പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്, ' ബിജെപിയിലേത് കൃത്യമായ സംഘടനാ തിരഞ്ഞെടുപ്പ്'
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റിനെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന് കെ സുരേന്ദ്രന്. തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഔദ്യോഗികമായി പറയേണ്ടത് സംസ്ഥാന വരണാധികാരിയാണെന്നും താനല്ല എന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസര്‍ നാരായണന് നമ്പൂതിരി വിജ്ഞാപനം ഇറക്കിയിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിപുലമായ സംസ്ഥാന പ്രതിനിധി സമ്മേളനവും വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിയുടെ ബൂത്ത് മുതല്‍ അഖിലേന്ത്യാതലം വരെയുള്ള പുനഃസംഘടന പൂര്‍ത്തിയാക്കുന്ന പാര്‍ട്ടി ബിജെപിയാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.

'സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകളുണ്ടായിട്ടും ഏറ്റവുമാദ്യം ജില്ലാതലം വരെയുള്ള എല്ലാ സംഘടനാ തിരഞ്ഞെടുപ്പുകളും കൃത്യമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. 14 ജില്ലകളുടെ എണ്ണം മുപ്പതായി വര്‍ധിപ്പിച്ചിട്ടും വളരെ സുഗമവും ജനാധിപത്യപരമായും ആണ് ആ തിരഞ്ഞെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയത്. സംസ്ഥാന അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ,' സുരേന്ദ്രന് പറഞ്ഞു.
കോണ്‍ഗ്രസില്‍ നോമിനേഷനും സിപിഎമ്മില്‍ പാനല്‍ അവതരണവുമാണ് നേതൃത്വത്തെ തീരുമാനിക്കുന്നത് എന്നും അദ്ദേഹം പരിഹസിച്ചു. നേരെമറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചാണ് ബിജെപി സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നത്. പ്രസിഡന്റിനേയും 30 ദേശീയ കൗണ്‍സില്‍ അംഗങ്ങളേയും തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ തനിക്കവകാശമില്ല എന്നും അദ്ദേഹം പറഞ്ഞു.
മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ദേശീയ നേതൃത്വമാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ പേര് നേരത്തെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ പിന്നീട് നിലവിലെ അധ്യക്ഷന്‍ കെ സുരേന്ദ്രന് ഒരു അവസരം കൂടി നല്‍കിയേക്കും എന്നായിരുന്നു പറഞ്ഞത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, മുന്‍ പ്രസിഡന്റ് വി മുരളീധരന്, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്, മുന്‍ ഡിജിപി ജേക്കബ് തോമസ് എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍. ഇവരെയെല്ലാം മറികടന്നാണ് സംസ്ഥാനത്ത് ബിജെപി നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. 2020 ലാണ് കെ സുരേന്ദ്രന് ബിജെപിയുടെ അധ്യക്ഷനാകുന്നത്.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആദ്യമായി കേരളത്തില്‍ നിന്ന് ലോക്സഭയില്‍ ഒരു സീറ്റ് ലഭിച്ചത് സുരേന്ദ്രപക്ഷം വലിയ നേട്ടമായി ഉയര്‍ത്തി കാട്ടിയിരുന്നു. അതേ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിച്ച രാജീവ് ചന്ദ്രശേഖര്‍ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ












Click it and Unblock the Notifications