Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിളിക്കാത്ത യോഗത്തിലേക്ക് എങ്ങനെ പോകും':രാഷ്ട്രീയ കാര്യസമിതിയില്‍ പങ്കെടുക്കില്ലെന്ന് കെ വി തോമസ്

തിരുവനന്തപുരം: നാളെ നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് കെ വി തോമസ്. വിളിക്കാത്ത യോഗത്തിലേക്ക് എങ്ങനെയാണ് പോകുകയെന്ന് കെ വി തോമസ് ചോദിക്കുന്നു. കെ വി തോമസിനെ യോഗത്തിലേക്ക് വിളിച്ചെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ വി തോമസിന്റെ പ്രതികരണം.

നാളെ രാവിലെ പത്തരക്കാണ് രാഷ്ട്രീയ കാര്യ സമിതി ചേരാന്‍ പോകുന്നത്. യോഗത്തില്‍ കെ വി തോമസിനെ കൂടാതെയുള്ള 21 അംഗങ്ങളും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എഐസിസി അംഗമായ കെ വി തോമസ് രാഷ്ട്രീയ കാര്യസമതി അംഗവുമാണ്. സിപിഎം പാര്‍ട്ടി സമ്മേളനത്തോട് അനുബന്ധിച്ച സെമിനാറില്‍ കെ വി തോമസ് പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. വിഷയത്തില്‍ കെ വി തോമസിനോട് നേതൃത്വം വിശദീകരണവും ചോദിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇന്ന് രാത്രി വിശദീകരണം നല്‍കുമെന്ന് കെ വി തോമസ് വ്യക്തമാക്കി.

1

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന ശശി തരൂരിനെയും കെ വി തോമസിനെയും സിപിഎം ക്ഷണിച്ചിരുന്നു. എന്നാല്‍ എഐസിസി നേതൃത്വവുമായി ആലോചിച്ച ശേഷം ശശി തരൂര്‍ പരിപാടിയില്‍ നിന്ന് പിന്മാറി. വിവാദമാക്കാതെ വിഷയത്തെ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ചില കേന്ദ്രങ്ങള്‍ വിഷയം വിവാദമാക്കി മാറ്റിയെന്നും പ്രസ്താവനയില്‍ ശശി തരൂര്‍ വ്യക്തമാക്കി.

2

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു ശശി തരൂരിന്റെയും കെ വി തോമസിന്റെയും ആദ്യത്തെ നിലപാട്. എന്നാല്‍ ദേശിയ നേതൃത്വം എതിര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കിനെ മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കെ വി തോമസിന് രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ നേതൃത്വവുമായി ഇടച്ചിലിലാണ് അദ്ദേഹം. ജി 23 അംഗമായ തരൂര്‍ ദേശീയ നേതൃത്വത്തവുമായി ഉടക്കിലാണ്.

3

കെ വി തോമസിനെതിരെ ഷിബു ബേബി ജോണും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. സിപിഎം ഫ്രഞ്ച് ചാരക്കേസ് സമയത്ത് കെ വി തോമസിനെ വേട്ടയാടിയിരുന്നുവെന്നും മകന്റെ വിവാഹ സമയത്ത് അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് നീക്കം നടന്നതും മറന്നുപോയോ എന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേ സമയം എഐസിസി നേതൃത്വവുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് കെ വി തോമസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സോണിയ ഗാന്ധിയുമായി അന്നും ഇന്നും നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന പുതിയ നേതൃത്വത്തോട് ഈ അടുപ്പം തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അവസാനമായി കാണുന്നത് 2018ലാണ്. അതിനു ശേഷം താന്‍ രാഹുല്‍ ഗാന്ധിയെ കണ്ടിട്ടില്ലെന്നും തന്റെ മാത്രം കാര്യമല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

4

ഇന്നത്തെ സാഹചര്യത്തില്‍ പല മുതിര്‍ന്ന നേതാക്കള്‍ക്കും രാഹുല്‍ ഗാന്ധിയെ കഴിയാന്‍ സാധിക്കാറില്ല. ദിവസങ്ങളോളം കാത്തു നിന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. രാഹുല്‍ഗാന്ധി മകനപ്പോലെയാണെന്നും രാഹുല്‍ പ്രധാനമന്ത്രിയായാല്‍ ഏറ്റവും സന്തോഷിക്കുന്ന ആള്‍ താനായിരിക്കുമെന്നും കെ വി തോമസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ചില സമയങ്ങളില്‍ നിലപാട് എടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച സെമിനാറിനെപ്പറ്റിയുള്ള ചോദ്യത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+