സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിയും കൂട്ടരും കൈയ്യേറ്റ മാഫിയ തന്നെ; സിപിഎമ്മിനെ സ്വാധിനിച്ചു!!
മൂന്നാര്‍: സ്പിരിറ്റ് ഇന്‍ ജീസസ് മേധവി ടോം സക്കറിയയും കൂട്ടരും കയ്യേറ്റ മാഫിയ സംഘങ്ങള്‍ തന്നെയാണെന്ന് മുന്‍ മുന്നാര്‍ ദൗത്യ സംഘ തലവന്‍ കെ സുരേഷ് കുമാര്‍. പത്തുവര്‍ഷം മുമ്പ് ടോം സക്കറിയയുടെ സഹോദരങ്ങള്‍ വ്യാജരേഖകള്‍ ചമച്ച് ഭൂമി കയ്യേറിയിരുന്നത് നേരിട്ട് ബോധ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ ഒഴിപ്പിക്കല്‍ നിര്‍ത്തിവെപ്പിക്കാന്‍ സംഘം സിപിഎം നേതാക്കളെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ ഉദ്ദേശ ശുദ്ധിയില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി ഓഫീസ്
സ്വന്തം പാര്‍ട്ടി ഓഫീസ് ഒഴിപ്പിക്കുകയോ ടാറ്റയുടെ കൈവശമുള്ള ഭൂമി പിടിച്ചെടുക്കുകയോ ചെയ്യാതെ സിപിെഎയുടെ നടപടികള്‍ക്ക് വിശ്വാസ്യതയുണ്ടാവില്ല.

വ്യാജരേഖ
പത്തുവര്‍ഷം മുമ്പ് ടോം സക്കറിയയുടെ സഹോദരങ്ങള്‍ വ്യാജരേഖകള്‍ ചമച്ച് ഭൂമി കയ്യേറിയിരുന്നത് നേരിട്ട് ബോധ്യപ്പെട്ടതാണെന്ന് സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു.

നടപടിയെടുത്തില്ല
കയ്യേറിയ ഭൂമി തിരിച്ചെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ഉത്തരവിട്ടിട്ടും രാഷ്ട്രീയ സമ്മര്‍ദം കാരണം ഉദ്യോഗസ്ഥര്‍ നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ കുരിശ് പൊളിച്ചതിന്റ മറപിടിച്ച് ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചതിന് പിന്നിലും ഇതേ സമ്മര്‍ദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജനകീയ സമിതി
പാര്‍ട്ടി സമ്മര്‍ദമുള്ളതുകൊണ്ടാണ് വിഎസ് മിണ്ടാതിരിക്കുന്നതെന്നും ഏത് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ജനകീയ സമിതി തീരുമാനിക്കാനാണെങ്കില്‍ എന്തിനാണ് നാട്ടില്‍ ഭൂനിയമങ്ങളെന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു.












Click it and Unblock the Notifications