കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുളുവിൽ ഒരു പെരുമാൾ മുരുകൻ പട്ടമാണ് നോട്ടം.. കേരളം വിടേണ്ടി വരുമോയെന്ന ഭീതിയിൽ കെ സുരേന്ദ്രൻ!

Google Oneindia Malayalam News

കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന മീശ എന്ന എസ് ഹരീഷിന്റെ നോവൽ സംഘപരിവാർ ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചതിനെതിരെ വൻ പ്രതിഷധം ഉയരുകയാണ്. നോവൽ പ്രസിദ്ധീകരണം നിർത്തരുത് എന്നാണ് സർക്കാരടക്കം മുന്നോട്ട് വെയ്ക്കുന്ന നിലപാട്. മീശയെ പിന്തുണച്ചതിന്റെ പേരിൽ ചെന്നിത്തല അടക്കമുള്ളർ സൈബർ ആക്രമണം നേരിടുന്നു.

അതിനിടെ ഇതെല്ലാം വെറും നാടകമാണ് എന്ന് ആക്ഷേപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ. പ്രശസ്തിക്ക് വേണ്ടിയാണ് സംഘപരിവാർ ഭീഷണിയെന്ന് പറയുന്നതെന്നാണ് സുരേന്ദ്രന്റെ കണ്ടെത്തൽ. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ആരാണ് പുള്ളിയെ വിരട്ടിയത്

ആരാണ് പുള്ളിയെ വിരട്ടിയത്

ആരും തിരിഞ്ഞുനോക്കാതെ മൂലക്കിരിക്കുന്ന പല ലോ പ്രൊഫൈൽ സാഹിത്യകാരൻമാരും തങ്ങൾക്കെതിരെ സംഘപരിവാർ ഭീഷണി എന്നും പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്. അടുത്ത കുറച്ചുദിവസം ഇതു തുടരാനാണ് സാധ്യത. അക്കൂട്ടത്തിൽ ആദ്യത്തേതാണ് പ്രഭാവർമ്മയുടെ വികാരപ്രകടനം. തന്നെ വിരട്ടാൻ നോക്കേണ്ടെന്നാണ് പുള്ളിയുടെ വീരവാദം. ആരു വിരട്ടിയെന്നാണ് ഇദ്ദേഹം പറയുന്നത്?

തൂക്കി അകത്തിട്ട് കൂടെ

തൂക്കി അകത്തിട്ട് കൂടെ

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാനകവിയായ അദ്ദേഹത്തെ ആരെങ്കിലും വിരട്ടിയിട്ടുണ്ടെങ്കിൽ പോലീസിനെക്കൊണ്ടൊരു കേസ്സെടുപ്പിച്ചുകൂടെ? സംഘപരിവാർ ഭീകരനെ തൂക്കി എടുത്ത് അകത്തിട്ടുകൂടെ? ചുളുവിൽ ഒരു പെരുമാൾ മുരുകൻ പട്ടം ഒപ്പിച്ചെടുക്കാനാണ് പലരുടെയും ശ്രമം. അതുവഴി രാജ്യം മുഴുവൻ അറിയപ്പെടാം.

എഴുത്തു നിർത്തിക്കളയരുതേ

എഴുത്തു നിർത്തിക്കളയരുതേ

എഴുത്തു നിർത്തിക്കളയരുതേ എന്നു മാത്രമേ അപേക്ഷയുള്ളൂ. സാംസ്കാരിക ലോകത്തിനത് നികത്താനാവാത്ത വിടവായിരിക്കും. ഇനിയിപ്പോൾ എന്തെല്ലാം മലയാളി കാണേണ്ടിവരുമോ ആവോ? അരസിക സിനിമാതാരം കുപ്പായം അഴിക്കുന്നു. ലിംഗിണികളുടെ വക വരയോടു വര. സാംസ്കാരിക നായകരെപ്പേടിച്ച് രണ്ടാഴ്ച കേരളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമോ ഭഗവാനേ!

ഈ മൂന്നാംകിട നാടകങ്ങൾ

ഈ മൂന്നാംകിട നാടകങ്ങൾ

വെള്ളപ്പൊക്കം വന്ന് സ്വന്തം പ്രജകൾ നെട്ടോട്ടമോടുമ്പോൾ മഹാകവി സുധാകരനടക്കം അങ്ങോട്ട് തിരിഞ്ഞുനോക്കാൻ നേരം കിട്ടിയില്ലെങ്കിലും മീശ പോയതിലുള്ള സങ്കടം കൊണ്ടിരിക്കാനേ വയ്യപോലും. ഒന്നു നിർത്തിക്കൂടേ നിങ്ങളുടെ ഈ മൂന്നാംകിട നാടകങ്ങൾ എന്നാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
BJP leader K Surendran's facebook post about Meesha Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X