കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായുള്ള മാവിലെ ആളുകള്‍ കല്ലെറിയൂ.. ട്രോളുകള്‍ക്ക് മറുപടിയുമായി കെ സുരേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

നോട്ട് നിരോധനത്തിന് ശേഷം തിരിച്ചെത്തിയ അസാധു നോട്ടുകളുടെ കണക്കുകള്‍ പുറത്ത് വന്ന പിന്നാലെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് ഇരയാകേണ്ടി വന്നത് ബിജെപി നേതാവ് കെ സുരേന്ദ്രനാണ്. നോട്ടു നിരോധന സമയത്ത് ഏഷ്യാനെറ്റിലെ ചാനല്‍ ചര്‍ച്ചയില്‍ അസാധുവാക്കിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിലേക്ക് തിരിച്ചെത്തുമ്പോള്‍ മൂന്നുലക്ഷം കോടിയുടെ കുറവുണ്ടാകുമെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. അങ്ങനെ അല്ല എങ്കില്‍ താന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ പറയുന്ന പണിയെടുക്കാമെന്നായിരുന്നു വെല്ലുവിളി.

എന്തായാലും 99.3 ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ റിപ്പോര്‍ട്ട് പുറത്തുവന്ന പിന്നാലെ അന്നത്തെ വീഡിയോ വീണ്ടും എടുത്തിട്ടാണ് സുരേന്ദ്രന് നേരെ ആക്രമണം. ഇതോടെ സൈബര്‍ ആക്രണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുരേന്ദ്രന്‍ ട്രോളുകള്‍ക്ക് മറുപടി നല്‍കിയത്.

തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ

തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ

നോട്ട് നിരോധനം നടക്കുമ്പോള്‍ ആയിരത്തിന്റേയും അഞ്ഞൂറിന്റേതുമായി 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍15.31 ലക്ഷം കോടി നോട്ടുകള്‍ തിരിച്ചെത്തിയതായാണ് ആര്‍ബിഐ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കേന്ദ്ര സര്‍ക്കാരിനേയും നോട്ട് നിരോധനത്തെ ന്യായീകരിച്ചവരേയും തേച്ചൊട്ടിക്കുകയാണ് സോഷ്യല്‍ മീഡിയ.

പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്
ആസൂത്രിത പ്രചരാണമാണെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. സുരേന്ദ്രന്‍റെ വാക്കുകള്‍ ഇങ്ങനെ-തിരിച്ചെത്തിയ നോട്ടുകളെല്ലാം വൈറ്റ് മണിയാണെന്ന് ആരാണ് പറഞ്ഞത്..എത്തിയതില്‍ നല്ലൊരു ശതമാനവും കള്ളപ്പണമാണ്.

അടപ്പിച്ചിട്ടുണ്ട്

അടപ്പിച്ചിട്ടുണ്ട്

നോട്ട് നിരോധിച്ച സമയത്ത് ആര്‍ബിഐ തന്നെ നോട്ടുകള്‍ കടലില്‍ എറിയുകയോ കത്തിക്കുകയോ ചെയ്യേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അത് കണക്കില്‍ പെടാത്തത് ആണെങ്കില്‍ ഡ്യൂട്ടി അടക്കണം. അങ്ങനെ അടപ്പിച്ചിട്ടുണ്ട്.

ജന്‍കല്യാണ്‍ യോജന

ജന്‍കല്യാണ്‍ യോജന

പ്രധാനമന്ത്രി ജന്‍കല്യാണ്‍ യോജനയെന്ന പദ്ധതി 2016 ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ കണക്കില്‍ പെടാത്ത തുകയാണെങ്കില്‍ അതിന്‍റെ പകുതിയോളം സര്‍ക്കാരിലേക്ക് പോകും ബാക്കി തുക പ്രധാനമന്ത്രിയുടെ ജന്‍ കല്യാണ്‍ യോജനയില്‍ പലിശ ഇല്ലാതെ അടക്കണം. അങ്ങനെ ഒരു സ്കീം കൊണ്ടുവന്നിട്ടുണ്ട്. പണം അടപ്പിച്ചിട്ടുമുണ്ട്.

