കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎ രതീഷിന്റെ ഇരട്ടി ശമ്പളം: വ്യവസായ മന്ത്രിയുടെ വാദം പൊളിയുന്നു, ശുപാര്‍ശ ചെയ്തത് ശോഭന ജോര്‍ജ്

Google Oneindia Malayalam News

തിരുവനന്തപുരം: ഖാദി ബോര്‍ഡ് സെക്രട്ടറിയും അഴിമതി കേസ് പ്രതിയുമായ കെ എ രതീഷിന് ഇരട്ടി ശമ്പളം കൊടുത്ത സംഭവത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജന്റെ വാദം പൊളിയുന്നു. ശമ്പളം ഇരട്ടിയായി നല്‍കിയെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നാണ് സര്‍ക്കാരിന്റെയും മന്ത്രിയുടെയും വാദം. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഇതെല്ലാം പൊളിക്കുന്നതരത്തിലുള്ളതാണ്. ഇതുകൂടാതെ രതീഷിന് ശമ്പള വര്‍ദ്ധനവിന് ശുപാര്‍ശ ചെയ്തത് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണായ ശോഭന ജോര്‍ജാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. വിശദാംശങ്ങളിലേക്ക്..

കത്ത് പുറത്ത്

കത്ത് പുറത്ത്

കെ എ രതീഷിന് ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കിയെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നാണ് മന്ത്രി ഇപി ജയരാജന്‍ പ്രതികരിച്ചത്. എന്നാല്‍ ശമ്പള വര്‍ദ്ധനവിന് മന്ത്രി അംഗീകാരം നല്‍കിയതായി രതീഷിന്റെ കത്ത് പുറത്തുവന്നതോടെ മന്ത്രി ജയരാജന്റെ ഈ വാദം പൊളിയുകയാണ്.

ജയരാജന്റെ ഇടപെടല്‍

ജയരാജന്റെ ഇടപെടല്‍

ശമ്പള വര്‍ദ്ധനവിന് അംഗീകാരം തേടി ഡയറക്ടര്‍മാര്‍ക്ക് അയച്ച കത്തിലാണ് മന്ത്രി ജയരാജന്റെ ഇടപെടല്‍ വ്യക്തമാകുന്നത്. ശമ്പള വര്‍ദ്ധനവ് വേണമെന്ന ആവശ്യം ഖാദിയുടെ ചെയര്‍മാനുമായ മന്ത്രി ഇപി ജയരാജന്‍ മിന്നല്‍ വേഗത്തില്‍ അംഗീകതാരം നല്‍കുതയായിരുന്നു. പിന്നാലെ ഇത് ധനവകുപ്പും അംഗീകരിച്ചു.

90000 രൂപയുടെ വര്‍ദ്ധനവ്

90000 രൂപയുടെ വര്‍ദ്ധനവ്

കെ എ രതീഷിന് 90000 രൂപയുടെ ശമ്പള വര്‍ദ്ധനവ് നല്‍കിയ നടപടിയാണ് വിവാദത്തിലായത്. ഇദ്ദേങം ഉള്‍പ്പെട്ട കശുവണ്ടി അഴിമതി കേസില്‍ സര്‍ക്കാര്‍ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിന് പിന്നാലയൊണ് ശമ്പള വര്‍ദ്ധനവ് അംഗീകരിച്ചതെന്നതാണ് ശ്രദ്ധേയം. കാദി സെക്രട്ടറിയായ ഇദ്ദേഹം സെപ്റ്റംബര്‍ മാസത്തിലാണ് ശമ്പള വര്‍ദ്ധനവിന് ആവശ്യപ്പെട്ടത്.

