കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലീല്‍ ഒന്നാംപ്രതി; തുറന്നടിച്ച് ഫിറോസ്, ഭീരുവിനെ പോലെ ഒളിച്ചോടരുത്, മാനമുണ്ടെങ്കില്‍ രാജിവെക്കൂ

Google Oneindia Malayalam News

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ ഒന്നാം പ്രതി മന്ത്രി ജലീല്‍ ആണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. നിയമനം ലഭിച്ച ബന്ധു അദീബിനെ രാജിവെപ്പിച്ച് മന്ത്രിക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Jalee

ജലീലിന്റെ എല്ലാ വാദവും പൊളിഞ്ഞിരിക്കുകയാണ്. അദീബ് പറഞ്ഞ ആത്മാഭിമാനം അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ ജലീല്‍ രാജിവെക്കണം. മന്ത്രി രാജിവെക്കുംവരെ സമരം തുടരുമെന്നും ഫിറോസ് വ്യക്തമാക്കി. ഭീരു ആയി ഒളിച്ചോടരുത്. മന്ത്രി സംവാദത്തിന് തയ്യാറാകണം. ജലീലിന് വേണ്ടി പിണറായിയോ കോടിയേരിയോ സംവാദത്തിന് വന്നാലും താന്‍ തയ്യാറാണ്. പൊതു പരിപാടികളില്‍ ജലീലിന് പങ്കെടുക്കാന്‍ സാധിക്കാത്ത വിധം പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും ഫിറോസ് മുന്നറിയിപ്പ് നല്‍കി.

ഷെഡ്യൂള്‍ഡ് ബാങ്ക് ഉദ്യോഗസ്ഥന്‍ ആയ അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പേറഷന്‍ ജനറല്‍ മാനേജറായി നിയമിച്ചതില്‍ തെറ്റില്ല എന്നാണ് മന്ത്രി വാദിച്ചത്. ഇത് തീര്‍ത്തും തെറ്റാണ്. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ സ്റ്റാറ്റിയൂട്ടറി പദവി വഹിക്കുന്നില്ല എന്ന് ഫെഡറല്‍ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയതാണെന്നും ഫിറോസ് സൂചിപ്പിച്ചു.

സൗദിയുടെ അടുത്ത പണി വരുന്നു; ഡിസംബറില്‍ എണ്ണവില കുത്തനെ കൂടും, അമേരിക്കന്‍ ആവശ്യം തള്ളിസൗദിയുടെ അടുത്ത പണി വരുന്നു; ഡിസംബറില്‍ എണ്ണവില കുത്തനെ കൂടും, അമേരിക്കന്‍ ആവശ്യം തള്ളി

അദീബ് അലവന്‍സ് ആവശ്യപ്പെട്ടത് സംബന്ധിച്ച ജലീലിന്റെ വാദം പരിഹാസ്യമാണ്. 56000 രൂപ അദീബ് ശമ്പളം കൈപ്പറ്റി. ജലീല്‍ ഇടപെട്ട് തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി. ജലീലിനെതിരെ സമരം ചെയ്യുന്നവരെ പോലീസ് മര്‍ദ്ദിച്ച് അവശരാക്കുകയാണ്. രാജിവെച്ചില്ലെങ്കില്‍ നിയമ-രാഷ്ട്രീയ പോരാട്ടം തുടരുമെന്നും ഫിറോസ് പറഞ്ഞു.

ജലീലിനെതിരെ കഴിഞ്ഞദിവസങ്ങളില്‍ യൂത്ത് ലീഗ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുകയാണ് ചെയ്തത്. ബന്ധുനിയമന വിവാദം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

English summary
Minister KT Jaleel should be resign, says PK Firos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X