ഇത്രയ്ക്ക് വികാരം കൊള്ളുന്ന സിപിഐ മൂന്നാറിലെ പാര്‍ട്ടി ഓഫീസ് പൊളിക്കുമോ?ടാറ്റയ്‌ക്കെതിരെ എന്തേ മൗനം?
തിരുവനന്തപുരം: സിപിഐക്കെതിരെ രൂക് വിമര്‍ശനവുമായി മൂന്നാര്‍ മുന്‍ ദൗത്യസംഘ തലവന്‍ കെ സുരേഷ് കുമാര്‍ ഐഎഎസ്. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് സിപിഐ നല്‍കുന്ന പിന്തുണ ആത്മാര്‍ഥമാണെങ്കില്‍ രവീന്ദ്രന്‍ പട്ടയത്തില്‍ റിസോര്‍ട്ടായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഓഫീസ് പൊളിക്കുകയാണ് ആദ്യം ചെയ്യേണതെന്ന് കെ സുരേഷ് കുമാര്‍ പരഞ്ഞു.
രേഖകളില്ലാതെ ഏക്കറുകണക്കിന് ഭൂമി കൈവശം വച്ചിരിക്കുന്ന ടാറ്റക്കെതിരെ റവന്യൂവകുപ്പ് നടപടി എടുക്കാത്തതും സംശയകരമാണെന്ന് കെ സുരേഷ് കുമാര്‍ പറഞ്ഞു.

അനധികൃത കെട്ടിടങ്ങള്‍
അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാതെ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന റവന്യൂമന്ത്രിയുടെ നിലപാട് നിയമപരമല്ല.

മുന്നോട്ട് പോകില്ല
ദേവികുളം സബ്കളക്ടര്‍ ശ്രീറാമിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണെങ്കിലും രാഷ്ട്രീയ പിന്തുണ ഇല്ലാത്തതിനാല്‍ മുന്നോട്ട് പോകുമോയെന്നത് സംശയമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

സത്യവാങ്മൂലം
രവീന്ദ്രന്‍ പട്ടയം വ്യാജമാണെന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നതാണ്. രവീന്ദ്രനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ തുടര്‍നടപടി ഉണ്ടാകുന്നില്ലെന്നും സുരേഷ്‌കുമാര്‍ കുറ്റപ്പെടുത്തി.

കെ സുരേഷ് കുമാര്‍ ഐഎഎസ്
മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐയുടെ നിലപാട് സംശയകരമാണെന്നും മൂന്നാര്‍ മുന്‍ ദൗത്യസംഘത്തലവന്‍ കെ സുരേഷ്‌കുമാര്‍ ഐഎഎസ് പറഞ്ഞു












Click it and Unblock the Notifications