടത്തിയിട്ടും അതിനെയെല്ലാം ജനം ചെറുത്തു.

 ആചാരംലംഘകരെ

ആചാരംലംഘകരെ

ആയിരക്കണക്കിന് അയ്യപ്പ ഭക്തര്‍ വെറും നിലത്തു കിടന്ന് മറ്റ് തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ സന്നിധാനത്ത് തമ്പടിച്ച് ദൗത്യം ഏറ്റെടുത്തു. ഒരു ആചാര ലംഘകയേയും ആക്റ്റിവിസ്റ്റിനേയും ഒരു മാവോയിസ്റ്റിനേയും ശബരിമലയില്‍ കാലുക്കുത്തിക്കില്ലെന്ന നിലപാട് എടുത്ത് ഉറച്ചു നിന്നു.

 ആട്ടിയോടിക്കപ്പെട്ടവന്‍റെ വിജയം

ആട്ടിയോടിക്കപ്പെട്ടവന്‍റെ വിജയം

അവരാണ് ഹിന്ദു സമൂഹത്തിന്‍റെ ശില്‍പികള്‍.ഈ വിജയം പതിറ്റാണ്ടുകളായി പരിഹസിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട ആക്ഷേപിക്കപ്പെട്ട, ആട്ടിയോടിക്കപ്പെട്ട വോട്ട് ബാങ്ക് അല്ലാത്ത ഗൗനിക്കേണ്ടതില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതിയ ഹിന്ദു സമൂഹം വിചാരിക്കുന്നിടത്ത് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കാന്‍ സാധിക്കുമെന്ന വിശ്വാസം പൊതുഹിന്ദുസമൂഹത്തിന് ലഭിച്ചു. ഈ വിജയം ഹിന്ദുസമൂഹത്തിന് മുന്നോട്ട് കുതിക്കാനുള്ള ഒരു ഊര്‍ജ്ജമാണ് ഇതെന്നും സുരേന്ദ്രന്‍ പറഞഅഞു

ഫേസ്ബുക്ക് വീഡിയോ

ഫേസ്ബുക്ക് വീഡിയോ പൂര്‍ണരൂപം

ഐജി ശ്രീജിത്തിന്‍റെ ശബരിമല ദര്‍ശനം പശ്ചാതാപമാക്കി ജനം ടിവി.. പൊങ്കാലയുമായി സോഷ്യല്‍ മീഡിയഐജി ശ്രീജിത്തിന്‍റെ ശബരിമല ദര്‍ശനം പശ്ചാതാപമാക്കി ജനം ടിവി.. പൊങ്കാലയുമായി സോഷ്യല്‍ മീഡിയ

English summary
k surendrans facebook vedio about sabarimala protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X