 കിന്‍ഫ്ര എംഡിയുടെ ശമ്പളം

കിന്‍ഫ്ര എംഡിയുടെ ശമ്പളം

കിന്‍ഫ്ര എംഡിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഒരു ലക്ഷത്തി എഴുപതിനായിരും തനിക്കും ലഭിക്കണമെന്നായിരുന്നു കെ എ രതീഷിന്റെ ആവശ്യം ഇത് സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കി നല്‍കുകയായിരുന്നു. മന്ത്രി ഇപി ജയരാജന്‍ അനുമതി നല്‍കിയതിന് പിന്നാലെ ധനവകുപ്പും ശമ്പള വര്‍ദ്ധനവ് അംഗീകരിച്ചു.

ശുപാര്‍ശ ചെയ്തത് ശോഭന ജോര്‍ജ്

ശുപാര്‍ശ ചെയ്തത് ശോഭന ജോര്‍ജ്

അതേസമയം, കെ എ രതീഷിന് ശമ്പള വര്‍ദ്ധനവിനായി ശുപാര്‍ശ ചെയ്തത് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണായ ശോഭന ജോര്‍ജാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യവസായ വകുപ്പ് മന്ത്രിക്ക് കൈമാറിയ കത്തിലാണ് ശോഭന ജോര്‍ജ് ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടത്.

അര്‍ഹതയുണ്ട്

അര്‍ഹതയുണ്ട്

ഇന്‍കല്ലിന്റെ ഡയറക്ടറായിരുന്ന സമയത്ത് മൂന്നര ലക്ഷം രൂപ ശമ്പളം വാങ്ങിയ ആളാണ് രതീഷെന്നും അതിനാല്‍ ഉയര്‍ന്ന ശമ്പളത്തിന് അര്‍ഹതയുണ്ടെന്നും ശോഭന ജോര്‍ജ് കത്തില്‍ പറഞ്ഞിരുന്നത്. കിന്‍ഫ്ര എംഡിയുടെ അതേ ശമ്പളം ഖാദി ബോര്‍ഡ് സെക്രട്ടറിക്കും നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതീക്ഷ നല്‍കി ഓക്‌സ്‌ഫോര്‍ഡിന്റെ കോവിഡ് വാക്‌സിന്‍; എല്ലാ പ്രായക്കാരിലും ഒരുപോലെ പ്രതിരോധ ശേഷി പ്രതീക്ഷ നല്‍കി ഓക്‌സ്‌ഫോര്‍ഡിന്റെ കോവിഡ് വാക്‌സിന്‍; എല്ലാ പ്രായക്കാരിലും ഒരുപോലെ പ്രതിരോധ ശേഷി

ദിലീപിന് കൈരളി വക ഹാപ്പി ബര്‍ത്ത്‌ഡേ... പൊങ്കാലയിട്ട് പാര്‍ട്ടിക്കാര്‍; ഒടുവില്‍ പിന്‍വലിച്ച് ചാനല്‍ദിലീപിന് കൈരളി വക ഹാപ്പി ബര്‍ത്ത്‌ഡേ... പൊങ്കാലയിട്ട് പാര്‍ട്ടിക്കാര്‍; ഒടുവില്‍ പിന്‍വലിച്ച് ചാനല്‍

വീട്ടിലെ കുളത്തിൽ മുതല ഇറങ്ങിയെന്ന് അഭ്യൂഹം; കുളത്തിലിറങ്ങി പരിശോധിച്ചപ്പോൾ..! ആലപ്പുഴയിൽ സംഭവിച്ചത്വീട്ടിലെ കുളത്തിൽ മുതല ഇറങ്ങിയെന്ന് അഭ്യൂഹം; കുളത്തിലിറങ്ങി പരിശോധിച്ചപ്പോൾ..! ആലപ്പുഴയിൽ സംഭവിച്ചത്

Recommended Video

cmsvideo
കൈക്കൂലി കേസില്‍ തുടങ്ങിയ അന്വേഷണം വീട് പൊളിയിലെത്തി | Oneindia Malayalam

English summary
KA Ratheesh's double salary Issue; Minister EP Jayarajan's explanation fails
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X