കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീബല്‍സിന്റെ കേരളാ പതിപ്പായ തോമസ് ഐസകില്‍ നിന്ന് ആരും സത്യം പ്രതീക്ഷിക്കുന്നില്ല; കെ സുരേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

നോട്ട് നിരോധനത്തിന്‍റെ ഭാഗമായി അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതോടെ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത് ബിജെപി നേതാവ് കെ സുരേന്ദ്രനാണ്. സുരേന്ദ്രന് അടപടലം ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍. ആര്‍ബിഐയുടെ കണക്കുകള്‍ പുറത്തുവന്നിട്ടും നോട്ട് നിരോധനത്തെ ന്യായീകരിച്ച സുരേന്ദ്രനെതിരെ തോമസ് ഐസകും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഒരു നൂണ നൂറുതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാവുമെന്ന് പറഞ്ഞ ഗീബല്‍സിന്റെ കേരളാ പതിപ്പായ ഡോ തോമസ് ഐസകില്‍ നിന്ന് ആരും സത്യം പ്രതീക്ഷിക്കുന്നില്ലെന്നാണ് ഐസകിന് മറുപടിയായി കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. . നോട്ടുനിരോധനത്തിനുശേഷം 18 ലക്ഷം അക്കൗണ്ടുകളില്‍ നിന്നായി മൂന്ന് ലക്ഷം കോടിയിലധികം വരുന്ന കണക്കില്‍പ്പെടാത്ത പണം ബാങ്കുകളില്‍ വന്നിട്ടുണ്ടെന്ന സത്യം അദ്ദേഹം കാണാതെ പോവുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്‍റെ എഫ് ബി പോസ്റ്റ് വായിക്കാം

സോഷ്യല്‍ മീഡിയ ട്രോള്‍

സോഷ്യല്‍ മീഡിയ ട്രോള്‍

ഏഷ്യാനെറ്റിലെ പഴയ ചാനല്‍ ചര്‍ച്ചയില്‍ നോട്ട് നിരോധനം സംബന്ധിച്ച് കെ സുരേന്ദ്രന്‍ കൈക്കൊണ്ട നിലപാടാണ് സുരേന്ദ്രന് തന്നെ പാരയായത്. തിരിച്ചെത്തുന്ന അസാധു നോട്ടുകളില്‍ മൂന്ന് ലക്ഷം കോടിയുടെ കുറവ് ഉണ്ടായില്ലെങ്കില്‍ ചര്‍ച്ചാ അവതാരകനായ വിനു പറയുന്ന പണി ഞാന്‍ എടുക്കാം എന്നായിരുന്ന സുരേന്ദ്രന്‍റെ പ്രതികരണം.

ആര്‍ബിഐയുടെ കണക്ക്

ആര്‍ബിഐയുടെ കണക്ക്

എന്തായാലും റിസര്‍വ്വ് ബാങ്കിന്‍റെ കണക്ക് പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയ സുരേന്ദ്രനെ വിടാതെ പിടിച്ചു. മാത്രമല്ല തോമസ് ഐസകും സുരേന്ദ്രന് ഇപ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരുന്നു. സുരേന്ദ്രന് വിനു എന്തായാലും ഒരു പണികൊടുക്കണം എന്നാണ് തോമസ് ഐസ്ക് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ തോമസ് ഐസകിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേന്ദ്രന്‍. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സത്യം പ്രതീക്ഷിക്കുന്നില്ല

സത്യം പ്രതീക്ഷിക്കുന്നില്ല

ഒരു നൂണ നൂറുതവണ ആവർത്തിച്ചാൽ അത് സത്യമാവുമെന്ന് പറഞ്ഞ ഗീബൽസിന്റെ കേരളാ പതിപ്പായ ഡോ. തോമസ് ഐസക്കിൽ നിന്ന് ആരും സത്യം പ്രതീക്ഷിക്കുന്നില്ല. നോട്ടുനിരോധനത്തിനു ശേഷം 18 ലക്ഷം അക്കൗണ്ടുകളിൽ നിന്നായി 3 ലക്ഷം കോടിയിലധികം വരുന്ന കണക്കിൽപ്പെടാത്ത പണം ബാങ്കുകളിൽ വന്നിട്ടുണ്ടെന്ന സത്യം അദ്ദേഹം കാണാതെ പോവുകയാണ്.

വർദ്ധിച്ചു

വർദ്ധിച്ചു

2013-14 ൽ രാജ്യത്തിന്റെ നികുതിവരുമാനം 6.38 ലക്ഷം കോടിയായിരുന്നെങ്കിൽ 2017-18 ൽ അത് 10.2 ലക്ഷം കോടിയാണ്. 2014 മാർച്ചിൽ രാജ്യത്ത് 3.8 കോടി നികുതിദായകരാണുണ്ടായിരുന്നത്. 2017-18 ൽ 6. 86 കോടിയാണ്. GST വഴി വർദ്ധിച്ചത് 72.5 ശതമാനം നികുതിദായകരാണ്. 66.17 ആളുകളിൽനിന്ന് 1.14 കോടിയായി നികുതിദായകരുടെ എണ്ണം വർദ്ധിച്ചു.

എല്ലാം സുതാര്യമായി

എല്ലാം സുതാര്യമായി

പണമുള്ളവരെല്ലാം ഇടപാടുകൾ ബാങ്കുവഴിയാക്കി. ഹവാല ഇടപാടുകൾ കുറഞ്ഞു. രണ്ടുലക്ഷം ഷെൽ കമ്പനികളെ പൂട്ടിച്ചു. ബിനാമി പ്രോപ്പർട്ടി നിയമം ശക്തമാക്കി. സമ്പദ്‌ഘടന സുതാര്യമാക്കി. സംസ്ഥാനങ്ങൾക്കുള്ള വിഹിതം വർദ്ധിപ്പിക്കാനായി.

നശീകരണ വാസന

നശീകരണ വാസന

എന്തിനേയും എതിർക്കുക എന്ന നശീകരണ വാസനയാണ് തോമസ് ഐസക്കിനെ നയിക്കുന്നത്. GST യെ ആദ്യം നഖശിഖാന്തം എതിർത്ത ഐസക്കിന് പിന്നീട് മാറ്റി പറയേണ്ടിവന്നു. ADB ഉദ്യോഗസ്ഥരെ കരി ഓയിൽ ഒഴിച്ചു. ഇപ്പോൾ സ്തുതി പാടുന്നു.

വീഴ്ച മറക്കാന്‍

വീഴ്ച മറക്കാന്‍

പ്രളയദുരിതത്തിലെ വീഴ്ച മറയ്ക്കാൻ പുതിയ അടവുമായി ഇറങ്ങിയിരിക്കുകയാണ് ഐസക്ക്. പിണറായി വിജയൻ കേന്ദ്രസർക്കാരിനെ പ്രകീർത്തിക്കുന്നതുകൊണ്ടാണ് ഐസക്ക് കേന്ദ്രവിരുദ്ധ നീക്കം ശക്തിപ്പെടുത്തുന്നതെന്ന് പാർട്ടിക്കുള്ളിലെ കരക്കമ്പി.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
k surendrans reply to thomas issac in facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X