ഇതുവരെ തീര്‍ന്നിട്ടില്ല

ഇതുവരെ തീര്‍ന്നിട്ടില്ല

കടകംപള്ളി സുരേന്ദ്രനെ പോലുള്ള ആളുകള്‍ക്ക് നോട്ട് നിരോധനത്തിന്‍റെ ഏനക്കേട് ഇതുവരെ തീര്‍ന്നിട്ടില്ല.അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിനെതിരെ ദുഷ്പ്രചാരണം.കൂടാതെ സഹകരണ ബാങ്കുകളില്‍ ഇനി കള്ളപ്പണം നിക്ഷേപിക്കാന്‍ കഴിയില്ല. ഇതും സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നുണ്ട്.

സംരക്ഷിക്കുന്നവരാണ്

സംരക്ഷിക്കുന്നവരാണ്

നോട്ട് നിരോധനം പരാജയമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കള്ളപ്പണം സൂക്ഷിക്കുന്നവരെ സംരക്ഷിക്കുന്നവരാണ്. കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയ പിന്നാലെ കള്ളപ്പണക്കാര്‍ നികുതി അടക്കാന്‍ തുടങ്ങി. ആര്‍ക്കും രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പണം കൈയ്യില്‍ വെക്കാന്‍ സാധിക്കില്ല. അത്തരമൊരു നിയമം ആദ്യമായല്ലേ ഇന്ത്യയില്‍ നടക്കുന്നത് സുരേന്ദ്രന്‍ ചോദിച്ചു.

കായുള്ള മാവില്‍

കായുള്ള മാവില്‍

വിവാദമാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാണ്.
കായുള്ള മാവിനെ ആളുകള്‍ എറിയും. ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന നിലപാടിനെ രാഷ്ട്രീയമായി എതിരിടാന്‍ കഴിയില്ലെന്നത് കൊണ്ടാണ് സോഷ്യല്‍ മീഡിയ വഴിയുള്ള കുപ്രചാരണം.

സുതാര്യത കൈവരിക്കാന്‍

സുതാര്യത കൈവരിക്കാന്‍

നോട്ട് നിരോധനം സമ്പൂര്‍ണ വിജയമായിരുന്നു.ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ സുതാര്യത കൈവരിക്കാന്‍ ആയെന്നതാണ് നോട്ട് നിരോധനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

കഴിയില്ല

കഴിയില്ല

ആളുകള്‍ക്ക് അനധികൃതമായി കറന്‍സി ഉപയോഗിച്ച് ക്രയവിക്രയങ്ങള്‍ നടത്താന്‍ കഴിയില്ല. അത് തന്നെയാണ് കുപ്രചാരകരുടെ വേവലാതിയും. മാത്രമല്ല ബിനാമി പ്രോപര്‍ട്ടി ആക്റ്റ് ഈ സര്‍ക്കാരാണ് കൊണ്ടുവന്നത്. നോട്ട് മാത്രമല്ല അനധികൃതമായി ഭൂമി കൈവശം വെക്കുന്ന ആളുകള്‍ക്ക് ഭൂമി കൈമാറാന്‍ കഴിയില്ല. ഇവരൊക്കെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്.

Recommended Video

cmsvideo
സുരേന്ദ്രനെ തേച്ചോട്ടിച്ച് ട്രോളന്മാർ | Oneindia Malayalam
കള്ളപ്പണം ഇല്ലാതാക്കാന്‍

കള്ളപ്പണം ഇല്ലാതാക്കാന്‍

നോട്ട് നിരോധിച്ചത് കൊണ്ട് മാത്രം കള്ളപ്പണം ഇല്ലാതാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. എങ്കിലും സര്‍ക്കാര്‍ കള്ളപ്പണത്തെ തടയിടാനുള്ള മാര്‍ഗങ്ങള്‍ ഇപ്പോഴും സ്വീകരിച്ചു പോരുന്നുണ്ട്.
ബാങ്കുകളില്‍ തിരിച്ചെത്തിയത് മുഴുവന്‍ വൈറ്റ് മണിയാണെന്നതാണ് സിപിഎമ്മും തീവ്രവാദ സംഘടനകളും നടത്തുന്നത്. അതാണ് ഈ സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

English summary
k surendrans responds over social media trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X