കെഎ രതീഷിന്റെ ഇരട്ടി ശമ്പളം: വ്യവസായ മന്ത്രിയുടെ വാദം പൊളിയുന്നു, ശുപാര്‍ശ ചെയ്തത് ശോഭന ജോര്‍ജ്
തിരുവനന്തപുരം: ഖാദി ബോര്‍ഡ് സെക്രട്ടറിയും അഴിമതി കേസ് പ്രതിയുമായ കെ എ രതീഷിന് ഇരട്ടി ശമ്പളം കൊടുത്ത സംഭവത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജന്റെ വാദം പൊളിയുന്നു. ശമ്പളം ഇരട്ടിയായി നല്‍കിയെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നാണ് സര്‍ക്കാരിന്റെയും മന്ത്രിയുടെയും വാദം. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഇതെല്ലാം പൊളിക്കുന്നതരത്തിലുള്ളതാണ്. ഇതുകൂടാതെ രതീഷിന് ശമ്പള വര്‍ദ്ധനവിന് ശുപാര്‍ശ ചെയ്തത് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണായ ശോഭന ജോര്‍ജാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. വിശദാംശങ്ങളിലേക്ക്..

കത്ത് പുറത്ത്
കെ എ രതീഷിന് ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കിയെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നാണ് മന്ത്രി ഇപി ജയരാജന് പ്രതികരിച്ചത്. എന്നാല്‍ ശമ്പള വര്‍ദ്ധനവിന് മന്ത്രി അംഗീകാരം നല്‍കിയതായി രതീഷിന്റെ കത്ത് പുറത്തുവന്നതോടെ മന്ത്രി ജയരാജന്റെ ഈ വാദം പൊളിയുകയാണ്.

ജയരാജന്റെ ഇടപെടല്‍
ശമ്പള വര്‍ദ്ധനവിന് അംഗീകാരം തേടി ഡയറക്ടര്‍മാര്‍ക്ക് അയച്ച കത്തിലാണ് മന്ത്രി ജയരാജന്റെ ഇടപെടല്‍ വ്യക്തമാകുന്നത്. ശമ്പള വര്‍ദ്ധനവ് വേണമെന്ന ആവശ്യം ഖാദിയുടെ ചെയര്‍മാനുമായ മന്ത്രി ഇപി ജയരാജന് മിന്നല്‍ വേഗത്തില്‍ അംഗീകതാരം നല്‍കുതയായിരുന്നു. പിന്നാലെ ഇത് ധനവകുപ്പും അംഗീകരിച്ചു.

90000 രൂപയുടെ വര്‍ദ്ധനവ്
കെ എ രതീഷിന് 90000 രൂപയുടെ ശമ്പള വര്‍ദ്ധനവ് നല്കിയ നടപടിയാണ് വിവാദത്തിലായത്. ഇദ്ദേങം ഉള്‍പ്പെട്ട കശുവണ്ടി അഴിമതി കേസില്‍ സര്‍ക്കാര്‍ സിബിഐക്ക് പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതിന് പിന്നാലയൊണ് ശമ്പള വര്‍ദ്ധനവ് അംഗീകരിച്ചതെന്നതാണ് ശ്രദ്ധേയം. കാദി സെക്രട്ടറിയായ ഇദ്ദേഹം സെപ്റ്റംബര്‍ മാസത്തിലാണ് ശമ്പള വര്‍ദ്ധനവിന് ആവശ്യപ്പെട്ടത്.

കിന്‍ഫ്ര എംഡിയുടെ ശമ്പളം
കിന്‍ഫ്ര എംഡിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഒരു ലക്ഷത്തി എഴുപതിനായിരും തനിക്കും ലഭിക്കണമെന്നായിരുന്നു കെ എ രതീഷിന്റെ ആവശ്യം ഇത് സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കി നല്‍കുകയായിരുന്നു. മന്ത്രി ഇപി ജയരാജന് അനുമതി നല്‍കിയതിന് പിന്നാലെ ധനവകുപ്പും ശമ്പള വര്‍ദ്ധനവ് അംഗീകരിച്ചു.

ശുപാര്‍ശ ചെയ്തത് ശോഭന ജോര്‍ജ്
അതേസമയം, കെ എ രതീഷിന് ശമ്പള വര്‍ദ്ധനവിനായി ശുപാര്‍ശ ചെയ്തത് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണായ ശോഭന ജോര്‍ജാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യവസായ വകുപ്പ് മന്ത്രിക്ക് കൈമാറിയ കത്തിലാണ് ശോഭന ജോര്‍ജ് ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടത്.

അര്‍ഹതയുണ്ട്
ഇന്കല്ലിന്റെ ഡയറക്ടറായിരുന്ന സമയത്ത് മൂന്നര ലക്ഷം രൂപ ശമ്പളം വാങ്ങിയ ആളാണ് രതീഷെന്നും അതിനാല്‍ ഉയര്‍ന്ന ശമ്പളത്തിന് അര്‍ഹതയുണ്ടെന്നും ശോഭന ജോര്‍ജ് കത്തില്‍ പറഞ്ഞിരുന്നത്. കിന്‍ഫ്ര എംഡിയുടെ അതേ ശമ്പളം ഖാദി ബോര്‍ഡ് സെക്രട്ടറിക്കും നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications